വിശുദ്ധ ദമ്പതികളുടെ ജപമാല

1991 ല്‍ Oblates of St Joseph എന്ന സമര്‍പ്പിത സമൂഹത്തിന്റെ അമേരിക്കയിലെ കാലിഫോര്‍ണിയായില്‍ നടന്ന വാര്‍ഷിക ധ്യാനത്തില്‍ രൂപപ്പെട്ട ഒരു ഭക്ത കൃത്യമാണ് (Holy Spouses Rosary ) അഥവാ വിശുദ്ധ ദമ്പതികളുടെ ജപമാല. പരമ്പരാഗതമായ മരിയന്‍ ഭക്തിയോടു വിശുദ്ധ യൗസേപ്പിതാവിനെക്കൂടി ഉള്‍ചേര്‍ക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

പത്തു രഹസ്യങ്ങളാണ് ഈ ജപമാലയിലുള്ളത്. പരമ്പരാഗതമായ സന്തോഷത്തിന്റെ രഹസ്യങ്ങളോടുകൂടെ അഞ്ചു രഹസ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് വിശുദ്ധ ദമ്പതികളുടെ ജപമാല.
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയ്ക്കു പകരം നിറഞ്ഞ മറിയമേ, ദാവീദിന്റെ സുതനായ യൗസേപ്പേ എന്ന പ്രാര്‍ത്ഥന ജപിക്കുന്നു.

ജപം
കൃപ നിറഞ്ഞ മറിയമേ ( നന്മ നിറഞ്ഞ മറിയമേ ) ദാവീദിന്റെ സുതനായ യൗസേപ്പേ, ദൈവമാതാവും
രക്ഷകന്റെ സംരക്ഷകനുമേ നിങ്ങള്‍ക്കു മഹത്വം. നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായ ദിവ്യശിശുവായ ഈശോയക്കു നിത്യ സ്തുതി. വിശുദ്ധ ദമ്പതികളെ, പാപികളായ ഞങ്ങള്‍ക്കു വേണ്ടിയും ഞങ്ങളുടെ കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വേണ്ടിയും ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേന്‍
ഓരോ രഹസ്യങ്ങള്‍ക്കു ശേഷവും 10 തവണ
നന്മ നിറഞ്ഞ മറിയമേ ദാവീദിന്റെ സുതനായ യൗസേപ്പേ എന്ന ജപം ചൊല്ലുന്നു.

പത്തു രഹസ്യങ്ങള്‍

1) മറിയവും യൗസേപ്പും തമ്മിലുള്ള വിവാഹ നിശ്ചയം (മത്താ 1:18, ലൂക്കാ 1:26-27, 2:4-5).
2) മംഗലവാര്‍ത്ത (ലൂക്കാ 1:28-38).
3)കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ ജോസഫിനു പ്രത്യക്ഷപ്പെടുന്നു
(മത്താ 1:19-25).
4) മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു (ലൂക്കാ 1:39-56).
5) ഈശോയുടെ ജനനം (ലൂക്കാ 2:6,15-16).
6) ഈശോയുടെ പരിഛേദനവും പേരിടലും (ലൂക്കാ 2:21).
7) ഈശോയെ ദേവാലയത്തില്‍ കാഴ്ചവയ്ക്കുന്നു (ലൂക്കാ 2:22-40)
8 ) ഈജിപ്തിലേക്കുള്ള പലായനം ( മത്താ 2:13-15)
9 ) ഈശോയെ ദൈവാലയത്തില്‍ കണ്ടെത്തുന്നു (ലൂക്കാ 2:41-50).
10) നസറത്തിലെ രഹസ്യ ജീവിതം (ലൂക്കാ 2:51-52).

ഈ ജപമാല കുടുബങ്ങള്‍ക്ക്, പ്രത്യേകിച്ച് വിവാഹത്തിന് ഒരുങ്ങുന്ന നവ ദമ്പതികള്‍ക്ക് പ്രത്യേകം അനുഗ്രഹങ്ങള്‍ കൊണ്ടുവരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികള്‍, അവരുടെ വിവാഹത്തിനുള്ള തയ്യാറെടുപ്പിനായി ഈ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles