ഗള്‍ഫിലെ കത്തോലിക്കാ പാത്രിയര്‍ക്കീസുമാര്‍ക്ക് കൂടുതല്‍ അധികാരം

വത്തിക്കാൻ സിറ്റി: ഗൾഫ് മേഖലയിൽ പൗരസ്ത്യ കത്തോലിക്ക സഭാംഗങ്ങൾക്കുള്ള അജപാലന ശുശ്രൂഷകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പൗരസ്ത്യ കത്തോലിക്കാ പാത്രിയർക്കീസുമാരുടെ അധികാരപരിധി ഫ്രാൻസിസ് മാർപാപ്പ വിപുലീകരിച്ചു. നിലവിലുള്ള നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ ലത്തീൻ അപ്പസ്‌തോലിക വികാരിയാത്തുകളുമായി ഏകോപിപ്പിച്ച് പൗരസ്ത്യ കത്തോലിക്കരുടെ അജപാലന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാണ് വത്തിക്കാൻ ലക്ഷ്യമിടുന്നത്. കോപ്റ്റിക്, മാരോണൈറ്റ്, അന്ത്യോക്യൻ, മെൽക്കൈറ്റ്, കൽദായ, അർമേനിയൻ എന്നീ ആറു പൗരസ്ത്യ കത്തോലിക്കാ വ്യക്തിസഭകളെ സംബന്ധിക്കുന്നതാണ് മാർപാപ്പയുടെ ഈ പുതിയ തീരുമാനം.

ഇസ്ലാം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നുള്ള ഈ പൗരസ്ത്യ സഭകൾക്കു ഗൾഫിൽ സ്വയംഭരണാധികാരം നല്കുന്നതുവഴി പ്രാദേശിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും സഭകൾ തമ്മിലുള്ള സഹകരണം വളർത്താനും വത്തിക്കാൻ ലക്ഷ്യമിടുന്നു. പൗരസ്ത്യ സഭകളുടെ കാനോൻ നിയമമനുസരിച്ച് ഈ പ്രദേശത്തു സഭാസിനഡുകൾ വികാരിയത്തുകളോ രൂപതകളോ സ്ഥാപിക്കുന്നതിന് തുടർന്നും വത്തിക്കാൻറെ അനുമതി ആവശ്യമാണെന്നു രേഖ വ്യക്തമാക്കുന്നുണ്ട്. 2003 മുതൽ ലത്തീൻ അപ്പസ്‌തോലിക് വികാരിയാത്തിൻറെ കീഴിലായിരുന്ന വിശ്വാസികൾക്ക് നേരിട്ട് അജപാലന ശുശ്രൂഷ നിർവഹിക്കാൻ പൗരസ്ത്യ കത്തോലിക്കാ പാത്രിയാർക്കീസുമാർക്ക് ഇനി സാധിക്കും.

അതേസമയം, വിവിധ രാജ്യങ്ങളിൽനിന്ന് വന്ന് ഗൾഫ് മേഖലയിൽ താമസിക്കുന്ന ലത്തീൻ കത്തോലിക്കാ സഭാംഗങ്ങൾക്ക് നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ അപ്പസ്‌തോലിക വികാരിയാത്തുകൾ തുടർന്നും അജപാലന ശുശ്രൂഷ നിർവഹിക്കും. എന്നാൽ, ഭാരതത്തിൽ നിന്നുള്ള പൗരസ്ത്യ കത്തോലിക്കാ സഭകളായ സീറോ മലബാർ സഭയുടെയും സീറോ മലങ്കര സഭയുടെയും അജപാലന പ്രവർത്തനങ്ങളുടെ മേൽനോട്ടം നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ വികാരിയാത്തുകൾ തന്നെയായിരിക്കും നിർവഹിക്കുന്നത്.

 


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles