പരിശുദ്ധാരൂപിയുടെ വണക്കമാസം പതിനാറാം തിയതി
ദൈവാനുഗ്രഹങ്ങളെ ദാനം ചെയ്യുന്നത് റൂഹാദ്ക്കുദശാ ആകുന്നു
പ്രായോഗിക ചിന്തകള്‍
1. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്കായി ഞാന്‍ എങ്ങനെ നന്ദി പറയേണ്ടു?
2. ദൈവദാനങ്ങളെ, ദൈവേഷ്ടം പോലെയോ നിന്റെ ഇഷ്ടംപോലെയോ നീ കൈകാര്യം ചെയ്യുന്നത്.
3. ദൈവത്തിന്റെ അനുഗ്രഹം എന്നില്‍ വിഫലമായില്ല എന്ന് വി.പൗലോസിനെപ്പോലെ നിനക്കും ധൈര്യമായി പറയാമോ?
പക്ഷപ്രകരണങ്ങള്‍
സര്‍വ്വനാമങ്ങളുടെയും ഉടയവനും അവയെ ഇഷ്ടംപോലെ ദാനം ചെയ്യുന്നവനുമായ റൂഹാദ്ക്കുദശാ തമ്പുരാനെ, ആത്മശരീരസംബന്ധമായി എന്നിലുള്ളതെല്ലാം നിന്റേതാകുന്നു എന്ന് ഏറ്റുപറയുന്നു. യാതൊരു വിധത്തിലും എനിക്ക് അവകാശമില്ലാഞ്ഞിട്ടും അവയെ എനിക്ക് അങ്ങ്
തന്നു, എന്നു തന്നെയല്ല, മറ്റുള്ളവര്‍ക്കെന്നതിനെക്കാള്‍ കൂടുതലായി അങ്ങയുടെ അനുഗ്രഹങ്ങള്‍ എനിക്കു അങ്ങ്
നല്കി. അനുഗ്രഹമുള്ള ദാതാവേ, അങ്ങേക്ക് ഞാന്‍ നന്ദി പറയുന്നു. മറ്റുള്ളവര്‍ക്ക് അവയെ കൊടുത്തിരുന്നുവെങ്കില്‍ അവര്‍ കൂടുതല്‍ കൃതഞജതയോടെ അവയെ ഉപേക്ഷിക്കുമായിരുന്നു.ഞാനോ എന്നാല്‍ അങ്ങയുടെ ദിവ്യദാനങ്ങളെ വ്യര്‍ത്ഥമാക്കി. ഞാന്‍ അല്പംകൂടി ശ്രമിച്ചിരുന്നെങ്കില്‍ സ്‌നേഹത്തിലും പുണ്യയോഗ്യതയിലും എന്തുമാത്രം എനിക്ക് വര്‍ത്തിക്കാമായിരുന്നു. എത്രയോ മോക്ഷകിരീടങ്ങളെ വിചാരമില്ലാതെ ഞാന്‍ നഷ്ടമാക്കി. മാത്രമല്ല, അങ്ങയുടെ അനുഗ്രഹങ്ങളെ ഞാന്‍ ദുഷ്പ്രയോഗിക്കപോലും ചെയ്തു.
പാപത്തിനു ദൈവദ്രോഹത്തിനുമായി എന്റെ പഞ്ചേന്ദ്രിയങ്ങളെ ഞാന്‍ വിനയോഗിച്ചു. എന്റെ അറിവും, ശക്തിയും, അഴകും, ഐശ്വര്യവും പാപത്തിനു പരദ്രോഹത്തിനുമായി ഞാന്‍ ചെലവഴിച്ചു. ദീര്‍ഘക്ഷമയുടെ അരൂപിയായ റൂഹായേ അങ്ങ് എന്നോട് കോപിക്കരുതേ. എന്നില്‍ നിന്നു അങ്ങ് പിന്‍വാങ്ങരുതേ, അടിയന്‍ മനസ്ഥാപപ്പെടുകയും മേലാല്‍ സൂഷ്മയുള്ളവനനായി ജീവിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു.
അങ്ങയുടെ വിശേഷസഹായത്താല്‍ അങ്ങയുടെ വിശ്വസ്ഥ ദാസനായി മേലാലെങ്കിലും ജീവിച്ചുകോണ്ട്, നല്ല ശുശ്രൂഷികള്‍ക്കു അങ്ങ്
കൊടുക്കുന്ന നിത്യ സമ്മാനത്തിന്റെ മണവറയില്‍ പ്രവേശിപ്പാന്‍ അടിയനേയും അങ്ങ് യോഗ്യനാക്കേണമെന്ന് എത്രയും എളിമയോടുകൂടി നിന്നോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
7 ത്രീത്വ.
പ്രതിജ്ഞ
എന്റെ ഉടയവനായ ദൈവത്തിന്റെ സ്തുതിക്കും സ്‌നേഹത്തിനും യോജിച്ച വിധത്തിലല്ലാതെ മേലാല്‍ എന്റെ വശങ്ങളെ ഞാന്‍ വിനയോഗിക്കയില്ല.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.