കൊറോണ ഉണ്ടെങ്കിലും ഇല്ലെങ്കിലും കുര്‍ബാന നാവില്‍ തന്നെ!
പോര്‍ട്ട്ലന്‍ഡ്: വിശ്വാസികള്‍ക്ക് നാവില്‍ വി. കുര്‍ബാന സ്വീകരിക്കാനുള്ള അവകാശത്തെ ഊട്ടിയുറപ്പിച്ച് പോര്‍ട്ട്ലന്‍ഡ് അതിരൂപത. നാവില്‍ സ്വീകരിച്ചാലും കൈയില്‍ കൊടുത്താലും കൊറോണ വൈറസ് ബാധ ഏല്‍ക്കാനുള്ള സാധ്യത തുല്യമാണെന്നും അതിനാല്‍ വി. കുര്‍ബാന നാവില്‍ തന്നെ നല്‍കാനാണ് തങ്ങളുടെ തീരുമാനം എന്നും അതിരൂപത അറിയിച്ചു.
‘ഇക്കാര്യത്തില്‍ ഞങ്ങള്‍ രണ്ട് ഡോക്ടര്‍മാരുടെ അഭിപ്രായം ആരാഞ്ഞു. അവര്‍ രണ്ടു പേരും പറഞ്ഞത് ഉചിതമായി ദിവ്യകാരുണ്യം നല്കിയാല് കൈയിലാണെങ്കിലും നാവിലാണെങ്കിലും രോഗം പിടിപെടാനുള്ള സാധ്യത തുല്യമാണെന്ന് അവര്‍ ഇരുവരും അഭിപ്രായപ്പെട്ടു.’ അതിരൂപത വ്യക്തമാക്കി.
‘നാവിലൂടെ തുപ്പല് വഴി വൈറസ് പടരാനുള്ള സാധ്യതയുണ്ട്. അതു പോലെ തന്നെ കൈകള്‍ വൈറസുമായി സമ്പര്‍ക്കമുണ്ടാകാനും കൂടുതല്‍ സാധ്യതയുണ്ട്.’
അതിനാല്‍ ആര്‍ച്ചുബിഷപ്പുമായി കൂടിയാലോചിച്ചതിന് ശേഷം നാവില്‍ തന്നെ കുര്‍ബാന കൊടുക്കുന്നത് തുടരാനാണ് അതിരൂപതയുടെ തീരുമാനം.