ആരാണ് കാവല്‍മാലാഖ?

ദൈവശാസ്ത്രപരമായി കണക്കാക്കപ്പെടുന്നത് ഒരാളുടെ ജനനം മുതൽ ഒരു പ്രത്യേക കാവൽ മാലാഖയെ ഒരു ആത്മാവിന് നൽകുന്നു എന്നാണ്. രക്ഷ പ്രാപിക്കുന്നതിന് തടസ്സമായി വരുന്ന ആത്മീയ അപകടങ്ങളിൽ നിന്ന് ഒരു വ്യക്തിയെ രക്ഷിക്കാനാണ് ഇപ്രകാരം നൽകുന്നത്. പ്രസാദവരാവസ്ഥയിൽ ആയിരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവിനെ പുണ്യ പൂർണ്ണതയിൽ എത്തിക്കാൻ മാധ്യസ്ഥം വഹിക്കുന്നുണ്ട് കാവൽ മാലാഖ.

“ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു.”(മത്തായി 18:10-11). ഈ വചനം വ്യക്തമാക്കുന്നത് സ്വർഗ്ഗപിതാവിന്റെ പക്കൽ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ആത്മാവിന് അർഹമായ നീതി നടത്തി കൊടുക്കുവാൻ നിരന്തരം അവർ അപേക്ഷിച്ചു കൊണ്ടാണ് ഇരിക്കുന്നത് എന്നാണ്. ഒരേസമയം സ്വർഗ്ഗത്തിൽ ദൈവസന്നിധിയിലും ഭൂമിയിൽ വ്യക്തിയുടെ സമീപത്തും സന്നിഹിതരാണ് കാവൽമാലാഖമാർ.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിവരിക്കുന്നത് “ജീവിതത്തിന്റെ ആരംഭം മുതൽ മരണം വരെ മനുഷ്യജീവിതം കാവൽ മാലാഖമാരുടെ മധ്യസ്ഥത്താലും ശ്രദ്ധാപൂർവ്വമായ സംരക്ഷണയാലും ചുറ്റപ്പെട്ടതാണ്”(ccc336) എന്നത്രേ. ഗർഭിണികളായ സ്ത്രീകൾക്ക് രണ്ട് കാവൽമാലാഖമാർ സംരക്ഷിക്കാൻ ഉണ്ട് എന്നത് ഒരു പൊതു വിശ്വാസമാണ്.

വിശുദ്ധ ഗ്രന്ഥത്തിൽ പേരുകളുള്ള മാലാഖമാർ ഒഴികെ മാലാഖമാർക്ക് പേരുകൾ നൽകുന്ന രീതി പാടില്ല എന്നാണ് കത്തോലിക്കാസഭയുടെ പ്രബോധനം. നമുക്ക് അവരോട് സഹായം അപേക്ഷിക്കാം. പക്ഷേ, ഒരിക്കലും അവർ നമ്മുടെ ആജ്ഞാനുവർത്തികൾ അല്ല. അതിനാൽ കാവൽമാലാഖമാർക്ക് പേരിടുന്നത് സഭ നിരുത്സാഹപ്പെടുത്തുന്നു. മരണശേഷം നമ്മുടെ ആത്മാവിനെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതും കാവൽമാലാഖ തന്നെ.

“എന്നെ അനുദിനം കാക്കുന്ന കാവൽ മാലാഖയേ, അങ്ങ് ഇതുവരെ എനിക്ക് നൽകിയ എല്ലാ സേവനങ്ങൾക്കും ഞാൻ നന്ദി പറയുന്നു. തുടർന്നും അങ്ങേ സഹായം ഞാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു”.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles