പരിശുദ്ധാരൂപിയുടെ വണക്കമാസം പതിനഞ്ചാം തിയതി

”പാപം ചെയ്യുന്നവന്‍ റൂഹാദ്ക്കുദശായെ അവന്റെ ഹൃദയത്തില്‍ നിന്നും അകറ്റിക്കളയുന്നു.”

പ്രായോഗിക ചിന്തകള്‍

1.പാപം നിമിത്തം ദൈവത്തെ നീ എത്ര സങ്കടപ്പെടുത്തുന്നുവെന്ന് ചിന്തിക്കുക.

2.പാപത്താല്‍ മരിച്ച ആത്മാവിന്റെ സ്ഥിതി ആലോചിക്കുക.

3.നിന്റെ ഹൃദയപക്ഷം ഏതിലേക്ക് അധികമായി വേരൂന്നിയിരിക്കുന്നുവെന്ന് പരിശോധിക്കുക.

പക്ഷപ്രകരണങ്ങള്‍

എന്റെ ഹൃദയത്തിന്റെ രാജാവും എന്റെ ആത്മാവിന്റെ ജീവനും, എന്റെ നല്ല പിതാവും, ദൈവവും, എന്റെ സമസ്തവുമായ പരിശുദ്ധാരൂപിയെ, ഞാന്‍ പാപം ചെയ്യുമ്പോള്‍ അങ്ങ് എന്നെ ഉപേക്ഷിച്ചുകളയുമെന്നുള്ള വിചാരത്താല്‍ ഞാന്‍ ഭയപ്പെടുന്നു. എന്റെ ജീവന്റെ ജീവനായ ദൈവമ, അങ്ങയെക്കൂടാതെ ഞാന്‍ എങ്ങനെ ജീവിക്കും? വെള്ളമില്ലാത്ത ഭൂമിപോലെയും ഇടയനില്ലാത്ത ആടു പോലെയും ഞാനായിപ്പോകും. നരകസിംഹത്തിന്റെ ഇര ഞാനായിത്തീരും. അയ്യോ, കഴിഞ്ഞ ജീവിതകാലത്തില്‍ പലപ്രാവശ്യം ഈ നിര്‍ഭാഗ്യം എനിക്ക് സംഭവിച്ചു.ധൂര്‍ത്തനെപ്പോലെ പിതാവായ അങ്ങയെ ഉപേക്ഷിച്ച വലിയ ഭോഷന്‍ ഞാനായിപ്പോയി. ലോകപ്രപഞ്ചങ്ങളെ ക്രമാതീതമായി സ്‌നേഹിക്കുകയും, അങ്ങയെ മറന്നിട്ടുപോലും അവയെ ഞാന്‍ അന്വേഷിക്കുകയും അനുഭവിക്കുകയും ചെയ്തുവന്നു. അല്പസുഖത്തിനും ലാഭത്തിനും പ്രീതിക്കും വാശിക്കുംവേണ്ടി വിലതീരാത്ത മാണിക്യമായ എന്റെ ആത്മാവിനെ പണയപ്പെടുത്തി, നിത്യ നന്മയെ നഷ്ടമാക്കി. നല്ല ദൈവമായ റൂഹായേ, അപ്പോള്‍ അങ്ങ് എന്നെ ശിക്ഷിക്കാഞ്ഞതു എത്ര വലിയ അനുഗ്രഹം. അങ്ങ് എന്നെ ശിക്ഷിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിന്നെ അറിയുവാനും സ്‌നേഹിക്കുവാനും എനിക്ക് കഴിയാതിരുന്നേനെ. ഓ! പരിശുദ്ധാരൂപിയേ, ഞാന്‍ അങ്ങയോട് പോറുതിയപേക്ഷിക്കുന്നു.
എന്റെ പാപങ്ങളെപ്പറ്റി മനസ്തപിക്കുന്നു. പരമാര്‍ത്ഥമായി ദുഃഖിക്കുന്നു. നീ എന്നെ ശിക്ഷിക്കുമെന്നുള്ള നരകഭയത്താലല്ല, സ്വര്‍ഗ്ഗം കിട്ടുകയില്ലെന്നുള്ള ഖേദത്താലുമല്ല നല്ല ദൈവമായ റൂഹായേ, അങ്ങയെ ങ്കടപ്പെടുത്തിയതിനാലും അങ്ങയോട് പ്രതിസ്‌നേഹം കാണിക്കാഞ്ഞതിനാലും മാത്രം ഞാന്‍ ദുഃഖിക്കുന്നു. ദുഃഖാദിക്യത്താല്‍ മരിപ്പാന്‍ പോലും ആഗ്രഹിക്കുന്നു. സ്‌നേഹാഗ്‌നിയായ അരൂപിയെ, അങ്ങെന്നെ വെടിപ്പാക്കേണമെ. നീച സനേഹജലത്തെ എന്നില്‍നിന്നു വറ്റിക്കേണമെ. വെടിപ്പുള്ള ഹൃദയത്തെ എന്നില്‍ സൃഷ്ടിക്കേണമെ. സെഹിയോനോട് കരുണയുണ്ടായി അതിനെ വീണ്ടും നീ പണിയേണമെ.
വീണ്ടും ഞാന്‍ പാപത്താല്‍ മരിച്ചാല്‍ അങ്ങ് എഴുന്നള്ളിവന്ന് എനിക്ക് ആത്മീകജീവന്‍ തരണമേ. പൂര്‍ണ്ണമായി അങ്ങേക്ക് ഭരമേല്‍പിക്കുന്ന എന്നെ കൈക്കൊണ്ട് അങ്ങയുടെ ഇഷ്ടം പോലെ നടത്തിക്കൊള്ളണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍.

7 ത്രീത്വ.

പ്രതിജ്ഞ

ഒരു വിനാഴിക പോലും പാപത്തോടുകൂടി ഞാന്‍ മേലാല്‍ ഇരിക്കയില്ല. റൂഹായേ കൂടാതെ ജീവിക്കുകയുമില്ല.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles