യേശു കയറിപ്പോയ പടവുകളില്‍ ഇനി വിശ്വാസികള്‍ക്ക് കയറാം
യേശു ക്രിസ്തു തന്റെ പീഡാനുഭവ വേളയില്‍ നടന്നു കയറി എന്ന് വിശ്വസിക്കപ്പെടുന്ന സ്കാല സാംഗ്താ (വിശുദ്ധ പടവുകള്‍) വിശ്വാസികള്‍ക്കായി ഇതാ തുറന്നിട്ടിരിക്കുന്നു. 1700 നു ശേഷം മുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആദ്യമായിട്ടാണ് വിശുദ്ധ പടവുകള്‍ വിശ്വാസികള്‍ക്ക് നേരില്‍ കാണുന്നതിനും ആരാധിക്കുന്നതിനുമായി തുറന്നിട്ടിരിക്കുന്നത്.
യേശു പീലാത്തോസിന്റെ വിചാരണയ്ക്കായി പ്രിത്തോറിയത്തിലേക്ക് കയറിപ്പോയ പടവുകളാണ് ഇത്. ഇവിടെ വച്ചാണ് യേശു ക്രൂശീകരണത്തിന് വിധിക്കപ്പെടുന്നത്.
വിപുലമായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് പടവുകള്‍ വണക്കത്തിനായി തുറക്കുന്നത്. പാവ്ലോ വിയോലിനിയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. മരം കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന പടവുകള്‍ നന്നാക്കിക്കൊണ്ടിരിക്കുമ്പോള്‍ അതിന് കീഴില്‍ വെളുത്ത മാര്‍ബിള്‍ പടികള്‍ കണ്ടുവെന്ന് വിയോലിനി പറയുന്നു. ഈ മാര്‍ബിള്‍ പടവിലൂടെ ഇനി വിശ്വാസികള്‍ക്ക് മുട്ടുകുത്തി നടന്നു കയറാന്‍ സാധിക്കും.
ഈ പടവുകള്‍ ആദ്യം പൊതുദര്‍ശനത്തിനായി തുറന്നത് സിക്സ്തൂസ് അഞ്ചാമന് പാപ്പായുടെ കാലത്ത് 400 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ സമീപത്താണ് ഈ വിശുദ്ധ പടുകള്‍ സ്ഥിതി ചെയ്യുന്നത്.
ഏപ്രില്‍ 11 മുതല്‍ ജൂണ്‍ 9 വരെയാണ് പടവുകളിലൂടെ കയറാന്‍ വിശ്വാസികള്‍ക്ക് അനുവാദം ഉള്ളത്.