ഈശോയുടെ തിരുരക്തത്തിന്റെ വിലയാണ് നാം ഓരോരുത്തരും!
തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്‌ധരും നിഷ്‌കളങ്കരുമായിരിക്കാൻ ലോക സ്‌ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെക്രിസ്‌തുവില്‍ തെരഞ്ഞെടുത്തു.
(എഫേസോസ് 1 : 4)
ഈശോ നമ്മെ അവിടുത്തെ മകനും മകളും ആയി വീണ്ടെടുക്കേണ്ടതിന് ദൈവം ലോക സ്ഥാപനത്തിന് മുമ്പേ നമ്മെ തെരഞ്ഞെടുത്തു. ദൈവസ്നേഹത്തിൽ ആഴപ്പെട്ടു ദൈവമക്കളായി ജീവിക്കുവാൻ അവിടുത്തെ പുത്രന്റെ തിരുരക്തത്താൽ ദൈവത്തിന്റെ മകനും മകളും ആക്കി സ്വർഗ്ഗീയ പിതാവ് നമ്മെ ചേർത്തുപിടിച്ചു .
കാൽവരി ബലിയിലൂടെ നമുക്കായി സകലതും പൂർത്തീകരിച്ച് ഈശോയുടെ തിരുരക്തത്താൽ നാം വിശുദ്ധീകരിക്കപ്പെടണമെന്ന് ദൈവ പിതാവ് ആഗ്രഹിച്ചു.
അവിടുത്തെ കൃപയുടെ സമൃദ്‌ധിക്കൊത്ത് നമുക്കു ക്രിസ്‌തുവില് പാപമോചനവും അവന്റെ രക്‌തംവഴി രക്‌ഷയും കൈവന്നിരിക്കുന്നു. (എഫേസോസ് 1 : 7)
ദൈവം നമ്മെ എന്തുമാത്രം സ്നേഹിക്കുന്നു. അവിടുത്തെ പുത്രനായ ഈശോയിലൂടെ നമുക്കും, ഈ ലോകം മുഴുവനും പാപമോചനം നൽകി. ഈശോ ദിവ്യമായ തിരുമേനിയിൽ നിന്നൊഴുകിയ ഓരോ തുള്ളി രക്തത്താലും നമ്മെ വിശുദ്ധീകരിച്ചു.
നാം അറിയണം നാമോരോരുത്തരും “ഈശോയുടെ തിരു രക്തത്തിന്റെ വിലയാണെന്ന്”
അവന് അവിടെ പ്രവേശിച്ചു നിത്യരക്‌ഷ സാധിച്ചതു കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്‌തത്തിലൂടെയല്ല, സ്വന്തം രക്‌തത്തിലൂടെയാണ്.
(ഹെബ്രായര് 9 : 12)
പഴയനിയമകാലത്ത് കാളക്കുട്ടികളെയോ കോലാടുകളുടേയോ, ബലിയർപ്പിച്ചപ്പോൾ പുതിയ നിയമത്തിലേക്ക് നാം കടന്നുവരുമ്പോൾ സ്വർഗ്ഗീയ പിതാവ് ദൈവപുത്രനെ തന്നെ ബലിയായി നമുക്ക് നൽകി, പുത്രന്റെ തിരുരക്തത്താൽ നമുക്ക് പാപമോചനം നൽകി നിത്യ രക്ഷയ്ക്കായി തീർത്തു,
നമ്മോടു വാഗ്‌ദാനം ചെയ്‌തിരിക്കുന്നവന് വിശ്വസ്‌തനാകയാല് നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില് നാം സ്‌ഥിരതയുള്ളവരായിരിക്കണം. (ഹെബ്രായര് 10 : 23)
ഈശോയുടെ തിരു രക്തത്താൽ രക്ഷ പ്രാപിച്ചവർ ആണ് നാം ഓരോരുത്തരും. നിത്യ രക്ഷയ്ക്ക് അർഹരായി തീർത്ത് ഈശോയുടെ ശരീരമാകുന്ന വിരിയിലൂടെ സജീവമായ പാത
വാഗ്ദാനം ചെയ്തിരിക്കുന്ന ഈശോ വിശ്വസ്തനാണ്. ഈ ലോകത്തിലുള്ള വരെക്കാൾ വലിയവനുമാണ്.
എന്റെ ഈശോ സ്വന്തം രക്തത്തിലൂടെ ദൈവ പിതാവുമായി നമ്മെ അനുരഞ്ജപ്പിച്ചു. ഞാൻ എന്റെ ഈശോയുടെ താണ് എന്നുപറയുന്നതിൽ സ്ഥിരത ഉള്ളവരായിരിക്കണം.
പിന്മാറി നിൽക്കുന്നവരല്ല ഈശോയുടെ തിരു രക്തത്തിൽ വിശ്വസിച്ച് ആ വിശ്വാസം പ്രഖ്യാപിച്ച് ആത്മരക്ഷ പ്രാപിക്കുന്നവരാണ് നാം.
പുതിയ ഉടമ്പടിയുടെ മധ്യസ്‌ഥനായ യേശുവിന്റെ സവിധത്തിലേക്കും ആബേലിന്റെ രക്‌തത്തെക്കാള് ശ്രേഷ്‌ഠമായവ വാഗ്‌ദാനം ചെയ്യുന്നതളിക്കപ്പെട്ട രക്‌തത്തിലേക്കുമാണ് നിങ്ങള് വന്നിരിക്കുന്നത്. (ഹെബ്രായര് 12 : 24)
കായേലിന്റെ രക്തത്തെക്കാൾ വിലമതിക്കുന്ന ഇന്നും ജീവിക്കുന്ന കാൽവരിയിൽ നമുക്കുവേണ്ടി രക്തംചിന്തിയ ഈശോയുടെ രക്തത്തിലൂടെ യാണ് നാം രക്ഷ പ്രാപിച്ചതും ദൈവമക്കളായി വിളിക്കപ്പെട്ടതും.
കേട്ടതു മറക്കുന്നവനല്ല, പ്രവര്ത്തിക്കുന്നവനാണ് പൂര്ണമായ നിയമത്തെ, അതായത് സ്വാതന്ത്യ്രത്തിന്റെ നിയമത്തെ, സൂക്‌ഷ്‌മമായി ഗ്രഹിക്കുകയും അതില് ഉറച്ചു നില്ക്കുകയും ചെയ്യുക. തന്റെ പ്രവൃത്തികളില് അവന് അനുഗൃഹീതനാകും. (യാക്കോബ് 1 : 25)
കാൽവരി യേശു സകലതും പൂർത്തീകരിച്ച ഈശോയിൽ സ്വതന്ത്രരാണ് എന്ന് വിശ്വസിച്ച് അതിൽ ഉറച്ചുനിൽക്കുന്ന ഓരോ മക്കളിലേക്കും ഈശോയുടെ അനന്തമായ ദൈവകരുണ ഒഴുകിയെത്തും .അവർ ഒരു അനുഗ്രഹം ആയി മാറും.
ആത്മാവില്ലാത്ത ശരീരം ചത്തതു പോലെയാണ്, അതുപോലെ ആത്മാവില്ലാത്ത പ്രവർത്തിയും,
നമുക്ക് ആത്മാവിനാൽ നിറഞ്ഞൂ അഭിഷേകം ഉള്ള ദൈവ വിശ്വാസം ഉള്ള ഈശോയുടെ മകനും മകളും ആകാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.