ശുദ്ധതയുടെ അഭിഷേകതീ

“ഒരു മുൾപ്പടർപ്പിൻ്റെ മധ്യത്തിൽ നിന്നു ജ്വലിച്ചുയർന്ന അഗ്നിയിൽ
കർത്താവിൻ്റെ ദൂതൻ അവനു പ്രത്യക്ഷപ്പെട്ടു.
മുൾപ്പടർപ്പ് കത്തിജ്വലിക്കുകയായിരുന്നു.
എങ്കിലും അത് എരിഞ്ഞു ചാമ്പലായിരുന്നില്ല.”
( പുറപ്പാട് 3 : 2 )

മിദിയാനിൽ താമസിക്കുമ്പോൾ …
മരുഭൂമിയുടെ മറുഭാഗത്തേക്ക്
ആടുകളെ നയിക്കവേ മോശ ദൈവത്തിൻ്റെ മലയായ ഹോറെബിൽ എത്തിച്ചേർന്നു.

മിദിയാൻ :- സത്യ ദൈവത്തെ അറിയാത്ത,
ആരാധിക്കാത്ത ഇടം.
നാല്പതു വർഷത്തെ അടിമവേലയുടെയും തകർക്കപ്പെടലിൻ്റെയും ഒടുവിൽ മോശ ദൈവത്തിൻ്റെ മലയായ ഹോറെബിൽ എത്തി.

അവിടെ വച്ച് അവൻ ആ കാഴ്ച്ച കണ്ടു.
കത്തിജ്വലിക്കുന്ന ഒരു മുൾപ്പടർപ്പ്… ..
ഒപ്പം തൻ്റെ ദൈവത്തിൻ്റെ സ്വരവും സാന്നിധ്യവും.

എല്ലായിടത്തും നിനക്ക് ദൈവത്തെ
കാണാൻ സാധിക്കണമെന്നില്ല……
എല്ലായിടത്തും നിനക്ക് ദൈവത്തെ
കേൾക്കാൻ സാധിക്കണമെന്നില്ല……
അതിന് ദൈവസാന്നിധ്യത്തിൻ്റെ ഇടങ്ങളിൽ എത്തണം.

എല്ലായിടത്തും ദൈവമുണ്ട്. എന്നാൽ…….
എല്ലായിടവും ദൈവികമല്ല.

മിദിയാനിൽ ആയിരിക്കുമ്പോൾ
കാണാത്ത കാഴ്ച്ച ഹോറെബിൽ വച്ച്
നീ കാണും.
മിദിയാനിൽ ആയിരിക്കുമ്പോൾ
കേൾക്കാത്ത സ്വരം ഹോറെബിൽ വച്ച്
നീ കേൾക്കും.

ദൈവത്തെ കേൾക്കാൻ നീ നിന്നെത്തന്നെ ശാന്തമാക്കി ഏകാഗ്രതയിൽ ദൈവിക സാന്നിധ്യ ഇടങ്ങളിൽ കാതോർക്കണം.

ദൈവസാന്നിധ്യത്തിൻ്റെ തുരുത്തുക്കൾ
സ്വച്ഛതയുടെ തീരങ്ങളാണെന്ന് തിരിച്ചറിയുക.

ഞാനും നീയുമൊക്കെ ഒരു മുൾപ്പടർപ്പാണ്.
കോപം, അസൂയ, അഹങ്കാരം, ലോക മോഹങ്ങൾ എന്നിങ്ങനെയുള്ള മുള്ളുകൾ നിറഞ്ഞ ഒരു മുൾപ്പടർപ്പ്.

ഈ മുൾപ്പടർപ്പിൻ്റെ മേൽ അന്ന് സെഹിയോൻ മാളികയിൽ ശിഷ്യന്മാരുടെ മേൽ തീനാവുകളുടെ രൂപത്തിൽ ഇറങ്ങി വന്നതുപോലെ ദൈവത്തിൻ്റെ പരിശുദ്ധാത്മാവി൯െറ തീയിറങ്ങണം.
ശുദ്ധതയുടെ…., അഭിഷേകത്തിൻ്റെ തീ.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles