യേശുവിന്റെ ശബ്ദം ശ്രവിച്ച ഗബ്രിയേലി ബോസ്സിസ്
ഫ്രാന്‍സിലെ നാന്റീസില്‍ ഒരു ഇടത്തരം സമ്പന്ന കുടുംബത്തില്‍ 1874-ല്‍ നാലു കുട്ടികളില്‍ ഇളയവളായി ഗബ്രിയേലി ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ആത്മീയ കാര്യങ്ങള്‍ക്കും ദൈവത്തിനുമായുള്ള ദാഹം അവളെ ഇടയ്ക്കിടെ സായൂജ്യത്തിലേക്ക് നയിച്ചു. നഴ്സിംഗില്‍ ഡിഗ്രി എടുത്ത അവള് സംഗീതത്തിലും, ചിത്ര രചനയിലും, ശില്പ നിര്‍മ്മാണത്തിലും താല്പര്യം കാണിച്ചിരുന്നു. സന്മാര്ഗ്ഗ മൂല്യങ്ങളുള്ള നാടകങ്ങള്‍ എഴുതി അഭിനയിക്കുക എന്ന തന്നില്‍ മറഞ്ഞിരിക്കുന്ന താലന്ത് കുറച്ച് വൈകിയാണ് അവള് കണ്ടെത്തിയത്. മരണത്തിന് 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നാടകമെഴുതി അഭിനയിച്ചുകൊണ്ട് ഫ്രാന്‍സിലും മറ്റനവധി സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ചിരുന്നു. തന്നെ കാണുന്നവരിലേക്ക് പകരുന്ന അവളുടെ ചിരിയുടെ മനോഹാരിതയും അവളുടെ അനുപമമായ വശ്യതയും മറക്കാനാവാത്തതായിരുന്നു.
അവളുടെ ജീവിതത്തിന്റെ ആദ്യകാലത്ത് വളരെ അപൂര്‍വ്വമായി കേട്ട ക്രിസ്തുവിന്റേതെന്ന് തോന്നിപ്പിക്കുന്ന ശബ്ദം അവളെ ഭയപ്പെടുത്തി. അവള് അതിനോട് ആകുലതയോടെ ചോദ്യങ്ങള്‍ ചോദിച്ചു. തന്റെ 62-ാമത്തെ വയസ്സിലാണ് ഈ ആന്തരിക ശബ്ദവുമായുള്ള ഹൃദയഹാരിയായ സംഭാഷണം ആരംഭിക്കുന്നത്. അവളുടെ ഉള്ളില്‍ മന്ത്രിക്കുന്ന ആ ശബ്ദത്തില്‍ നിന്നും തന്റെ ദൗത്യം അവള് മനസ്സിലാക്കി-താന്‍ കേള്‍ക്കുന്നത് എഴുതി പ്രസിദ്ധീകരിക്കുക. അതുവഴി ക്രിസ്തുവുമായി അടുത്ത സ്നേഹ ബന്ധത്തിലാവുക എന്നത് സന്യാസ മതില്ക്കെട്ടിനുള്ളിലുള്ളവര്ക്ക് മാത്രം മാറ്റി വയ്ക്കപ്പെട്ടവയല്ലെന്നും, തങ്ങളുടെ ജീവിതാന്തസ്സ് എന്തുതന്നെ ആയാലും ഓരോ മനുഷ്യരും- സ്ത്രീയും പുരുഷനും കുട്ടിയും- ഇതിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ആളുകള്‍ മനസ്സിലാക്കുക എന്നതായിരുന്നു അത്.
1936 മുതല്‍ 1950 വരെ തുടരെയുള്ള ഈ സംഭാഷണങ്ങള്‍ ആരുമറിയാതെ അവള് തന്റെ ഡയറിയില്‍ കുറിച്ചുവച്ചു. 1948-ല്‍ ഗ്രന്ഥകര്‍ത്താവിന്റെ പേര് വയ്ക്കാതെ ‘ഘൗശ ല ോീശ’ എന്ന പേരില്‍ പുസ്തകത്തിന്റെ ആഭ്യ ഭാഗം പുറത്തിറങ്ങി. അത്ഭുതകരമാം വിധം അത് ജനങ്ങള്‍ സ്വീകരിച്ചു. അവളുടെ കുറിപ്പുകളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യകത മനസ്സിലാക്കി ഡാനായേല് റോപ്സ് എന്ന ഗ്രന്ഥകാരന് രണ്ടാം ഭാഗവും കൂട്ടിച്ചേര്‍ത്ത് അവളുടെ പേര് വെളിപ്പെടുത്തി പ്രസിദ്ധീകരിച്ചു. അതുവരെ ഇതിന്റെ ഗ്രന്ഥകര്‍ത്താവ് ആരാണെന്ന് അവളുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. വായനക്കാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അതിന്റെ 7-ാം വാല്യം വരെ പുറത്തിറങ്ങി. 1950 ജൂണ്‍ 9-ാം തിയതി ദിവ്യകാരുണ്യ തിരുനാളിന്റെ എട്ടാമിടത്തില്‍ അവളുടെ വലിയ സമാഗമ ദിവസമായിരുന്നു. അടുത്ത നാളുകളായി അനേകം ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്യപ്പെട്ട ഈ പുസ്തകം ‘ഒല & ക’ എന്ന പേരില്‍ ഇംഗ്ലീഷിലും ലഭ്യമാണ്. ഹൃദ്യമായ ആ സംഭാഷണങ്ങളില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
• എല്ലാവര്ക്കും ഒരു പുഞ്ചിരി സമ്മാനിക്കുക.നിന്റെ പുഞ്ചിരി മറ്റുള്ളവര്‍ക്ക് ഒരു അനുഗ്രഹമാക്കി ഞാന്‍ മാറ്റും.
• മറ്റുള്ളവര്‍ക്ക് എന്റെ പുഞ്ചിരിയും, എന്റെ കരുണയുള്ള ശബ്ദവും ആയിരിക്കാന്‍ നീ എന്നെ സ്നേഹിക്കുമ്പോള്‍ നീ നിന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. എല്ലാവര്ക്കും എന്റെ അനുഗ്രഹമായിരിക്കുക.
• എന്റെ രക്തത്തിന് ശുദ്ധീകരിക്കാനുള്ള അനന്തമായ ശക്തിയുണ്ടെന്ന് വിശ്വസിക്കുക.
• എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക.നിന്റെ രക്ഷയ്ക്കായുള്ള എന്റെ സ്ഥിര പരിശ്രമത്തില്‍ നീ എന്നെ അതുവഴി ബഹുമാനിക്കും.
• എപ്പോഴും സ്വസ്ഥതയിലും ശാന്തതയിലും ആയിരിക്കുക.പ്രശാന്തതയില്‍ മാത്രമാണ് നദി ആകാശത്തെ പ്രതിഫലിപ്പിക്കുന്നത്.
• മറ്റുള്ളവരില്‍ എന്നെ കാണുക. ഇത് നിന്നെ കൂടുതല്‍ എളിയവളാക്കും.
• പിതാവിനും പുത്രനും സ്തുതി എന്ന് അലക്ഷ്യമായി പറയാതിരിക്കുക. നിന്റെ ഓരോ പ്രവൃത്തിയിലും ഈ മഹത്വം ആഗ്രഹിക്കുക.
• പിതാവിന്റെ കരങ്ങളില്‍ രാവിലെ ഉണര്ന്നെഴുന്നേല്ക്കണം. കാരണം നിന്റെ ഓരോ പ്രഭാതവും ഒരു പുതിയ സൃഷ്ടിയാണ്.
• സ്നേഹം തന്നെയായ പരിശുദ്ധാത്മാവില്‍ കിടന്നുറങ്ങുക. കാരണം നിന്റെ ബോധപൂര്‍വ്വകമായ അവസാനത്തെ ശ്വാസം സ്നേഹത്തേടെയായിരിക്കണം.
• വിശുദ്ധയാകാന്‍ ഏറ്റവുമാദ്യം അതിനായി ആഗ്രഹിക്കണം.നിന്റെ ജന്മം തന്നെ അതിനുവേണ്ടി മാത്രമാണ്.
• നിന്റെ ഓരോ ശ്വാസത്തിലും എന്റെ ഹൃദയത്തിലെ സ്നേഹമാണ് നീ ശ്വസിക്കുന്നതെന്ന് എന്നോട് പറയുക. എത്ര വില തീരാത്ത ധനമാണ് നിനക്ക് വേണ്ടി.
• വീട്ടില്‍ എല്ലായിടവും വൃത്തിയാക്കാന്‍ പരിശ്രമിക്കുക. വിശുദ്ധിയുടെ ഒരു പ്രതിഫലനമാണത്. അതിനായി പരിശ്രമിക്കുക.
• എല്ലാ സ്ത്രീകളും എന്റെ അമ്മയുടെ ചെറിയ രൂപങ്ങളാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.