അഭിഷേകവചനങ്ങള്‍

വിശുദ്ധ ലിഖിതങ്ങള്‍ എല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തനാവുകയും ചെയ്യും’
(2 തിമോ:3 16-17).

 

ഭര്‍ത്താക്കന്മാരോട്

‘ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോട് നിര്‍ദ്ദയമായി പെരുമാറരുത്’ (കൊളോ. 3:19).

‘ഓരോരുത്തരും ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം’ (എഫേ.5:28).

‘ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്ത് ജീവിക്കുവിന്‍. സ്ത്രീ ബലഹീന പാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യ അവകാശിയെന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍. ഇത് നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് തടസം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്’ (1 പത്രോസ് 3:7).

ഭാര്യമാരോട്

‘ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് യോഗ്യമാവിധം ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരായിരിക്കുവിന്‍’ (1കൊളോ. 3:18)

‘ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനെന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍, എന്തെന്നാല്‍ ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസായിരിക്കുന്നതുപോലെ ഭര്‍ത്താവ് ഭാര്യയുടെ ശിരസാണ്. ക്രിസ്തു തന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ ക്രിസ്തുവിന് വിധേയമായിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം’ (എഫേ. 5:2224).

‘ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല പെരുമാറ്റം കൊണ്ട് വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്ക് കഴിയും. അവര്‍ നിങ്ങളുടെ ആദരപൂര്‍വ്വവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇത് സാധ്യമാകുക’ (1 പത്രോസ് 3:13).

കുട്ടികളോട്

‘കുട്ടികളേ, എല്ലാക്കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. അത് കര്‍ത്താവിന് പ്രീതികരമത്രേ’ (കൊളോ. 3:20)

‘മകനേ, നിന്റെ പിതാവിന്റെ കല്പന കാത്തുകൊള്ളുക. മാതാവിന്റെ ഉപദേശം നിരസിക്കുകയുമരുത്. അവയെ നിന്റെ ഹൃദയത്തില്‍ സദാ ഉറപ്പിച്ചുകൊള്ളുക. അവ നിന്റെ കഴുത്തില്‍ ധരിക്കുക. നടക്കുമ്പോള്‍ അവ നിന്നെ നയിക്കും. കിടക്കുമ്പോള്‍ നിന്നെ കാത്തുകൊള്ളും. ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും.’ (സുഭാ. 6:2022).

‘പൂര്‍ണ്ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക. നൊന്തുപെറ്റ അമ്മയെ മറക്കരുത്. മാതാപിതാക്കളാണ് നിനക്ക് ജന്മം നല്‍കിയതെന്നോര്‍ക്കുക. നിനക്ക് അവരുടെ ദാനത്തിന് എന്ത് പ്രതിഫലം നല്‍കാന്‍ കഴിയും’ (പ്രഭാ 7:2718).

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles