പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപതാം തിയതി

“റൂഹാദ്ക്കുദശാ കടുപ്പമുള്ളവയെ മയപ്പെടുത്തുന്നു.”

പ്രായോഗിക ചിന്തകള്‍

1.പാപികളുടെ ഹൃദയ കാഠിന്യത്തെ മയപ്പെടുത്തണമെന്ന് നീ പരിശുദ്ധാരൂപിയോട് പ്രാര്‍ത്ഥിക്കാറുണ്ടോ?

2.ഇതരന്മാരുടെ ഏറക്കുറവുകള്‍ നീ എങ്ങനെ ക്ഷമിച്ചുവരുന്നു.

3.മക്കള്‍ക്കടുത്ത മനോവിശ്വാസവും സ്‌നേഹവും നിനക്ക് ദൈവത്തിന്റെ നേരെ ഉണ്ടോ?

പക്ഷപ്രകരണങ്ങള്‍

അലിവിന്റെ അരൂപിയായ റൂഹാദ്ക്കുദശാ തമ്പുരാനെ, അങ്ങ് എഴുന്നള്ളിവരിക. കടുപ്പമുള്ളവയെ എല്ലാം മയമുള്ളതാക്കിതീര്‍ക്കുന്ന അങ്ങയുടെ ദിവ്യ സ്‌നേഹതൈലത്തെ ഞങ്ങളില്‍ ചിന്തുക. അങ്ങയെ വിചാരിക്കാതെയും സ്‌നേഹിക്കാതെയും മൂര്‍ഖതയോടെ പാപത്തില്‍ ജീവിച്ചുകൊണ്ട് അവരുടെ ഹൃദയവാതിലിനെ നിനക്കടച്ചിരിക്കുന്ന മൂര്‍ഖപാപികളെ അങ്ങ് കനിവോടെ സന്ദര്‍ശിക്കുക.
അങ്ങയുടെ ശക്തി പ്രയോഗിച്ച് അവരുടെ ഹൃദയത്തില്‍ കടുത്ത വാതിലുകളെ അങ്ങ് തകര്‍ക്കണമെ. അലിവിന്റെയും അനുതാപാത്തിന്റെയും ദാനം അവര്‍ക്കു നല്‍കിയരുളേണമെ. അങ്ങയുടെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട ആത്മാക്കളില്‍ പിശാച് എന്തിനു വസിക്കുന്നു? അങ്ങയുടെ രാജ്യത്തില്‍ അവന്‍ എന്തിനു ഭരണം നടത്തുന്നു. അങ്ങയെ സ്‌നേഹിക്കാനായി നിര്‍മ്മിക്കപ്പെട്ട ഹൃദയം അങ്ങയെ തന്നെ സ്‌നേഹിക്കട്ടെ. കഴിഞ്ഞുപോയ നഷ്ടത്തെ ഇനിയെങ്കിലും പരിഹരിക്കട്ടെ.
എത്രയും സൗമ്യതയുള്ള ദിവ്യമാടപ്രാവേ, ദൈവമക്കളുടെ അവകാശമായ സമാധാന പ്രിയവും ഹൃദയസാധുത്വവും ഞങ്ങള്‍ക്കു തന്നരുളേണമെ. ഏറക്കുറവുകള്‍ ക്ഷമയോടെ സഹിച്ചുകൊണ്ട് സ്‌നേഹത്തിന്റെ പരിശുദ്ധ കല്പനയെ തികയ്ക്കുന്നതിന് ഞങ്ങളെ സഹായിക്കണമെ. എത്രയും മാധുര്യഗുണമുള്ള അരൂപിയെ, അങ്ങയുടെ നുകങ്ങള്‍ക്ക് ഇമ്പമുള്ളതാക്കിതീര്‍ക്കുന്ന ദൈവസ്‌നഹത്തെ ഞങ്ങള്‍ക്ക് തന്നരുളേണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സ്‌നേഹമില്ലാത്തിടത്ത് എല്ലാം ഭാരമായിരുന്നു. സ്‌നേഹത്തെ പ്രതിയല്ലാത്തതെല്ലാം ഫലമില്ലാത്തതുമാകുന്നു. സ്‌നേഹമില്ലാത്ത സ്ഥലമത്രെ നരകവും. ആകയാല്‍ അങ്ങയുടെ നേര്‍ക്കുള്ള മനസ്സലിവും കൂടപ്പിറപ്പുകളോടുള്ള സ്‌നേഹവും പ്രമാണങ്ങള്‍ അനുസരിക്കാനുള്ള ശുഷ്‌കാന്തിയും ഞങ്ങള്‍ക്ക് അങ്ങ് തന്ന്, ദൈവസ്‌നേഹത്തിലും പുണ്യഫലങ്ങളിലും ഞങ്ങള്‍ വര്‍ദ്ധിച്ചുവരുവാന്‍ ഇടയാക്കിയരുളേണമെന്നു എത്രയും എളിമയോടുകൂടി അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍.

7 ത്രീത്വ.

പ്രതിജ്ഞ

മറ്റുള്ളവരെക്കുറിച്ച് ദൂഷ്യമായി ഒന്നും സംസാരിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles