ജപമാലയുടെ ഒരു ലഘുചരിത്രം

ജപമാല ചൊല്ലാത്ത കത്തോലിക്കാ വിശ്വാസികള്‍ കുറവാണ്. ജപമാലയുടെ ഉത്ഭവത്തെ കുറിച്ച് ചിന്തിച്ചു നോക്കിയാല്‍ ചരിത്രത്തില്‍ നടന്ന ജപമാല ഭക്തിയുടെ വളര്‍ച്ച കാണാന്‍ സാധിക്കും. ബിസി മൂന്നാം നൂറ്റാണ്ടു മുതല്‍ ചെറിയ മണികള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ നടന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തു ന്നുണ്ട്. മരുഭൂമിയിലെ പിതാക്കന്മാര്‍ ബി സി നാലാം നൂറ്റാണ്ട് മുതല്‍ പ്രാര്‍ഥനകള്‍ ഉരുവിടുന്നതിനായി ചെറിയ ജപ ചരടുകള്‍ ഉപയോഗിച്ചിരുന്നു .

കത്തോലിക്കാ സഭയില്‍ കൊന്തയുടെ ആരംഭം
ജപമാലയുടെ ഉത്ഭവത്തെ കുറിച്ച് പല വിശ്വാസ പാരമ്പര്യങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും ഒരു പാരമ്പര്യ മനുസരിച്ചു 1214 ല്‍ വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെടുകയും ജപമാല നല്‍കുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം. എല്ലാ ചരിത്രകാരന്മാ രും ഇതിനോട് യോജിക്കുന്നില്ല. എങ്കിലും ജപമാലയുടെ വളര്‍ച്ച സാവധാനം സംഭവിച്ചതാണ് എന്ന് കരുതുന്നവരും ഉണ്ട്.

എല്ലാ ദിവസവും ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്ന ഒരു പതിവ് ക്രിസ്തീയ സന്യാസ ആശ്രമ ങ്ങളില്‍ അക്കാലങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്നു. ‘മണിക്കൂറുകളുടെ ആരാധന’ എന്നായിരുന്നു ഇതിന്റെ പേര്. അക്ഷരാഭ്യാസമില്ലാത്ത സാധാരണ സന്യാസി കള്‍ക്ക് ഇത് ബുദ്ധിമുട്ടായിരുന്നതിനാല്‍ അവര്‍ നൂറ്റി അമ്പതു തവണ കര്‍ത്തൃ പ്രാര്‍ത്ഥന ആവര്‍ത്തിക്കാന്‍ തുട ങ്ങി. ഇതാവാം കൊന്തയുടെ ആദ്യ രൂപം.

മധ്യ നൂറ്റാണ്ടില്‍ ‘നന്മ നിറഞ്ഞ മറിയമേ’എന്ന ജപവും ജപ ചരടുകളുടെ സഹായത്തോടെ ചൊല്ലിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ പാരീസില്‍ പ്രാര്‍ത്ഥന മണികള്‍ നിര്‍മിക്കുന്ന നാല് തൊഴില്‍ സംഘങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് പ്രാര്‍ത്ഥന മണിയുമായി ഏറ്റവും ബന്ധപ്പെട്ട ജപം എന്ന രീതിയില്‍ ‘നന്മ’ എന്ന പ്രാര്‍ത്ഥന തുടങ്ങി.

