പരിശുദ്ധാരൂപിയുടെ പ്രതീകങ്ങള്‍ മേഘവും പ്രകാശവും
പരിശുദ്ധാരൂപിയുടെ പ്രതീകങ്ങളായി മേഘവും പ്രകാശവും ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. സീനായ് മലയില്‍ ദൈവം ഇറങ്ങിവന്നപ്പോള്‍ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു… കര്‍ത്താവ് അഗ്നിയില്‍ ഇറങ്ങിവന്നതിനാല്‍ സീനായ് മല മുഴുവന്‍ ധൂമാവൃതമായി ‘(പുറ . 19 : 16 – 17 ) .
അതുപോലെ ഇസായേല്‍ ജനം വാഗ്ദാന നാടിനെ ലക്ഷ്യമാക്കി പുറപ്പെട്ടപ്പോള്‍, ‘ അവര്‍ക്കു രാവും പകലും യാത്ര ചെയ്യാനാവും വിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്തംഭത്തിലും രാത്രിയില്‍ പ്രകാശം നല്കാന് ഒരു അഗ്നിസ്തംഭത്തിലും കര്‍ത്താവ് അവര്‍ക്ക് മുമ്പേ പോയിരുന്നു ( പുറ .13 : 21 – 22). പ്രഭാപൂര്‍ണ്ണമായ ദൈവിക മഹത്വം മനുഷ്യന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറമാകയാല് അത് മറയെന്നപോലെയായിരുന്നു മേഘം പ്രവര്‍ത്തിച്ചത് .
സോളമന് മനോഹരമായ ജറുസലേം ദേവാലയം നിര്‍മ്മിച്ച് അതിവിശുദ്ധസ്ഥലത്ത് വാഗ്ദാനപേടകം പ്രതിഷ്ഠിച്ചപ്പോള്‍ ‘…ഒരു മേഘം കര്‍ത്താവിന്റെ ആലയത്തില്‍ നിറഞ്ഞു…. കര്‍ത്താവിന്റെ തേജസ്സ് ആലയത്തില്‍ നിറഞ്ഞു നിന്നു’ (1 രാജാ , 8 : 10 – 11 ). പരിശുദ്ധ മറിയത്തോട് ദൈവപുത്രന്റെ മനുഷ്യാവതാരത്തെപ്പറ്റിയുള്ള മംഗള വാര്‍ത്ത അറിയിക്കാന്‍ വന്ന ഗ്രബിയേല്‍ ദൈവദൂതന് പറഞ്ഞു : ‘പരിശgദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും ആകയാല്‍ ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്, ദൈവപുത്രന് എന്ന വിളിക്കപ്പെടും’ ( ലൂക്ക 1 :35 ) .
താബോര്‍ മലയില്‍ ഈശോ രൂപാന്തരപ്പെട്ടപ്പോള്‍ ‘ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു’ ( മത്താ. 17 : 5 ; മര്‍ക്കോ . 9 : 7 ; ലൂക്കാ 9:34) ഈശോയുടെ സ്വര്ഗ്ഗാരോഹണാവസരത്തിലും, ‘ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടിയില് നിന്ന് മറച്ചു'(അപ്പ .1 : 9 ) വെന്ന് രേഖപ്പെട ത്തിയിട്ടുണ്ട് .