കുടുംബങ്ങളില്‍ സന്തോഷം നിറയാന്‍ ഫ്രാന്‍സിസ് പാപ്പാ നല്കുന്ന ഉപദേശം
ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക എന്നതാണ് കുടുംബങ്ങള്‍ക്ക് മാര്‍പാപ്പാ നല്കുന്ന ഒരു പ്രധാനപ്പെട്ട ഉപദേശം. ദാമ്പത്യ ജീവിതത്തില്‍ ചിലപ്പോഴെല്ലാം ഭാര്യാഭര്ത്താക്കന്മാര് തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആ തര്‍ക്കം അന്നന്ന് ഉറങ്ങും മുമ്പേ പറഞ്ഞു തീര്‍ക്കണം. തര്‍ക്കം തീര്‍ക്കാന്‍ മറ്റ് മധ്യസ്ഥരെയൊന്നും വിളിച്ചു കൊണ്ടു വരേണ്ട കാര്യമില്ല. ഒരു തലോടലോ സ്നേഹപൂര്‍ണമായ സ്പര്‍ശമോ മതിയാകും!
സ്വപ്നം കാണുന്ന കുടുംബങ്ങള്‍ ആവുക. സ്വപ്നങ്ങളില്ലാത്ത കുടുംബങ്ങളുണ്ടാകുകയില്ല. ഈ സ്വപ്നം കാണാനുള്ള കഴിവ് ഇല്ലാതാകുമ്പോഴാണ് കുട്ടികള്‍ വളരാതാകുന്നത്, സ്നേഹത്തിന്റെ വളര്‍ച്ച മുരടിക്കുന്നത്, ജീവിതം വാടി വീണു പോകുന്നത്. ഓരോ ദിവസവും സ്വയം പരിശോധിക്കുക, ഇന്ന് ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ ഭാവിയെ കുറിച്ച് സ്വപ്നം കണ്ടോ? എന്റെ മാതാപിതാക്കളെ കുറിച്ചും മുത്തശീമുത്തച്ഛന്മാരെ കുറിച്ചും സ്വപ്നം കണ്ടോ? സ്വപ്നം കാണാനുള്ള ഈ കഴിവ് ഇല്ലാതാക്കരുത്. നമുക്ക് ചുറ്റുമുള്ള എല്ലാ നന്മകളെ കുറിച്ചും സ്വപ്നം കാണുക. അപ്പോള്‍ എല്ലാം മനോഹരമായി തീരും.
ഒരുമിച്ച് പ്രാര്‍ത്ഥിക്കുക. ഒരുമിച്ച് കളിക്കുക. രണ്ടു പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ കുട്ടികളോടൊത്ത് കളിക്കാന്‍ സമയം കണ്ടെത്താറുണ്ടോ? അത് തീര്‍ച്ചയായും വേണം. കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ എല്ലാ ദിവസം സമയം കണ്ടെത്തണം. കുടുംബത്തിലാണ് നാം ആദ്യമായി പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നത്. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനില്ക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ടതാണ്. നാം സ്വയം ദൈവത്തിന്റെ വലിയ കുടുംബമായ സഭയുടെ ഭാഗമായി കാണുകയാണ്. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയാണ്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തിരുസഭയെ കുറിച്ചുള്ള ദൈവ പദ്ധതിയില്‍ കുടുംബങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്.
സ്വന്തം കുറവുകള്‍ അംഗീകരിക്കുക. ക്ഷമാശീലം പാലിക്കുക. ഇവ രണ്ടും കുടുംബ ജീവിതത്തില്‍ അത്യന്താപേക്ഷികമാണ്. നമ്മുടെ എല്ലാ കുറവുകളും വെളിപ്പെടുന്ന ഇടമാണ് കുടുംബം. നമ്മുടെ കുറവുകള്‍ അംഗീകരിക്കാന്‍ മടിക്കരുത്. ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച കാണിക്കാനും പഠിക്കണം. അതു പോലെ പ്രധാനപ്പെട്ട ഒന്നാണ് ക്ഷമാശീലം. ക്രിസ്തു തന്റെ സഭയെ കരുതിയതു പോലെ സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുക. അവര്‍ക്കായി കരുതുക. ക്ഷമാശീലത്തോടെ അവരെ സ്നേഹിക്കുക. അപ്പോള്‍ കുടുംബ സ്വര്‍ഗതുല്യമായി തീരൂം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.