കത്തോലിക്കാ സഭയില്‍ ഏറെ പ്രചാരം നേടിയ മരിയ ഭക്തിയുടെ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമായി തീര്‍ന്നു കൊന്ത. സഭയുടെ ചരിത്രത്തില്‍ പതിമൂന്നാമന്‍ മാര്‍പാപ്പ ഉള്‍പ്പെടെ പല മാര്‍പാപ്പാമാരും ഈ ഭക്ത അഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കൊന്തയോട് അനുബന്ധിച്ചു ചൊല്ലാറുള്ള ലുത്തീനിയയില്‍ ‘പരിശുദ്ധ ജപമാലയുടെ രാജ്ഞി’ എന്ന് ചേര്‍ത്തതും ലിയോ മാര്‍പാപ്പയാണ് .1571 ല്‍ പീയൂസ് അഞ്ചാമന്‍ പാപ്പാ കൊന്തയെ സഭയുടെ പഞ്ചാംഗത്തില്‍ ഉള്‍പ്പെടുത്തി. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കാലഘട്ടത്തില്‍ നന്മ നിറഞ്ഞ മറിയമേ എന്ന ജപത്തിനു മാറ്റം വരുത്താന്‍ ശ്രമം ഉണ്ടായെങ്കിലും പോള്‍ ആറാമന്‍ പാപ്പ അതിനു സമ്മതിച്ചില്ല. ഇത്രയേറെ പ്രചാരവും സ്വീകാര്യവും കിട്ടിയ ഒരു പ്രാര്‍ത്ഥനയെ മാറ്റി മറിക്കുന്നത് ജനങ്ങളുടെ ഭക്തിയെ ബാധിക്കുമെന്ന് മാര്‍പാപ്പാ ഭയന്നു.

കൊന്തയിലെ മാറ്റങ്ങള്‍
കൊന്തയില്‍ പാരമ്പര്യമായി ചൊല്ലാറുള്ളത് 15 രഹസ്യങ്ങള്‍ ആണ്. ദീര്‍ഘകാലത്തെ പതിവിനെ അടിസ്ഥാന മാക്കി പതിനാറാമത്തെ നൂറ്റാണ്ടില്‍ പീയൂസ് അഞ്ചാമന്‍ തയ്യാറാക്കിയതാണ് ഇവ. സന്തോഷം, ദുഃഖം, മഹിമ ഗണങ്ങള്‍. 2002 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂടെ കൂട്ടി ചേര്‍ത്തു. അതോടെ രഹസ്യങ്ങളുടെ എണ്ണം 20 ആയി.

കൊന്തയും കലയും
കൊന്തയുടെ മണികള്‍ തടി, അസ്ഥി, ഉണങ്ങിയ പൂക്കള്‍, രത്‌നക്കല്ലുകള്‍, പവിഴം, വെള്ളി, സ്വര്‍ണം. എന്നിവകൊണ്ട് നിര്‍മിക്കുക പതിവാണ്. കൊന്തമരം എന്നറിയപ്പെടുന്ന ഒരു ചെടിയില്‍ ഉണ്ടാകുന്ന കായും കൊന്തയുടെ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കാറുണ്ട്. സ്പയിനിലെ യാക്കോബ് ശ്ലീഹായുടെ പള്ളിയില്‍ നിന്നുള്ള ജെറ്റ് കല്ലുകള്‍, ജെറുസലെമില്‍ യേശു പ്രാര്‍ത്ഥിച്ച ഗദ്‌സേമന്‍ തോട്ടത്തിലെ ഒലിവു മരത്തില്‍ കായ്ക്കുന്ന കായ്കള്‍ കൊണ്ടും കൊന്ത മണികള്‍ നിര്‍മിക്കുന്നുണ്ട്. ആശീര്‍വദിക്കപ്പെട്ട ഒരു വിശുദ്ധ വസ്തുവായി കൊന്ത കണക്കാക്കപ്പെടുന്നു.

പതിനേഴാം നൂറ്റാണ്ട് മുതല്‍ കൊന്ത റോമന്‍ കത്തോലിക്ക സഭയിലെ മരിയന്‍ കലയില്‍ ഒരു പ്രധാന ആശയമായി തീര്‍ന്നു. സ്‌പെയിനിലെ പട്രോ മ്യുസിയത്തിലെ കൊന്തയെന്തിയ മാതാവ് ബര്‍തലോമിയ എസ്തബന്‍ മുറില്ലയുടെ സൃഷ്ടിയാണ്. മിലാനിലെ സാന്‍നസരോ പള്ളിയിലെ മാതാവും മരിയന്‍ കലയ്ക്കു ഉദാഹരണമാണ്.
കൊന്തയ്ക്ക് സമാനമായ ജപമാലകളും മറ്റു പല ക്രിസ്തീയ വിഭാഗങ്ങളില്‍ നിലവിലുണ്ട്. പൌരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയിലെ പ്രാര്‍ത്ഥന ചരട് അത്തരത്തില്‍ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles