വി. കുര്‍ബാനയിലൂടെ ലഭിക്കുന്ന നന്മകള്‍ എന്തെല്ലാം?

ക്രിസ്തുവുമായുള്ള ഒന്നുചേരല്‍:
വി. കുര്‍ബാനയില്‍ യേശുവിനെ സ്വീകരിക്കുമ്പോള്‍ നാം ക്രിസ്തുവുമായി ഒന്നായി തീരുകയാണ്. മെഴുക് മറ്റൊരു മെഴുകില്‍ ചേരുന്നതു പോലെ എന്നാണ് അലക്‌സാന്‍ഡ്രയിലെ വി. സിറില്‍ വിശദീകരിക്കുന്നത്.

ലഘുപാപങ്ങള്‍ നീക്കുന്നു:
വി. കുര്‍ബാന ലഘുപാപങ്ങളെ ഇല്ലായ്മ ചെയ്യുന്നു. പരസ്‌നേഹത്തിനും തീക്ഷണതയ്ക്കും തടസ്സം നില്‍ക്കുന്നവയാണ് ലഘുപാപങ്ങള്‍. എന്നാല്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിലൂടെ നമ്മിലുള്ള ലഘുപാപങ്ങള്‍ ദഹിച്ചു പോകുകയും നാം ശുദ്ധിയുള്ളവരാകുകയും ചെയ്യുന്നു.

മാരകപാപത്തില്‍ നിന്ന് നാം സംരക്ഷിക്കപ്പെടുന്നു
നാം മാരകപാപത്തിലാണെങ്കില്‍ വി. കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. അതേ സമയം കഴിയുമ്പോഴെല്ലാം നാം വി. കുര്‍ബാന സ്വീകരിക്കുകയാണെങ്കില്‍ നാം മാരക പാപം ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെടും.

യേശുവുമായി വ്യക്തിപരമായ ബന്ധമുണ്ടാകുന്നു
പ്രധാനമായും വി. കുര്‍ബാനയിലൂടെയാണ് നാം യേശുവുമായി വ്യക്തിബന്ധം സ്ഥാപിക്കുന്നത്. സഭയുടെ ജീവിതത്തിന്റയെും ദൗത്യത്തിന്റയെും പരമോന്നതിയായ വി. കുര്‍ബാനയിലൂടെ നാം പരിശുദ്ധാത്മിവിലുള്ള ജീവിതം ജീവിക്കുന്നു എന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പറയുന്നുണ്ട്.

ജീവന്‍ നല്‍കുന്നു
വി. കുര്‍ബാന ജ്ഞാനസ്‌നാനത്തിലൂടെ നമുക്കു ലഭിച്ച കൃപയുടെ ജീവിതം നവീകരിക്കുകയും വര്‍ദ്ധിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

യേശുവിന്റെ ശരീരവുമായ ഐക്യം നല്‍കുന്നു

ദരിദ്രരെ സനേഹിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു

ആത്മീയ സമാശ്വാസം ലഭിക്കുന്നു

സമാധാനം സ്ഥാപിക്കുന്നു

ജീവിത്തിന് ദൈവികമായ ലക്ഷ്യം നല്‍കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles