ജീവിതത്തിന് ഉന്മേഷം പകരുന്ന പരിശുദ്ധാത്മാവിനോടുളള പ്രാര്‍ത്ഥന

ജീവിതത്തില്‍ പോരാടി തളര്‍ന്നവരാണോ നിങ്ങള്‍? ഇനി ഒട്ടു മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങളെ ശക്തിപ്പെടുത്താന്‍ പരിശുദ്ധാത്മാവിന് സാധിക്കും. ഇതാ പരിശുദ്ധാത്മാവിനോട് ഒരു ഫലദായകമായ പ്രാര്‍ത്ഥന: 

ഓ പരിശുദ്ധാത്മാവേ വരണമേ!
ദാനങ്ങള്‍ നല്‍കുന്നവനേ വരിക, ഏറ്റവും വലിയ സമാശ്വാസകനേ വരിക!
അവിടുന്നാണ് എന്റെ ആത്മാവിന് ഉന്മേഷം പകരുന്നവന്‍.
എന്റെ ആത്മാവ് അധ്വാനിച്ച് തളരുമ്പോള്‍ വിശ്രമം നല്‍കുന്നതും തപിക്കുമ്പോള്‍ അഭയം നല്‍കുന്നതും വേദനിക്കുമ്പോള്‍ ആശ്വസിപ്പിക്കുന്നതും അവിടുന്നാണ്.
ഓ പരമപ്രകാശമേ!
അവിടുന്നാണ് വരള്‍ച്ചയില്‍ ജലമേകുന്നവന്‍, ഞങ്ങളുടെ മര്‍ക്കടമുഷ്ടിയെ ആര്‍ദ്രമാക്കുന്നവന്‍, ഞങ്ങളുടെ തണുത്ത ഹൃദയങ്ങളെ ഊഷ്മളമാക്കുന്നവന്‍. വഴിതെറ്റുന്ന ഞങ്ങളുടെ പാദങ്ങളെ അവിടുന്ന് നയിക്കണമേ!
അങ്ങില്‍ പ്രത്യാശ വയ്ക്കുന്നവര്‍ക്ക് അങ്ങേ ഏഴു ദാനങ്ങള്‍ നല്‍കണമേ, അനന്തമായ ആനന്ദവും പകര്‍ന്നരുളണമേ,
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles