അന്ത്യഅത്താഴം മുതല്‍ ഈസ്റ്റര്‍ വരെ: ആദിമക്രൈസ്തവരുടെ ആഘോഷങ്ങള്‍
പെസഹാ വ്യാഴം സന്ധ്യ മുതുല്‍ ഈസ്റ്റര്‍ പുലരി വരെയുള്ള ദിവസങ്ങള്‍ ത്രിദൂവും (TRIDUUM) എന്നാണ് അറിയപ്പെടുന്നത്. കത്തോലിക്കാ ആരാധനാക്രമത്തിലെ ഏറ്റവും സുപ്രധാനമായ ദിവസങ്ങളാണിവ. ക്രിസ്തുവിന്റെ രക്ഷാകരമായ ബലിയാണ് നാം ഈ ദിവസങ്ങളില്‍ അനുസ്മരക്കുന്നത്. ആദിമ ക്രൈസ്തവര്‍ ഈസ്റ്റര്‍ ത്രൂവും എങ്ങനെയാണ് ആചരിച്ചിരുന്നതെന്ന് നമുക്ക് നോക്കാം:
പെസഹാ വ്യാഴം
ത്രുദൂവും ആരംഭിക്കുന്നത് പെസഹാ വ്യാഴാഴ്ചയോടെയാണ്. ആദ്യകാലത്ത് ഈ ദിവസം ദുഖവെള്ളിക്കും ഈസ്റ്ററിനും ഒരുക്കദിനമായിട്ടാണ് ആചരിച്ചിരുന്നത്. പൊതുവായി മാനസാന്തരം പ്രഖ്യാപിച്ചവര്‍ക്ക് അനുരഞ്ജനത്തിനുള്ള അവസരമായിരുന്നു അത്. ഈസ്റ്റര്‍ ദിനത്തില്‍ നടത്തുന്ന ജ്ഞാനസ്‌നാനത്തിനു മുമ്പായി സ്വയം ആത്മപരിശോധന നടത്തി ഒരുങ്ങാനുള്ള ദിനം കൂടിയായിരുന്നു പെസഹാ വ്യാഴം.
തുടര്‍ന്ന് മൂന്ന് ദിവ്യബലികള്‍ പെസഹാ ദിനത്തില്‍ അര്‍പ്പിക്കാന്‍ ആരംഭിച്ചു. പൊതു പശ്ചാപത്താപം പ്രകടിപ്പിക്കുന്നവരെ സഭയിലേക്ക് സ്വാഗതം ചെയ്യുന്നതായിരുന്നു ഒന്നാമത്തെ ബലി. രണ്ടാമത്തെ കുര്‍ബാന വിശുദ്ധ തൈലം ആശീര്‍വദിക്കുന്നതിനും മൂന്നാമത്തെ ബലി യേശുവിന്റെ അന്ത്യ അത്താഴം അനുസ്മരിക്കുന്നതിനും വേണ്ടിയായിരുന്നു.
ദുഖ വെള്ളി
ദുഖ വെള്ളി എല്ലാ കാലത്തും യേശുവിന്റെ പീഡാനുഭവവും മരണവും അനുസ്മരിക്കുന്ന ദിവസമായിരുന്നു. പീഡാനുഭവ വായനയ്ക്കു ശേഷം കുരിശാരാധനയും എല്ലാം അതില്‍ പെടും. ദുഖ വെള്ളിയാഴ്ചത്തെ ചടങ്ങുകള്‍ക്കു ശേഷം അനേകര്‍ ഈസ്റ്റര്‍ രകുര്‍ബാന വരെ പള്ളിയില്‍ തന്നെ ചെലവഴിച്ചിരുന്നു.
വിശുദ്ധ ശനിയാഴ്ച
ആദിമ കാലങ്ങളില്‍ ദുഖ ശനിയാഴ്ച നിശബ്ദതയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഉള്ള ദിവസമായിരുന്നു. ആദ്യം മുതല്‍ക്കേ സഭ ഈസ്റ്റര്‍ ജാഗര ശുശ്രൂഷ നടത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് ആരംഭിച്ചിരുന്ന കര്‍മങ്ങള്‍ ഈസ്റ്റര്‍ പുലരിയോടെ സമാപിച്ചിരുന്നു.
വെളിച്ചത്തിന്റെ ആരാധനാക്രമം ഇതിന്റെ സുപ്രധാന ഭാഗമായിരുന്നു. ജ്ഞാനസ്‌നാനം ഈ ചടങ്ങിന്റെ പ്രധാനഭാഗമായിരുന്നു. ജ്ഞാസ്‌നാന തൊട്ടി ആശീര്‍വാദവും അതോടൊപ്പം നടത്തിയിരുന്നു.