യേശുവിന്റെ നഗരം എന്ന് വിളിപ്പേരുളള വിശുദ്ധനാട്ടിലെ സ്ഥലത്തെ കുറിച്ച് കൂടുതല്‍ അറിയണ്ടേ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

നസ്രത്ത്  മംഗളവാര്‍ത്താ പള്ളി
പുതിയ നിയമത്തില്‍ ക്രിസ്തുവിന്റെ ബാല്യവും കൗമാരവും ചെലവഴിച്ചത് നസ്രത്തിലാണ്. ഗലീലിയന്‍ നഗരമായ നസ്രത്തില്‍ വച്ചാണ് പരിശുദ്ധ കന്യമാറിയം മംഗളവാര്‍ത്ത അറിയുന്നത്. നസ്രായനായ യേശു എന്ന ചെല്ലപ്പേര് ക്രിസ്തുവിന് ലഭിക്കുന്നത് ഇങ്ങനെയാണ്. മംഗളവാര്‍ത്തയാണ് നസ്രത്തിലെ ആദ്യ സുവിശേഷ സംഭവം. തിരുക്കുടുംബത്തിന്റെ താമസ സ്ഥലവും യേശു വളര്‍ന്ന സ്ഥലം, യേശുവിന്റെ പട്ടണം, യേശുവിന്റെ ആദ്യ സിനഗോഗ് പ്രഭാഷണം നടത്തുന്ന സ്ഥലം എന്നിങ്ങനെ സുവിശേഷം ഈ നഗരത്തെ അടയാളപ്പെടുത്തുന്നു. മംഗളവാര്‍ത്ത പള്ളിയാണ് ഇപ്പോള്‍ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രം. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ കന്യാമറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നത് ഇവിടെ വച്ചാണ്. മധ്യേഷ്യയിലെ ഏറ്റവും വലിയ ദേവാലയവും ഇതു തന്നെ. വി. ഗബ്രിയേലിന്റെ പള്ളി, സിനഗോഗ് പള്ളി എന്നിവയാണ് ഇവിടത്തെ മറ്റ് പ്രധ—ന കേന്ദ്രങ്ങള്‍.

കഫര്‍ണാം
യേശുവിന്റെ നഗരം എന്നാണ് കഫര്‍ണാമിന്റെ വിളിപ്പേര്. ഗലീലി കടലിന്റെ തീരത്താണ് കഫര്‍ണാം. സ്ഥിതി ചെയ്യുന്നത്. യേശു മുപ്പതാമത്തെ വയസ്സില്‍ പരസ്യജീവിതം ആരംഭിക്കുന്ന സമയത്ത് കഫര്‍ണാം വളര്‍ന്നു തുടങ്ങുന്ന ഒരു ചെറിയ പട്ടണമായിരുന്നു. ഈ നഗരം പുതിയ നിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്നത് അതിന്റെ വളരെ ബ്രഹത്തായ ചരിത്രവും പാരമ്പര്യവും കൊണ്ടാണ്. ജന്മദേശമായ നസ്രത്തിന് ശേഷം യേശു ജീവിച്ചതും വളര്‍ന്നതും കഫര്‍ണാമിലാണെന്ന് ചരിത്രം പറയുന്നു.
ക്രിസ്തു നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതും ഇതേ സ്ഥലത്തു വച്ചായിരുന്നു എന്ന് മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നു. ഒരു റോമന്‍ അധികാരിയുടെ ദാസന് ക്രിസ്തു സൗഖ്യം നല്‍കിയത് കഫര്‍ണാമില്‍ വച്ചാണ്. പല കാര്യങ്ങളെ കുറിച്ച് ക്രിസ്തു ഇവിടെ വച്ച് പ്രവചിക്കുകയും ചെയ്തു എന്ന് വി. ലൂക്കായുടെ സുവിശേഷത്തില്‍ പറയുന്നു. പത്രോസിന്റെ അമ്മായിഅമ്മയെ സുഖപ്പെടുത്തിയതും പിശാചു ബാധിതന് സൗഖ്യം നല്‍കിയതും വി. ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നു.

കഫര്‍ണാമിലെ സിനഗോഗ്
ദൈവരാജ്യം പ്രസംഗിക്കുന്നതിനും അനേകര്‍ക്ക് രോഗ ശാന്തി നല്‍കുന്നതിനും യേശു തെരഞ്ഞെടുത്ത സ്ഥലം കഫര്‍ണാമിലെ സിനഗോഗ് ആയിരുന്നു. എഡി ഒന്നാം നൂറ്റാണ്ടിലാണ് ഈ സിനഗോഗ് പണി കഴിപ്പിച്ചതെന്ന് കണക്കാക്കപ്പെടുന്നു.ഇസ്ലാം മതക്കാര്‍ പാലസ്തീന്‍ കീഴടക്കിയതോടു കൂടി കഫര്‍ണാം നാശത്തിന്റെ വക്കിലായിരുന്നു. പിന്നീട് ആര്‍ക്കിയോളജിക്കല്‍ ഗവേഷണത്തിന്റെ ഫലമായി ഈ നഗരത്തെ കുറിച്ച് നിരവധി വിലപ്പെട്ട രേഖകള്‍ കണ്ടെത്തി. ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തിന്റെ പിന്തുണയോടെയായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.

കഫര്‍ണാം: പത്രോസിന്റെ വീട്
ശിമയോന്‍ പത്രോസിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ കഫര്‍ണാമും ഉള്‍പ്പെടുന്നു. പത്രോസും സഹോദരന്‍ അന്ത്രയോസും കഫര്‍ണാമിന് തെക്ക് ബെത്സെയ്ദാ എന്ന ഗ്രാമത്തില്‍ നിന്ന് വരുന്നു എന്ന് സുവിശേഷത്തില്‍ പറയുന്നു.
ശിമയോന്‍ പത്രോസിന്റെ ഭവനമാണ് ശിഷ്യന്മാര്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കഫര്‍ണാമില്‍ വച്ചാണ് ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യനാക്കുവാന്‍ യേശു വിളിക്കുന്നത്. അതു പോലെ തന്നെ കഫര്‍ണാമിലെ അഷ്ടഭുജ ദേവാലയവും കഫര്‍ണാമിലെ സിനഗോഗും ചരിത്ര പ്രസിദ്ധിയാര്‍ജിച്ചതാണ്.

പ്രാര്‍ത്ഥന
രക്ഷകനായ ക്രിസ്തുവിനെ ലോകത്തിനു നല്‍കിയ പരി. അമ്മേ  ഞങ്ങളുടെ ജീവിതങ്ങള്‍ ക്രിസ്തു വാഴുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അള്‍ത്താരകളായി മാറാന്‍ ഞങ്ങള്‍ക്ക് വേണ്ടി മാധ്യസ്ഥം  അപേക്ഷിച്ചു പ്രാര്‍ത്ഥിക്കേണമെ. ആമേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles