പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപത്തിമൂന്നാം തിയതി
“റൂഹാദ്ക്കുദശായുടെ ഏഴുദാനങ്ങളിന്മേൽ ധ്യാനിക്കുക”
പ്രായോഗിക ചിന്തകൾ
1.ലോകകാര്യത്തേക്കാൾ ആത്മകാര്യത്തിന് പ്രാധാന്യം നല്കുന്ന ബോധജ്ഞാനം നിന്നിലുണ്ടോ?
2.ലോകത്തെ ഭയപ്പെടാതെ ദൈവപ്രമാണം കാക്കാനുള്ള ധൈര്യം നിനക്കുണ്ടോ?
3.ദൈവത്തിൻ്റെ വിധിയെപ്പറ്റി നീ ചിന്തിക്കാറുണ്ടോ?
പക്ഷപ്രകരണങ്ങൾ
അത്യുന്നതൻ്റെ ദാനമായ റൂഹാദ്ക്കുദശാ തമ്പുരാനെ നിൻ്റെ ഏഴു ദിവ്യദാനങ്ങളെയും എൻ്റെ ആത്മാവിൽ ചിന്തേണമേ.അഗതികളുടെ പിതാവേ! ദാനങ്ങൾ കൊടുക്കുന്നവനെ! ഏറ്റം എളിയവനും ആത്മീയ ദാരിദ്രത്താൽ വലയുന്നവനുമായ എന്നെ നീ കരുണയോടെ തൃക്കൺപാർക്കേണമ. ഈ ലോകമായയെ വേണ്ടുംവണ്ണം മനസിലാക്കുന്നതിനും,ദൈവവും, ആത്മാവും,
നീതിയും, സത്യവുമല്ലാ തെ യാതോന്നും നിലനില്ക്കുകയില്ലെന്ന് ഓർത്ത് ജീവിക്കുന്ന തിനും വേണ്ടി നിൻ്റെ ദിവ്യബോധജ്ഞാനത്തെ എനിക്കു തന്നരുളേണമെ.
ദൈവഭയത്തിൻ്റെ പരിശുദ്ധാരൂപിയെ! പുഷ്പം പോലെ വാടുന്ന ഈ ലോകനന്മകളെ സ്നേഹിച്ചുകൊണ്ട് എൻ്റെ ആയുസ്സെല്ലാം പാഴാക്കിക്കളഞ്ഞതിനെപ്പറ്റി കൈപ്പോടെ ഞാൻ കരയുന്നതി നായി എൻ്റെ കണ്ണുകൾക്ക് കണ്ണുനീർധാരയെ നീ തന്നരുളേണമെ. ശേഷിച്ചിരിക്കുന്ന കാലമെങ്കിലും നിനക്കു ശുഷ്കാന്തിയോടെ ശുശ്രൂഷചെയ്ത് വന്ന നഷ്ടം പരിഹരിക്കുന്ന തിനായി ഭക്തിയെന്ന ദാനത്തെ നിന്നോടു ഞാൻ യാചിക്കുന്നു. എൻ്റെ ജിവിതം എത്ര അല്പമായിരിക്കുന്നുവെന്നു ചിന്തിച്ച് ബുദ്ധിയുള്ളവനായി തീരട്ടെ. നീ എന്നെ വിധിപ്പാനായി വരുമ്പോൾ നിൻ്റെ തിരുമുമ്പാകെ അനുഗ്രഹം കണ്ടെത്തുന്നതിന് യോഗ്യനാകുവാൻ വേണ്ടി ഞാൻ ഇന്ന് നിൻ്റെ നീതിയെ ഭയന്നു ജീവിക്കുന്നതിനുള്ള അനുഗ്രഹം എനിക്ക് തന്നരുളേണമെന്ന് എത്രയും സാദ്ധ്യമായി നിന്നോടു ഞാൻ പ്രാർത്ഥിക്കുന്നു.
ആമ്മേൻ.
7 ത്രീത്വ.
പ്രതിജ്ഞ
ദൈവതിരുമുമ്പാകെ കണക്കു കേൾപ്പിക്കണ്ടി വരുമെന്നുള്ള ഓർമ്മയോടു കൂടി മേലാൽ എല്ലാ പ്രവൃത്തികളേയും ഞാൻ ചെയ്യും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.