പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപത്തിനാലാം തിയതി

“റൂഹാദ്ക്കുദശാ നമ്മുടെ ആത്മാവിൽ മുളപ്പിക്കുന്ന പന്ത്രണ്ടു ഫലങ്ങളിന്മേൽ ധ്യാനിക്കുക”

പ്രായോഗിക ചിന്തകൾ

1.എല്ലാ പുണ്യത്തിൻ്റെയും വിത്തായ ദൈവ ഇഷ്ടപ്രസാദം എപ്പോഴും നിന്നിലുണ്ടായിരിക്കാന്‍
നീ ശ്രദ്ധിക്കുന്നുണ്ടോ?

2.നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെയും സ്നേഹിക്കുന്നുണ്ടോ?

3.എന്നെ അനുഗമിപ്പാൻ മനസ്സാകുന്നവൻ സ്വയം പരിത്യജിച്ച് കുരിശുമെടുത്ത് എൻ്റെ പിന്നാലെ വരട്ടെ.

പക്ഷപ്രകരണങ്ങൾ

സമാധാനത്തിൻ്റെ അരൂപിയായ റൂഹാദ്ക്കുദശാ തമ്പുരാനെ! നിൻ്റെ ദാസരായ ഞങ്ങൾക്കും സമാധാനത്തെ തന്നരുളേണമെ. നിൻ്റെ പന്ത്രണ്ടു ഫലങ്ങളെ അവരിൽ മുളപ്പിച്ചുകൊണ്ട് ശ്ലീഹാന്മാരെ ലോകത്തിൻ്റെ വെട്ടമായി നീ പ്രകാശിപ്പിച്ചുവല്ലോ. അതേ ഫലങ്ങളെ ഞങ്ങളിലും നീ ജനിപ്പിച്ച്, നല്ല വ്യാപാരത്താലും ദൃഷ്ടാന്തത്താലും ഞങ്ങളും ലോകത്തിന് വെളിച്ചവും ഉപ്പുമായിത്തീരട്ടെ. നിൻ്റെ ശിഷ്യന്മാരുടെ അടയാളമായി നീ പറഞ്ഞിരുന്ന കപടമില്ലാത്ത പരസ്നേഹത്തെ ഞങ്ങൾക്ക് നീ തരിക. നിന്നോടുള്ള സമാധാനവും,ഞങ്ങൾ തമ്മിൽ തമ്മിലുള്ള സമാധാനവും, അവനവനിൽ തന്നെയുള്ള സമാധാനവും നീ തന്ന് സകല പുണ്യങ്ങളെയും പുറപ്പെടുവിക്കുന്ന ഉപവിയുടെ വൃക്ഷത്തെ ഞങ്ങളുടെ ഹൃദയങ്ങളിൽ നീ നടേണമേ. ഛിദ്രങ്ങളും കലഹങ്ങളും ഞങ്ങളെ പീഡിപ്പിക്കുന്നു. കടലിൻ്റെ പെശറിനെ ശമിപ്പിച്ചവനെ! ദുഷ്ടാരൂപികളെ ഓടിച്ചവനെ! നിൻ്റെ പരിശുദ്ധാരൂപിയെ നീ അയച്ച്, സമാധാനക്കേടിൻ്റെ അരൂപിയെ ഞങ്ങളിൽനിന്നും ദൂരത്താക്കുക.
നിൻ്റെ ജ്ഞാന ശരീരത്തിൻ്റെ അംഗങ്ങളാകുന്ന ഞങ്ങൾ പൂർണ്ണയോജിപ്പിലും സമാധാനത്തിലും ജീവിപ്പാൻ നീ അനുഗ്രഹം ചെയ്ക. ഇന്ദ്രിയനിഗ്രഹത്താലും സ്വപരിത്യാഗത്താലും ഞങ്ങളെത്തന്നെ ഞങ്ങൾ ജയിക്കട്ടെ. ഇങ്ങനെ ഞങ്ങളെല്ലാവരും ,നിൻ്റെ മക്കളും സമാധാനദൂതരുമായി ഇഹലോകത്തിൽ ജീവിച്ച ശേഷം, നിത്യ സമാധാനത്തിൻ്റെ രാജ്യത്തിൽ നിന്നോടുകൂടി ആശ്വസിപ്പാനുള്ള അനുഗ്രഹം ഉപവിയുടെ അരൂപിയായ റൂഹാദ്ക്കുദശയെ! നീ തന്നെ ഞങ്ങൾക്കു തന്നരുളേണമെ.
ആമ്മേൻ.

7 ത്രീത്വ.

പ്രതിജ്ഞ

എനിക്കാകാത്തതിനെ അന്യരോടു ഞാനും ചെയ്കയില്ല.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles