മുങ്ങിക്കൊണ്ടിരുന്നയാളെ രക്ഷിക്കാന്‍ ദൈവം അയച്ചത് ഒരു ബോട്ട് നിറയെ വൈദികരെ!

ജിമ്മി മക്‌ഡോണാള്‍ഡ് ഇപ്പോഴും ദൈവത്തിന് നന്ദി പറയുകയാണ്. അയാളെ ദൈവം അത്ഭുതകരമായി രക്ഷിച്ചതിന്! സംഭവം നടന്നത് ഇപ്രകാരമാണ്.

ആഗസ്റ്റു മാസത്തിലെ ഒരു ദിവസം ന്യൂ യോര്‍ക്കിലെ ജോര്‍ജ് തടാകത്തിന്റെ തീരത്ത് ഭാര്യയും കുട്ടികളുമൊത്ത് ശാന്തമായിരുന്ന് ധ്യാനിച്ചും കളിച്ചും ഫോട്ടോയെടുത്തും ഉല്ലസിക്കുന്നതിനടയ്ക്കാണ് ജിമ്മിക്ക് ഒരാശയം തോന്നിയത്. ഒന്ന് കയാക്കിംഗിന് (തോണി തുഴയാന്‍) പോയാലോ. ജോര്‍ജ് തടാകത്തില്‍ ജിമ്മി കയാക്കിംഗിനായി ഇറങ്ങി. ലൈഫ് ജാക്കറ്റ് കൂടെ കരുതിയെങ്കിലും അതിന്റെ ആവശ്യം വരുമെന്ന് താന്‍ തീരെ കരുതിയിരുന്നില്ലെന്ന് ജിമ്മി പിന്നീട് പറഞ്ഞു.

കാറ്റില്‍ പെട്ട് കയാക്ക് (തോണി) ഏറെ ദൂരത്തേക്ക് നീങ്ങി നീങ്ങി പോയി. ശക്തമായ ഓളങ്ങളില്‍ തോണി ആടിയുലഞ്ഞു. ചില ബോട്ടുകള്‍ സഹായിക്കാന്‍ എത്തിയെങ്കിലും തനിക്ക് തുഴഞ്ഞ് തിരികെയെത്താം എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതില്‍ അയാള്‍ അവയോട് പോയ്‌ക്കൊള്ളാന്‍ പറഞ്ഞു.

എന്നാല്‍ എല്ലാം പെട്ടെന്നാണ് മാറി മറഞ്ഞത്. കയാക്ക് പെട്ടെന്ന് തലകീഴായി മറിഞ്ഞു. ലൈഫ് ജാക്കറ്റ് അയാളുടെ കാതിനൊപ്പം ഉയര്‍ന്നു. താന്‍ മരിക്കാന്‍ പോകുകയാണെന്ന് അപ്പോള്‍ കരുതി എന്ന് ജിമ്മി പറയുന്നു. അയാള്‍ സഹായത്തിനായി ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു.

ദൈവം ജിമ്മിയുടെ പ്രാര്‍ത്ഥന കേള്‍കുക തന്നെ ചെയ്തു. പെട്ടെന്ന് ഒരു ടിക്കി ബോട്ട് അയാളുടെ കണ്ണില്‍ പ്രത്യക്ഷപ്പെട്ടു. വാഷിംഗ്ടണ്‍ ഡിസിയിലെ സെന്റ് ജോസഫ് സെമിനാരിയിലുള്ള പോളിസ്റ്റ് സഭക്കാരായ വൈദികരും സെമിനാരിക്കാരുമായിരുന്നു ആ ബോട്ടില്‍. ആ വൈദികരും വൈദികവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ജിമ്മിയെ രക്ഷിച്ച് കരയിലെത്തിച്ചു.

തങ്ങള്‍ക്ക് കൃത്യസമയത്ത് ജിമ്മിയുടെ അടത്ത് എത്താന്‍ സാധിച്ചത് പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ മൂലമാണെന്ന് സെമിനാരിക്കാരനായ നോഹ ഇസ്മയേല്‍ പറയുന്നു. തന്നെ ദൈവമാണ് രക്ഷിച്ചതെന്ന് ജിമ്മിയും ശരിവയ്ക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles