പ്രളയകാലത്ത് പടരുന്ന നന്മകള്‍

മനുഷ്യനില്‍ ഇനിനും നന്മ വറ്റിയിട്ടില്ല എന്ന് പ്രഖ്യാപിച്ച ഒരു പ്രളയകാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. തന്റെ കൈയിലുള്ള വസ്ത്രങ്ങളെല്ലാം ദുരിതാശ്വാസത്തിനായി വാരിക്കോരി കൊടുത്ത നൗഷാദ് എന്ന ഏറണാകളും ജില്ലയിലെ മാലിപ്പുറംകാരനും രക്ഷാപ്രവര്‍ത്തനിത്തിടയില്‍ ജീവന്‍ വെടിഞ്ഞ ലിനുവും എല്ലാം ഈ പ്രളയകാലത്ത് പൂവിട്ട നന്മകളാണ്.

ഇതാ പ്രളയമുഖത്ത് നിന്ന് മനുഷ്യത്വവും സ്‌നേഹവും പ്രഖ്യാപിക്കുന്ന മറ്റൊരു ദൃശ്യം കൂടി. അമ്മ മുമ്പേ ഉപേക്ഷിച്ചു പോയ മാനുഷ എന്ന ഒരു ചെറിയ പെണ്‍കുട്ടി അവളുടെ അച്ഛനോടൊത്ത് പ്രളയകാല ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തി. അവിടെ വച്ച് അവളുടെ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു. അവള്‍ ആരുമില്ലാത്തവളായി. എല്ലാവരും ക്യാമ്പ് പിരിഞ്ഞു പോയപ്പോള്‍ അവള്‍ക്ക് മാത്രം പോകാന്‍ ഇടമില്ല.

ഇതറിഞ്ഞ നന്മ നിറഞ്ഞൊരാള്‍ ജെതീഷ് ഇങ്ങനെ കുറിച്ചു: ഞാനും എന്റെ ഭാര്യയും ഞങ്ങള്‍ക്കു കുട്ടികള്‍ ഇല്ല. 11 വര്‍ഷമായി വാടക വീട്ടില്‍ താമസം, കുട്ടിയെ ദത്തെടുക്കുവാന്‍ ആഗ്രഹമുണ്ട്.’

ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്ന ജിജു ജേക്കബ് മൂഞ്ഞേലി എന്നൊരാള്‍ നന്മയുടെ മറ്റൊരു മുഖമായി. അയാള്‍ കുറിച്ചു: അവര്‍ക്ക് ദത്തെടുക്കുവാന്‍ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം എന്റെ അറിവനുസരിച്ച് നിലവിലുള്ള നിയമപ്രകാരം സ്വന്തമായി സ്വത്തുള്ളവര്‍ക്കേ ദത്തെടുക്കാന്‍ കഴിയുകയുള്ളൂ. മാനുഷയെ ജതീഷും ഭാര്യയും ചേര്‍ന്ന് ദത്തെടുക്കുകയാണെങ്കില്‍ എറണാകളും ജില്ലയിലെ എളങ്കുന്നപ്പുഴയില്‍ നല്ലൊരു വീട് നല്‍കാം. ആ കുട്ടിയെ കൈവിടരുതെന്ന് ആഗ്രഹമുണ്ട്!

നന്മ പടരുകയാണ്. ദൈവം ഓരോ ദിവസവും നമ്മുക് മുന്നില്‍ ഉദിക്കുന്നുണ്ട്. പല പേരുകളില്‍, പല രൂപങ്ങളില്‍!

ഫ്രേസര്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles