ജി കെ ചെസ്റ്റര്‍ട്ടന്റെ വിശുദ്ധ നാമകരണം നടക്കില്ലെന്ന് ബിഷപ്പ് ഡോയല്‍
ഡെന്‍വര്‍: പ്രശസ്ത കത്തോലിക്കാ എഴുത്തുകാരനായ ജി കെ ചെസ്റ്റര്‍ട്ടനെ വിശുദ്ധ പദവിപ്രഖ്യാപന നടപടികള്‍ മുന്നോട്ട് പോകാന്‍ സാധ്യയില്ലെന്ന് അദ്ദേഹത്തിന്റെ സ്വന്തം രൂപതയായ നോര്‍ത്താംപ്ടനിലെ മെത്രാന് പീറ്റര്‍ ഡോയല്‍.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായി ഇംഗ്ലീഷ് എഴുത്തുകാരില്‍ പ്രധാനി ആയിരുന്നു കത്തോലിക്കാ എഴുത്തുകാരനായ ജി കെ ചെസ്റ്റര്‍ട്ടന്‍. 20 ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ കത്തോലിക്കാ സഭയുടെ നവോത്ഥാനത്തില്‍ ജി കെ ചെസ്റ്റര്‍ട്ടന്‍ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
ചെസ്റ്റര്‍ട്ടന്റെ നാമകണ നടപടികള്്ക്ക് ഒട്ടേറെ തടസ്സങ്ങള്‍ ഉള്ളതായി ബിഷപ്പ് ഡോയില് അറിയിച്ചു. അദ്ദേഹത്തിന്റെ സ്വദേശത്ത് അദ്ദേഹത്തോട് ഒരു ജനകീയ ആരാധന ഇല്ല. അദ്ദേഹത്തിന്റെ വ്യ്ക്തിപരമായ വിശ്വാസത്തിന് മാതൃക അദ്ദേഹത്തിന്റെ രചനകളില്‍ വ്യക്തമല്ല, യഹൂദവിരോധം അദ്ദേഹത്തിന്റെ രചനകളില്‍ നിഴലിക്കുന്നുണ്ട് തുടങ്ങി കാരണങ്ങളാണ് നിരത്തുന്നത്.
1874 ല്‍ ജനിച്ച ചെസ്റ്റര്‍ട്ടന്‍ കത്തോലിക്കാ സഭയുടെ ശക്തനായ പ്രതിരോധകന് ആയിരുന്നു. ഓര്‍ത്തഡോക്സി, ആ എവര്‍ ലാസ്റ്റിംഗ് മാന്‍, ഫാദര്‍ ബ്രൗണ്‍ പരമ്പര തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തമായ രചനകളാണ്്.