പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണ്

~ ബ്രദര്‍ തോമസ് പോള്‍ ~

 

കർത്താവിന്റെ ആത്മാവ് അവന്റെ മേൽ ആവസി ക്കും..ജ്ഞാനത്തിന്റെയും. വിവേകത്തിന്റെയും ആത്മാവ്. ഉപദേശത്തിന്റെയും ഭക്തിയുടെയും ആത്മാവ്. അറിവിന്റെയും ദൈവഭക്തി യുടേയും ആത്മാവ്. ഇത് ഒരു വ്യക്തിയിൽ സംഭവിച്ചു കഴിഞ്ഞാൽ പൂർണ്ണമായ രൂപാന്തരീകരണം സംഭവിക്കും. ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ച് വസിക്കുന്ന ഒരു അവസ്ഥ ഉണ്ടാവും. അതാണ് ദൈവരാജ്യത്തിൽ സംഭവിക്കുന്നത്.ദൈവരാജ്യം എന്ന് പ റഞ്ഞാൽ എളുപ്പം മനസ്സിലാക്കാം.

ദൈവരാജ്യം= സ്നേഹരാജ്യം.
അതായത്: ദൈവം = സ്നേഹം.
ദൈവം ജ്ഞാനവും ആകുന്നു.

ഫ്രാൻസിസ് അസീസിക്ക് ഉണ്ടായ ഒരു അനുഭവം പറയാം. ഫ്രാൻസിസ് അസീസി ഒരിക്കൽ നടന്നു പോകുമ്പോൾ വഴികളിൽ ആരെയും കാണുന്നില്ല. എല്ലാവരും കതകടച്ചു അകത്തിരിക്കുന്നു. അവർ ഫ്രാൻസിസ് അസിസ്സിയോട് വിളിച്ചു പറഞ്ഞു, അങ്ങോട്ട് പോകരുതേ. അവിടെ ചെന്നായ് നിൽപ്പുണ്ട്. അവൻ കടിചു തിന്നും. ഫ്രാൻസിസ്ന് ദൈവം കൊടുത്ത ഒരു വലിയ അനുഗ്രഹം ഉണ്ട്. എല്ലാ ജീവജാലങ്ങളെയും സ്വന്തം സഹോദരർ ആയി കാണുന്നു. കാരണം ദൈവം ആണ് അവരെയും സൃഷ്ടിച്ചത്. ചെന്നായും ആട്ടിൻകുട്ടിയും. ഫ്രാൻസിസ് ചെന്ന് ചെന്നായോട് പറഞ്ഞു, എന്റെ സഹോദരാ എന്താ ഇങ്ങിനെ ഒക്കെ ചെയ്യുന്നത്.അവർ തമ്മിൽ സംസാരിച്ചു, എന്നാണ് പറയപ്പെടുന്നത് . ചെന്നായ് പറഞ്ഞു, എനിക്ക് വിശന്നാൽ ആരെങ്കിലും ഭക്ഷണം തരണ്ടെ? ഫ്രാൻസിസ് പറഞ്ഞു, അത്രേ ഉള്ളൂ. നമുക്ക് ഗ്രാമവാസികളുമായി ഒരു ധാരണയിൽ എത്താം. ഓരോ ദിവസവും നിനക്ക് ഒരു കുടുംബം ഭക്ഷണം തരും. ചെന്നായ് സമ്മതിച്ചു. ചെന്നായും ആട്ടിൻകുട്ടി യൂടെയും പ്രതീകമായി ആണ് ഫ്രാൻസിസും ചെന്നായും ഒന്നിച്ച് നിൽക്കുന്നത് . അത്രക്കും വിസ്മയകരമായ സ്നേഹം ആണ് ദൈവരാജ്യത്തിന്റെ സ്നേഹം എന്ന് മനസ്സിലാക്കുവാൻ ആണ് ഇൗ സംഭവം ഇവിടെ പറഞ്ഞത്.
ഇത് എവിടെ തുടങ്ങണം ? നമ്മുടെ വീട്ടിൽ, സമൂഹത്തിൽ എല്ലാം. ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ച് വസിക്കും. എങ്ങനെയാണെങ്കിൽ – ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അറിവിന്റെയും ആത്മാവ് നമ്മിൽ ഒരു വ്യക്തിയായി നിറഞ്ഞു കഴിഞ്ഞാൽ . .
കർത്താവേ, അങ്ങയുടെ സൃഷ്ടികള് എത്ര വൈവിധ്യപൂര്ണങ്ങളാണ്!ജ്ഞാനത്താല് അങ്ങ് അവയെ നിര്മിച്ചു; ഭൂമി അങ്ങയുടെ സൃഷ്ടികളാല്നിറഞ്ഞിരിക്കുന്നു.
സങ്കീര്ത്തനങ്ങള് 104 : 24

ഈ ഭൂമി മുഴുവനും അങ്ങയുടെ സൃഷ്ടികൾ ആണ് , അവയെ സൃഷ്ടിച്ചത് ജ്ഞാനത്താലും. ചെന്നായെയും ആട്ടിൻക്കുട്ടിയെയും സൃഷ്ടിച്ചത് ദൈവം തന്നെയാണ്. നമ്മിൽ ജ്ഞാനം നിറഞ്ഞു കഴിഞ്ഞാൽ , ദൈവത്തിന്റെ സത്വതനിമ നമ്മിൽ നിറയും. ഇൗ ചെന്നാ യയിലും ആട്ടിൻ ക്കുട്ടിയിലും ഒരു പോലെയുള്ള കാര്യം ഉണ്ട്. അതാണ് ദൈവത്തിന്റെ ആത്മാവ്. ജ്ഞാനം രണ്ടിനെയും സൃഷ്ടിച്ചിട്ടുള്ളത്. നമ്മൾ ദൈവരാജ്യത്തിന്റെ എവിടെയെങ്കിലും എത്തിയിട്ടുണ്ടോ എന്ന് നമുക്ക് ഒന്ന് ആലോചിച്ചു നോക്കാം.
ഈശോ അപ്പസ്തോലന്മാരെ വിളിച്ചിട്ട് ആദ്യം എന്താണ് പറഞ്ഞത്, നിങ്ങളെ ഞാൻ ചെന്നായ്ക്കളുടെ അടുത്തേക്ക് കുഞ്ഞാടിനെ പോൽ അയക്കുന്നു. നമ്മൾ ചിന്തിച്ചേക്കാം നമ്മളെ ചെന്നായ് പിച്ചി ചീന്തില്ലെ എന്ന്, ഇല്ല. കാരണം ഈ കുഞ്ഞാടിന്റെ ഉള്ളിൽ ആരുണ്ട്? അവനെ അയച്ചവൻ ഉണ്ട് . ഒന്ന് കൂടി വ്യക്തമാക്കാം. കുഞ്ഞാടിനെ അയക്കുന്നത് ദൈവം ആണ്. ആ ദൈവം അവനെ അയക്കുമ്പോൾ അവനോടു കൂടി ഉണ്ടാവും. ആ കുഞ്ഞാടും ചെന്നായും തമ്മിൽ സ്നേഹം ഉണ്ടാകുന്നതിൽ ആണ് സ്നേഹം.
യേശു എന്ന വ്യക്തിയിൽ നിറഞ്ഞിരിക്കുന്ന ഏറ്റവും പ്രധാന സത്വതനിമ എന്താണ്? ജ്ഞാനം, വിവേകം, അറി വ് ആത്മ ധൈര്യം, ദൈവഭയം ഇവയാണ് മിശിഹാ യിലൂടെ നമ്മിലേക്ക് വരുന്ന ദൈവിക സ്വഭാവം. ദൈവത്തിനു ഒരു സ്വഭാവം ഉണ്ട് . അത് വിട്ടിട്ട് ദൈവത്തിനു ഒന്നും ചെയ്യുവാൻ കഴിയില്ല.
പണ്ട് കുഷ്ഠ രോഗിക്ക് നിയമപരമായി പുറത്ത് നടക്കാൻ പറ്റില്ല. മണി കുലുക്കി വേണം നടക്കാൻ. അവനെ തൊടാൻ പാടില്ല. പക്ഷേ ഈശോ എന്ത് ചെയ്തു. ഈശോ തൊട്ടു. എന്തുകൊണ്ടെന്നാൽ ഈശോ സകല നിയമത്തിനും അതീതനാണ്.
നമ്മൾ ചിലപ്പോഴൊക്കെ പറയാറുണ്ട്. ദൈവം മനുഷ്യന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇത് കിട്ടിയത് സൃഷ്ടാവിൽ നിന്നല്ലേ? പ്രാൻസിസ് പാപ്പയുടെ പ്രബോധനത്തിൽ ഉണ്ട്. മനുഷ്യന്റെ സ്വാതന്ത്ര്യവും ഇച്ഛാശക്തിയും ദൈവത്തിന്റെ സൃഷ്ടിയാണ് ആ സ്വാതന്ത്ര്യം അവൻ ദുരുപയോഗിക്കുന്നതിലൂടെ ആണ് അത് തിന്മയായി മാറുന്നത്. ആറ്റമിക് ശക്തി ദൈവം നിർമ്മിച്ചത്, ആറ്റം ബോംബ് ഉണ്ടാക്കി മനുഷ്യരെ കൊല്ലാനാണോ.? ആറ്റമിക് ശക്തിയെ ദുരുപയോഗിക്കുവാൻ മനു ഷ്യ ന് സാധിക്കും.
ഒരു ഗോവണി എന്ന് പറഞ്ഞാല് മുകളിലേക്ക് കയറാൻ ഉള്ളതാണ്. അത് പോലെ തന്നെ താഴേക്കും ഇറങ്ങാം. എന്ന പോലെ ദൈവം സൃഷ്ടിക്കുന്ന എല്ലാറ്റിനും രണ്ടു വശമുണ്ട്. ദൈവം നമുക്ക് തന്നിരിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിക്കാൻ ദൈവം അനുവദിചിട്ടുണ്ട്. ഇവിടെ ആണ് നമ്മൾ ജ്ഞാനം ഉപയോഗിക്കേണ്ടത്. സ്വാതന്ത്ര്യവും ജ്ഞാനവും തമ്മിൽ ഒരുമിക്കുംപോൾ , അത് വിജയകരമായ പ്രവർത്തിയിലേക്ക് നീങ്ങും ദുരുപയോഗിക്കപ്പെടുന്നില്ല. അറ്റോമിക് ശക്തിയും ജ്ഞാനവും കൂടി ഉപയോഗിക്കുമ്പോൾ അത് മ നുഷ്യർക്ക് നന്മക്കായി തീരുന്നു. മറിചു , ദുരുപയോഗപരമായ രീതിയിൽ ഉപയോഗിക്കുമ്പോൾ ആറ്റം ബോംബ് ആയി മാറ്റാം. ഇവിടെ ആണ് ജ്ഞാനത്തിന്റെ പ്രത്യേകത. ദൈവത്തിന്റെ ജ്ഞാനത്തി ലൂടെ ഉപയോഗിക്കുമ്പോൾ ദൈവോന്മുഖം ആയി തീരും. അല്ലെങ്കിലത് നാശോന്മുഖം ആയി തീരും.

കർത്താവിന്റെ ആത്മാവ് നമ്മിൽ വന്നു വസിച്ചു കഴിയുമ്പോൾ എല്ലാ ശത്രുതയും അവസാനിക്കും. നമ്മിൽ ഓരോരുത്തരി ലും പൊരുത്തക്കേടുകൾ ഉണ്ടാകുന്നത് , സൃഷ്ടികളിൽ വസിക്കുന്ന സൃഷ്ടാവിനെ അറിയാത്തത് കൊണ്ടാണ്. ക്രിസ്തുവിലൂടേ വരുന്ന ജ്ഞാനം പ്രപഞ്ചത്തിൽ എന്ത് ചെയ്യുന്നു?
എന്െറ വിശുദ്ധഗിരിയില് ആരും ദ്രാഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും.
ഏശയ്യാ 11 : 9

രണ്ടായിരം വർഷം ആയിട്ടും വിശുദ്ധ കുർബാനയിൽ വചനം വായിക്കും മുൻപ് വൈദികൻ വേദപുസ്തകം മുഖത്തോട് ചേർത്ത് പിടിക്കുകയാണ്.എന്തെന്നാൽ ജ്ഞാനം വരുന്ന വഴി ആണത്. ഈശോ യുടെ അധരത്തിൽ നിന്നും ആണ് ജ്ഞാനം വരുന്നത്.
ഈ ലോകത്തിൽ എത്രയോ അധികം സ്ഥാപനങ്ങൾ ഉണ്ട്.പല തരം അറിവുകൾക്കായി. എന്നാൽ ഒരു ബൈബിൾ കോളേജ് പോലുമില്ല. കാരണം ഒന്നുമാത്രം, ഇത് പഠിക്കാൻ ആളില്ല. ഇത് ഒരു ആവശ്യം ആണെന്ന് മനസ്സിലാക്കാൻ ആളില്ലാതെ ആണ്. ഇത് പഠിച്ചിട്ട് എന്ത് കിട്ടാനാണ് എന്നാണ്ചിന്തയിൽ. എവിടെയെങ്കിലും തിയോളജി പഠിക്കുണ്ടെങ്കിൽ തന്നെ ഡിഗ്രീ മാത്രം ലക്ഷ്യം വച്ചിട്ടാണ്. അല്ലാതെ ദൈവത്തെ അറിയാനോ, ജ്ഞാനം കിട്ടാനോ ആവില്ല. പഠിച്ചിരിക്കുന്നവർ ഒന്നും ചെയ്യാനാവാതെ, പകർന്നു കൊടുക്കാൻ പറ്റാതെ ഇരിക്കുന്നു. കാരണം, ആരും അന്വേഷിക്കുന്നില്ല. അല്ലെങ്കിൽ താത്പര്യം ഇല്ല.

ഒരു മുപ്പതു സെക്കൻഡ് മിണ്ടാതെ ഇരിക്കാനോ, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടൻ പ്രതികരിക്കാതെ ഇരിക്കാനോ നമുക്ക് കഴിയാറില്ല. പക്ഷേ ജ്ഞാനം നമ്മിൽ തെളിഞ്ഞു കഴിഞ്ഞാൽ നമുക്ക് തോന്നും, ഇപ്പൊൾ ഒന്നും പറയണ്ട.ശാന്തമായി പിന്നീട് പറയാം എന്ന് കരുതും. ഈ ശരിയാക്കൽ ദൈവാരൂപിയുടെ പണിയാണ്, നമ്മുടേത് അല്ല. ഇത് മനസ്സിലാകുന്നത് ആണ് മറ്റൊരു തരത്തിൽ ജ്ഞാനം എന്ന് പറയുന്നത്.
ദൈവം പറയുന്നു,എന്റെ വിശുദ്ധ ഗിരിയിൽ ഒരു ദ്രോഹവും ഉണ്ടാവില്ല. ചേന്നായും ആട്ടിൻ കുട്ടിയും ഒന്നിച്ച
വാഴും. ദുഷ്ടനെ എതിർക്കരുത്.എതിർത്താൽ എങ്ങിനെ ഇരിക്കും? റബ്ബർ പന്തിനെ അടിക്കും പോലെ ഇരിക്കും. അതിനെ അടിച്ചാൽ പൂർവാധികം ശക്തിയോടെ പൊങ്ങിവരും. അതിൽ ഒളിഞ്ഞിരിക്കുന്ന ജ്ഞാനം ആണ്, ദുഷ്ഠനെ ‘ നിങ്ങൾ’ എതിർക്കരുത് . ഞാൻ എതിർത്തോളാം, എന്ന് ദൈവം നമ്മോടു പറയുന്നു. ഈശോയുടെ ഇൗ വാക്കുകൾ എല്ലാം സങ്കീർത്തനങ്ങൾ ആയി ബന്ധപ്പെട്ട് ആണ് കിടക്കുന്നത്.
അമ്പെയ്യുന്ന പോലെ നീ പ്രാർത്ഥിക്കണം എന്നാണ് നമ്മോട് പറയുന്നത്. ഈ അമ്പ് പരിശുദ്ധാത്മാവ് ആണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles