ദൈവം നല്കുന്ന ജീവനും ലോകം നല്കുന്ന ജീവനും തമ്മിലുള്ള വ്യത്യാസം എന്താണ്? (നോമ്പുകാല ചിന്ത)
ബൈബിള്‍ വായന
നിയമാവര്‍ത്തനം 4.1
‘ഇസ്രായേലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്ന് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു തരുന്ന ദേശം കൈവശമാക്കേണ്ടതിനും ഞാനിപ്പോള്‍ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്പനകളും അനുസരിക്കുവിന്‍’
ധ്യാനിക്കുക
ദൈവത്തിന്റെ നിയമവും കല്പനകളും ജനങ്ങള്‍ക്ക് ജീവദായകവും അനുഗ്രഹദായകവുമാണ്. ദൈവത്തിന്റെ നിയമങ്ങളും കല്പനകളും നാം എവിടെയാണ് കണ്ടെത്തുന്നത്?
നമ്മെ സ്വര്‍ഗത്തിലേക്ക് നയിക്കുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ വിവേചിച്ചിറിയാന് സഹായിക്കുന്ന ഒരു കാലഘട്ടമാണ് നോമ്പുകാലം. എന്റെ ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണ കൊടുക്കേണ്ടതെന്ന് എനിക്കറിയാമോ?
നിങ്ങള്‍ക്ക് ജീവനുണ്ടാകുന്നതിനു വേണ്ടി. എല്ലാ ജനങ്ങള്‍ക്കും ജീവനുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്തുവിധം ജീവനാണ് ദൈവം തന്റെ ജനങ്ങള്‍ക്കായി ആഗ്രഹിക്കുന്നത്? ദൈവം നല്കുന്ന ജീവനും ലോകം നല്കുന്ന ജീവനും തമ്മിലുള്ള വ്യത്യാസം എന്താണ്?
പ്രാര്‍ത്ഥിക്കുക
കര്‍ത്താവായ യേശുവേ, ഞങ്ങള്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായുണ്ടാകാനുമാണ് അങ്ങ് വന്നത്. അങ്ങാണ് ജീവന്റെ ഉറവിടം. അവിടുത്തെ നിയമങ്ങളിലും കല്പനകളിലും എന്റെ ജീവന്റെ പൂര്‍ണത കണ്ടെത്തുന്നതിനായി ഞാന്‍ അങ്ങയെ മുഴുഹൃദയത്തോടെ തേടുവാന്‍ എന്നെ സഹായിക്കണമേ.
‘ഒന്നും നിങ്ങളെ അസ്വസ്ഥപ്പെടുത്താതിരിക്കട്ടെ. ഒന്നും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ. എല്ലാം കടന്നു പോകുന്നു. ദൈവം മാത്രം ഒരിക്കലും മാറുന്നില്ല’ (ആവിലായിലെ വി. ത്രേസ്യ)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.