പരിശുദ്ധാരൂപിയുടെ വണക്കമാസം പതിനാലാം തിയതി

മനുഷ്യാത്മാവ് റൂഹാദ്ക്കുദശായുടെ ആലയമാകുന്നു.

പ്രായോഗിക ചിന്തകള്‍

1.ദൈവത്തിന്റെ വസതിയായ മനുഷ്യാ, നിന്റെ മഹത്വം നീ ഓര്‍ക്കുക.

2.പ്രവൃത്തി മൂലമാണോ, വാക്കാലണോ നീ ദൈവത്തെ സ്‌നേഹിക്കുന്നത്?

3.പരിശുദ്ധാരൂപിയുടെ ആലയമായ നിന്റെ ശരീരത്തെ നീ ബഹുമാനിക്കുന്നുണ്ടോ?

പക്ഷപ്രകരണങ്ങള്‍

നിത്യജീവനും ഞങ്ങളുടെ ശരീരങ്ങളെ ഉയര്‍പ്പിക്കുന്നവനും സകലത്തിനും ജീവന്‍ കൊടുക്കുന്നവനുമായ റൂഹാദ്ക്കുദശാ തമ്പുരാനേ, അങ്ങേ അടിയനായ എന്റെ ഹൃദയത്തില്‍ത്തന്നെ അങ്ങ് എഴുന്നെള്ളി എന്നോടുകൂടി വാസം ചെയ്യുവാന്‍ തിരുമനസ്സായല്ലോ. പിതാവിനേയും പുത്രനേയും കൂട്ടിക്കൊണ്ടുവന്ന് എന്റെ അതിഥിയായിത്തീരുവാന്‍ കനിവായതിനെക്കുറിച്ച് അങ്ങേയ്ക്ക് ഞാന്‍ സ്‌തോത്രം ചെയ്യുന്നു. ഓ പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ, എങ്ങനെ അങ്ങയെ ഞാന്‍ ബഹുമാനിക്കേണ്ടൂ? ഇതാ സ്വര്‍ഗ്ഗംതന്നെ ഞാന്‍ എന്നില്‍ ഞാന്‍ കാണുന്നു. ഞാന്‍ എത്രയോ ഭാഗ്യവാന്‍! എന്നാല്‍ ഈ ഭാഗ്യത്തിന്റെ ഉറവയും കാരണവുമായ പരിശുദ്ധാരൂപിയേ, ഇത്രവലിയ ദാനത്തിന് എന്നെത്തന്നെ ഞാന്‍ അപാത്രവാനാക്കിത്തീര്‍ത്തുവെന്നുള്ളതോര്‍ക്കുമ്പോള്‍ ഞാന്‍ എത്രയോ സങ്കടപ്പെടുന്നു. പൊടിയും ചാമ്പലുമായ എന്നെ അങ്ങ് കടാക്ഷിച്ചു. അങ്ങയുടെ സ്‌നേഹത്തിന്റെ നിക്ഷേപത്തെ എന്നില്‍ അങ്ങ് സ്ഥാപിച്ചു. ഞാനോ എന്നാല്‍ ഇതിന് വകവയ്ക്കാതെ ലോകത്തെ സ്‌നേഹിച്ചു.
അങ്ങയുടെ തിരുവചനങ്ങളെ കേള്‍ക്കാതെയും അങ്ങയുടെ കല്പനകളെ കാക്കാതെയും ഞാന്‍ ജീവിച്ചു. അങ്ങയുടെ പരിശുദ്ധാലയമായ ശരീരത്തെ എത്ര പ്രാവശ്യം ഏതെല്ലാം വിധത്തില്‍ അശുദ്ധമാക്കി. കരുണ നിറഞ്ഞവനേ, എന്നെ കൈവെടിയരുതേ എന്ന് അടിയന്‍ പ്രാര്‍ത്ഥിക്കുന്നു.

കൃപ നിറഞ്ഞ പിതാവേ, അങ്ങയുടെ തിരുമുമ്പാകെ നിന്നും എന്നെ തള്ളിക്കളയരുതേ. അങ്ങയുടെ പരിശുദ്ധാരൂപിയെ എന്നില്‍നിന്നും എടുത്തുകളയുകയുമരുതേ. മേലാല്‍ അങ്ങയുടെ പരിശുദ്ധാരൂപിയുടെ സഹിയത്താല്‍ അങ്ങയെ സ്‌നേഹിച്ചുകൊള്ളാമെന്നും പ്രവൃത്തി മൂലം സ്‌നേഹത്തെ വെളിപ്പെടുത്തിക്കൊള്ളാമെന്നും സത്യം ചെയ്യുന്നു.

മരണപര്യന്തം ഈ നിശ്ചയത്തില്‍ നിലനിന്നുകൊണ്ട് അങ്ങ് എന്നിലും ഞാന്‍ അങ്ങിലുമായി ജീവിക്കാനുമുള്ള ഭാഗ്യം അനുഗ്രഹത്തിന്റെ ദൈവമായ റൂഹായേ അങ്ങുന്നെനിക്ക് തന്നരുളേണമെ.
ആമ്മേന്‍.

7 ത്രീത്വ.

പ്രതിജ്ഞ

മേലാല്‍ എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സിനോട് പൂര്‍ണ്ണ യോജിപ്പുള്ളവനായി ജീവിച്ചു കൊള്ളാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles