അറിയുമോ നോത്രദാം അഗ്നിബാധയില്‍ നിന്ന് യേശുവിന്റെ മുള്‍ക്കിരീടം സംരക്ഷിച്ച ധീരനെ?

പാരീസിലെ സുപ്രസിദ്ധമായ നോത്രദാം കത്തീഡ്രല്‍ കത്തിയെരിഞ്ഞപ്പോള്‍ വിശ്വാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ആകാംക്ഷ കത്തീഡ്രലിന്റെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പുകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ പറ്റിയോ എന്നായിരുന്നു. എന്നാല്‍ സമാശ്വാസകരമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

ഏറ്റവും അമൂല്യമായ തിരുശേഷിപ്പായ യേശുവിന്റെ മുള്‍ക്കിരീടം സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീവന്‍ പണയം വച്ച് അത് സംരക്ഷിച്ചതാകട്ടെ, പാരീസ് ഫയര്‍ ബ്രിഗേഡിന്റെ ചാപ്ലിനായ ഫാ. ജീന്‍ മാര്‍ക്ക് ഫോര്‍ണിയറും!

മുന്‍പ് അഫ്ഗാനിസ്ഥാനില്‍ സൈനികനായി സേവനം ചെയ്ത ശേഷം പാരീസ് ഫയര്‍ ബ്രിഗേഡില്‍ ചേര്‍ന്ന ആളാണ് ഫാ. ജീന്‍. അദ്ദേഹം സ്വന്തം ഹിതപ്രകാരമാണ് അഗ്നിശമന സേനയോടൊപ്പം കത്തി കൊണ്ടിരിക്കുന്ന കത്തീഡ്രലിന്റെ അകത്തു കടന്ന ലോകത്തിലെ ഏറ്റവും വിശുദ്ധവും അമൂല്യവുമായ തിരുശേഷിപ്പ് സുരക്ഷിതമായി പുറത്തെടുത്തത്.

ഏഴു വര്‍ഷങ്ങള്‍ ഫ്രാന്‍സിന്റെ സൈന്യത്തിന്റെയൊപ്പം അഫ്ഗാനിസ്ഥാനില്‍ സേവനം ചെയ്ത അദ്ദേഹം മാരകമായ ഒരു ആക്രമണം അതിജീവിച്ച വ്യക്തിയാണ്. അന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന 10 സൈനികര്‍ മരണപ്പെട്ടിരുന്നു.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles