മെയ് 15 ന് ആസ്ട്രിയയില്‍ പൊതു കുര്‍ബാനകള്‍ പുനരാരംഭിക്കും
റോം: കൊറോണ വൈറസ് കാലത്ത് മുടങ്ങിക്കിടന്നിരുന്ന പൊതു കുര്‍ബാനകള്‍ മെയ്് 15 ന് വീണ്ടും ആരഭിക്കുമെന്ന് ആസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റിന് കുര്‍സ് പറഞ്ഞു. വിയെന്നയില്‍ വച്ചു നടത്തിയ പ്രസ് കോണ്‍ഫറസിലാണ് ചാന്‍സലര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
ആസ്ട്രിയയില്‍ പൊതുവായ കുര്‍ബാനകള്‍ പുനരാരംഭിക്കുമെന്ന് ആസ്ട്രിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറല്‍ ഫാ. പീറ്റര്‍ ഷിപ്കയും സ്ഥിരീകരിച്ചു.
ആരാധന പുനാരാംരിഭിക്കുമെങ്കിലും ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. സാമൂഹിക അകലം എല്ലായിടക്കും പാലിക്കണം എന്ന് അദ്ദേഹം പറഞ്ഞു.