ഗ്വാദലൂപ്പെ മാതാവിന്റെ മിഴികളിലെ അത്ഭുതക്കാഴ്ചകള്‍
ഗ്വാദലൂപ്പെ മാതാവിന്റെ ചിത്രത്തിലെ എണ്ണം പറഞ്ഞ പ്രത്യേകതകളില്‍ വളരെ അത്ഭുതകരമായി തോന്നാവുന്നത് അമ്മയുടെ കണ്ണുകളെ കുറിച്ച് നടന്ന പഠനമാണ്. 1929 മുതലാണ് അമ്മയുടെ കണ്ണുകളെ കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിക്കുന്നത്. ഗ്വാദലൂപ്പെ ബസിലിക്കയുടെ അന്നത്തെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആയിരുന്ന അല്‍ഫോന്‍സോ മാര്‍ക്യു ചിത്രത്തിന്റെ ഫോട്ടോ എടുത്തു പരിശോധിച്ചു നോക്കിയപ്പോഴാണ് താടിയുള്ള ഒരു മനുഷ്യന്റെ രൂപം മാതാവിന്റെ വലതു കണ്ണില്‍ ഉള്ളതായി ശ്രദ്ധിച്ചത്. വീണ്ടും വീണ്ടും പരിശോധിച്ചു നോക്കിയ അദ്ദേഹത്തിന് താന്‍ മന സിലാക്കിയ സത്യം ബസിലിക്കയുടെ അധികൃ തരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ പരിപൂര്‍ണ്ണ മൗനം പാലിക്കണമെന്ന നിര്‍ദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്.
ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം 29 മേയ് 1951 ജോസ് കാല്‍സ് എന്ന ഫോട്ടൊഗ്രാഫര്‍ അമ്മയുടെ ചിത്രത്തിന്റെ തെളിച്ചമുള്ള ഫോ ട്ടോ എടുത്തു പുനര്‍ പരിശോധനയ്ക്ക് വിധേയമാക്കി. അന്നേരം തെളിവായ മറ്റൊരു നിഗമനം ചിത്രത്തിലെ ഇടതു കണ്ണിലും താടിയു ള്ള മനുഷ്യന്റെ രൂപം അതെ അളവില്‍ പതിഞ്ഞിട്ടുണ്ട് എന്നതായിരുന്നു. ഈ അവസരം ഒത്തിരി ആളുകള്‍ ഇതിനെ കുറിച്ച് പഠനങ്ങള്‍ നടത്താന്‍ തുടങ്ങിയിരുന്നു. പ്രശസ്ത നേത്രരോഗ വിദഗ്ദന്‍ ആയിരുന്ന ഡോ. ജാവിയര്‍ ട്രോരെല്ലയുടെ പഠനത്തില്‍ മനസിലായത് കണ്ണില്‍ കാണപ്പെട്ട രൂപം കണ്ണിന്റെ കൃഷ്ണ മണിയുടെ ഗോളാകൃതിയില്‍ പ്രതിബിംബം പ്രതിഫലിക്കുന്ന രീതിയില്‍ തന്നെയാണ് ചി ത്രങ്ങള്‍ ഇരു കണ്ണുകളിലും കാണപ്പെട്ടിരുന്നത് എന്നതാണ് ആ വര്‍ഷം തന്നെ പല വിദഗ്ദ്ധരായ ഡോക്ടര്‍മാരും നേത്രരോഗ വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തിയ ഒരു കാര്യം. മനുഷ്യനയനങ്ങളില്‍ കണ്ണില്‍ എപ്രകാരമാണോ ഒരു ചിത്രം കാണപ്പെടുക അപ്രകാരം തന്നെ ആ ണ് ഗ്വാദലൂപ്പെ മാതാവിന്റെ ചിത്രത്തിലെ കണ്ണുകളില്‍ കാണപ്പെട്ട രൂപത്തിനുള്ളത് എന്നാ യിരുന്നു. ജീവനുള്ള കണ്ണുകള്‍ എന്നാണ് അവര്‍ അമ്മയുടെ കണ്ണുകളെ വിശേഷിപ്പിച്ചത്.
1979ല്‍ ആണ് പിന്നീടു പഠനങ്ങള്‍ നട ക്കുന്നത്. പ്രസ്തുത ചിത്രത്തിന്റെ ഉയര്‍ന്ന നിലവാരമുള്ള ചിത്രത്തില്‍ ആയിരുന്നു ഗവേ ഷണങ്ങള്‍ നടന്നത്. മാതാവിന്റെ രണ്ടു കണ്ണുകളിലും ഒന്നിലധികം മനുഷ്യ രൂപങ്ങളുടെ ചിത്രങ്ങള്‍ ആണ് കണ്ടെത്തിയത്. ഒരിക്കലും അത്രയും ചെറിയ കണ്ണില്‍ ഒന്നിലധികം രൂപങ്ങളെ അതെ അളവിലും കണ്ണിന്റെ അതെ ഗോളാകൃതിയിലും വരച്ചെടുക്കാന്‍ കഴിയില്ല എന്ന സത്യമാണ് ഇവിടെ വെളിവാകുന്നത്. മാത്രമല്ല തന്റെ കണ്ണിലൂടെ അമ്മ നല്‍കുന്ന സന്ദേശം ഗ്രഹിച്ചെടുക്കാന്‍ ഇനിയും കഴിഞ്ഞി ട്ടില്ല. ഗ്വാദലൂപ്പെ മാതാവിന്റെ ചിത്രത്തിലെ പ്രധാന ആകര്‍ഷണമായിതീര്‍ന്നിരിക്കുന്നു അമ്മയുടെ ആര്‍ദ്രതയും ജീവസുറ്റതുമായ നയനങ്ങള്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.