ഉപ്പിനുമുണ്ടൊരു വിശുദ്ധ കഥ പറയാന്‍

കത്തോലിക്കാ ആശീര്‍വാദകര്‍മങ്ങളില്‍ സുപ്രധാനമായ ഒരു പങ്ക് വിശുദ്ധ ഉപ്പിനുണ്ട്. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആഗമനത്തോടെ, രോഗശാന്തി ശുശ്രൂഷകളിലും ഭൂതോച്ചാടന കര്‍മങ്ങളിലും ആശീര്‍വദിക്കപ്പെട്ട ഉപ്പിന് വളരെ പ്രാധാന്യമുണ്ട്. തിരുസഭയുടെ കര്‍മങ്ങളില്‍ ഉപ്പിന് എങ്ങനെ ഇത്ര പ്രാധാന്യം കൈവന്നു എന്ന് പരിശോധിക്കാം.

പുരാതന കാലങ്ങളില്‍ ഉപ്പ് ഇന്നത്തെ പോലെ അത്ര സുലഭമല്ലായിരുന്നു. ഈജിപ്ത്, പേര്‍ഷ്യ എന്നിവിടങ്ങളിലെ രാജവംശങ്ങളുടെ കുത്തകയായിരുന്നു, ഉപ്പ് നിര്‍മാണം. റോമന്‍ ഭടന്‍മാരുടെ ശമ്പളം പോലും ഉപ്പു പൊതികളായി നല്‍കിയിരുന്ന കാലമുണ്ടായിരുന്നു. ദുര്‍ലഭവും അമൂല്യവുമായ വസ്തു ആയതു കൊണ്ടു തന്നെ ദൈവത്തിന് അര്‍പ്പിക്കാവുന്ന ഒരു അര്‍ച്ചനയായി ഉപ്പ് മാറി. ലേവായരുടെ പുസ്തകത്തിലും (2: 13) ദിനവൃത്താന്തത്തിലും 13: 5) സംഖ്യയുടെ പുസ്തകത്തിലും (18: 19) ഇസ്രായേലിന്റെ ബലികളുടെ ഭാഗമായ ഉപ്പിന്റെ ഉടമ്പടിയെകുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാനും നവജാതശിശുവിന്റെ പൊക്കിള്‍കൊടിയില്‍ പഴുപ്പ് വരുന്നത് തടയാനുമുള്ള ഉപ്പിന്റെ കഴിവ് ഉപ്പിന് ഔഷധപരിവേഷം നല്‍കി. കേടുകൂടാതെ സൂക്ഷിക്കാനുള്ള കഴിവ് കളങ്കമില്ലാത്ത ആത്മീയതയുടെ പ്രതീകമായി കണക്കാക്കപ്പെട്ടു.

യേശു സുവിശേഷത്തില്‍ പറയുന്നുണ്ട്: ‘ഉപ്പ് നല്ലതാണ്. പക്ഷേ ഉറ കെട്ടുപോയാല്‍ പിന്നെ എന്തു കൊണ്ട് അതിന് ഉറകൂട്ടും? നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ’ (മര്‍ക്കോസ് 9: 50). ‘നിങ്ങള്‍ ഭൂമിയുടെ ഉപ്പ് ആയിരിക്കും എന്നും യേശു പറയുന്നുണ്ട് (മത്താ. 5: 13). ലോകത്തിന് നന്മയും രുചിയും പകരുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് യേശു അങ്ങനെ പറയുന്നത്. മലിനജലത്തില്‍ ഉപ്പ് ചേര്‍ത്ത് വിശുദ്ധീകരിക്കുന്ന ഏലീഷാ പ്രവാചകനെ കുറിച്ച് നാം രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തില്‍ വായിക്കുന്നുണ്ട്.

കത്തോലിക്കാ തിരുക്കര്‍മങ്ങളില്‍ ആശീര്‍വദിക്കപ്പെട്ട ഉപ്പ് ഭൂതോച്ചാടന കര്‍മങ്ങളില്‍ ഉപയോഗിച്ചു വരുന്നു. മുന്‍കാലങ്ങളില്‍ ജ്ഞാനസ്‌നാനകര്‍മത്തില്‍ ഉപ്പ് പിശാചിനെ അകറ്റാന്‍ ഉപയോഗിച്ചിരുന്നു. ഉപ്പ് കലര്‍ത്തിയ ഹന്നാന്‍ വെള്ളവും ഉപയോഗിക്കുന്നു. പിശാചില്‍ നിന്നും തിന്മയില്‍ നിന്നും രോഗപീഢകളില്‍ നിന്നും സംരക്ഷണമേകുന്ന ദൈവകൃപയുടെ അടയാളമായാണ് ഉപ്പിനെ കണക്കാക്കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles