വിശുദ്ധ കുര്‍ബ്ബാന: ദൈവത്തിന്റെ എളിമ പ്രകടമാകുന്ന കൂദാശ
പിതാവിന്റെ ഇഷ്ടം നിറവേറ്റി കൊണ്ട് യേശു മനുഷ്യരില്‍ ഒരാളായി മാറി. മാനവ വംശത്തെ വീണ്ടെടുക്കാനായി തന്റെ സ്നേഹത്തിന്റെ ആഴം പ്രകടമാക്കി കൊണ്ട്, സ്വജീവന്‍ ബലിയായി നല്കി അവിടുന്ന് സ്ഥാപിച്ച കൂദാശയാണ് വിശുദ്ധ കുര്‍ബാന. അപ്പത്തിന്റേയും വീഞ്ഞിന്റേയും രൂപത്തില്‍ വിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന് സന്നിഹിതനാകുന്നു. കുരിശിലെ മരണത്തില്‍ നിന്ന് ഉയർത്തെഴുന്നേറ്റ യേശു വിശുദ്ധ കുര്‍ബ്ബാനയിലൂടെ ഇന്നും നമ്മോടോത്ത് വസിക്കുന്നു.
തന്റെ ശരീരത്തിന്റേയും തന്റെ രക്തത്തിന്റേയുമായ കൂദാശ സ്ഥാപിച്ചുകൊണ്ട് യേശു മാനവ വംശത്തോടുള്ള തന്റെ സ്നേഹം പ്രകടമാക്കി. ഓരോ വിശുദ്ധ കുര്‍ബ്ബാനയിലും പവിത്രീകരിക്കപ്പെടുന്ന യേശുവിന്റെ ശരീര രക്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ക്രിസ്തു കുരിശില്‍ സഹിച്ച പീഡനത്തിന്റെ ആഴത്തെ പറ്റിയാണ്. വി. ജോണ്‍ ക്രിസോസ്റ്റം പറഞ്ഞതുപോലെ, “വിശുദ്ധ കുര്‍ബാനയെന്നത് പദവി മറന്നുള്ള ദൈവത്തിന്റെ എളിമയുടെ ബലികര്‍മ്മമാണ്”.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.6.79).
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.