പരിശുദ്ധാത്മാവിന്റെ പ്രവർത്തനം

~ ബ്രദര്‍ തോമസ് പോള്‍ ~

 

കർത്താവാണ് എന്റെ ഇടയൻ. എനിക്കൊന്നിനും കുറവ് ഉണ്ടാവുകയില്ല. ദൈവരാജ്യത്തിൽ ഇതാണ് നമ്മുടെ അവസ്ഥ. അതിന് എന്ത് വേണം? കർത്താവ് നമ്മുടെ ഇടയാനാകണം.നമ്മൾ ആട്ടിൻകുട്ടിയാകണം. ഇടയന്റെ ശബ്ദം ശ്രവിക്കണം. ഇടയൻ പറയുന്നത് അനുസരിക്കണം. ഇതാണ് ജ്ഞാനത്തിന്റെ ഒരു പാത. അതാണ് ദൈവിക രഹസ്യം.

നമ്മൾ പലപ്പോഴും ഒരു ധ്യാനം കൂടി കഴിഞ്ഞ്, ഒരു മാസം വരെ നല്ല ജ്വലനം ആയിരിക്കും. പിന്നെ തണുക്കും. വീണ്ടും ധ്യാനം കൂടും. വീണ്ടും ഒരു പാപത്തിൽ വീണു പോകുമ്പോൾ ,ജ്വലനം തനിയെ തണുത്ത് പോകും. വീണ്ടും പാപം ചെയ്താൽ കിട്ടിയ അഭി ഷേകം പോകും എന്നാണ് നമ്മുടെയൊക്കെ ധാരണ. പരിശുദ്ധാത്മാവ് പോകും എന്നൊക്കെ. ഇത് നമ്മുടെ അറിവില്ലായ്മ ആണ്. അത് ജ്ഞാനം അല്ല. അങ്ങിനെ ചില പ്രബോധനങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടാകാം. അതിനു ഉദാഹരണമായി പലപ്പൊഴും പറയുന്നത് ദാവീദ് രാജാവ് പ്രാർത്ഥിച്ചു, അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്നും എടുത്തു കളയരുതെ എന്ന്. ദാവീദ് രാജാവ് പാപം ചെയ്തു, പരിശുദ്ധാത്മാവ് പോയി എന്നാണ് ധാരണ.പക്ഷേ അതല്ല ദാവീദ് രാജാവ് പ്രാർത്ഥിച്ചത്. ദാവീദിൽ രാജകീയ അഭിഷേകം ആകുന്ന പരിശുദ്ധാത്മാവിൻറ അഭിഷേകത്തെ എടുത്ത് കളയരുതെ എന്നാണ്. സാവൂൾ രാജാവിൽ ഉണ്ടായിരുന്ന അഭിഷേകം ദൈവം എടുത്ത് മാറ്റി ദാവീദിന് കൊടുത്തു. പണ്ട് രാജാക്കന്മാരെ ദൈവം തന്നെ പ്രവാചകരിലൂടെ വാഴിച്ചിരുന്നു. ഒരു ജനപ്രതിനിധി ആയിട്ടല്ല ഇസ്രയേലിൽ രാജാവിനെ തെരഞ്ഞെടുത്തിരുന്നത്. ദൈവത്തിന്റെ പ്രതിനിധി ആയി ദൈവം അഭിഷേകം ചെയ്തു തിരഞ്ഞെടുക്കുന്നത് ആണ്. ആ അഭി ഷേ കം അവർ എന്തെങ്കിലും ദൂഷ്യങ്ങൾ ചെയ്താൽ , ദൈവത്തെ പ്രസാദിപ്പിക്കുന്നില്ലെങ്കിൽ ദൈവം വേറെ ആളെ അഭിഷേകം ചെയ്യും.

പ്രത്യേകിച്ച് ദാവിദിന് അത് നന്നായി അറിയാം. ഒരു കഴിവും ഉണ്ടായിട്ടില്ല രാജാവായി അഭിഷേകം ചെയ്തിരിക്കുന്നത് എന്ന്. വെറും ആട്ടിടയൻ ആയിരുന്നു. ആ അഭി ഷേകവും യേശുവിന്റെ പീഡാ നുഭവവും കുരിശുമരണവും ഉത്ഥാനത്തിലൂടെ കൈവരിക്കുന്ന രക്ഷാകരമായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം വ്യത്യാസമുണ്ട്. ഈശോമിശിഹ എന്തിന് വന്നു. നമ്മെ രക്ഷിക്കുന്നതിനും നമ്മുടെ പാപങ്ങൾക്ക് പരിഹാരം ചെയ്യുന്നതിനും നമ്മെ പുതിയ സൃഷ്ടി ആയി മാറുന്നതിനും വേണ്ടി ആണ് . തന്റെ ജീവൻ കൊടുത്ത് വാങ്ങിയ ആ പരിശുദ്ധാത്മാവ് അങ്ങിനെ നമ്മിൽ നിന്നും പോകാൻ വേണ്ടി വന്നതല്ല. അവിടെയാണ് നമുക്ക് ഉണ്ടാകേണ്ട മറ്റൊരു ജ്ഞാനം. പലപ്പോഴും നമ്മുടെ ഒരു തെറ്റിദ്ധാരണ, ഒരു തെറ്റ് ചെയ്താൽ പരിശുദ്ധാത്മാവ് നമ്മെ വിട്ടു പോകും. നമ്മൾ നല്ല വിശുദ്ധിയിൽ ഇരുന്നാലെ നമ്മിൽ പരിശുദ്ധാത്മാവ് നിലനിൽക്കുകയുള്ളു എന്നുള്ളത് വളരെ തെറ്റായ ചിന്താ ഗതി ആണ്.

പരിശുദ്ധാത്മാവിനെ തന്നെ നമുക്ക് നൽകപ്പെട്ടിരിക്കുന്നത് എന്തിനാണ്? പാപബോധം നൽകുന്നതിനും , പാശ്ചാത്താപം ഉണ്ടാകുന്നതിനും ,അനുതപിച്ച് കുമ്പസാരിച്ച് ,പാപമോചനം ലഭിച്ചു കൃപയിൽ ആയിരിക്കുന്നതിനും വേണ്ടിയാണ്. ആ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഏറ്റവും ശക്തമാവുന്നതു നമ്മൾഎന്തെങ്കിലും പാപം ചെയ്തു പോയാൽ ഉടനെ പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിച്ചു തുടങ്ങും.നമുക്ക് പാപബോധം ഉണ്ടാകും. പാശ്ചാ്ത്താപം ഉണ്ടാകും. അങ്ങിനെ ആണ് നമ്മെ വിശുധീകരിക്കുന്നത് .അനുദിനം പരിശുദ്ധാത്മാവ് നമ്മെ വിശുധീകരിക്കുന്നു. ഓരോ മണിക്കൂറിലും, ഓരോ നിമിഷവും വിശുധീകരിക്കുന്നു. അതുകൊണ്ടാണ് ഈശോ പറഞ്ഞത്, ഞാൻ പിതാവിനോട് പ്രാർത്ഥിക്കുകയും, എപ്പോഴും നിങ്ങളോട് കൂടെ ആയിരിക്കുകയും ചെയ്യും.

ഞാന് പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്ക്കു തരുകയും ചെയ്യും.
യോഹന്നാന് 14 : 16

എന്തുകൊണ്ടാണ് മറ്റൊരു എന്ന് പറഞ്ഞിരിക്കുന്നത്? മറ്റൊരു,എന്ന് പറയുമ്പോൾ നമുക്ക് അറിയാം ഒരാൾ അവിടെ ഉണ്ട്.അത് ഈശോ ആണ്. അത് കൂടാതെ മറ്റൊരു സഹായകനെ അയക്കും. എന്തിന് വേണ്ടിയാണ്? എന്നേക്കും നിലനിൽക്കുന്നതിന് വേണ്ടി ആണ്. നമ്മിൽ ജ്ഞാനത്തിന്റെ പ്രവർത്തനം നിരന്തരമായ പ്രവർത്തനം ആണ്. എന്നേക്കും നിലനിൽക്കുന്നത്.ഒരിക്കലും അസ്തമിക്കാത്ത പ്രവർത്തനം ആണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം അതിരുകൾ ഇല്ലാത്തത് ആണ്.

ഇതിന്റെ എല്ലാം ഉള്ളിൽ നമുക്ക് ഉണ്ടാവേണ്ട അറിവ്, ഒരിക്കലും പരിശുദ്ധാത്മാവ് നമ്മെ വിട്ടു പോവില്ല.ഏറ്റവും വലിയ പാപം ചെയ്താൽ അത്രക്കും ആഴമേറിയ പാപബോധം തന്ന് , എത്രയും വേഗം നമ്മെ വിശുധീകരിക്കാൻ ശ്രമിക്കും. കഴിയുന്നതും വേഗം കുമ്പസാരിപ്പിച്ച് വിശുധീകരിക്കുന്നതാണ് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles