കുര്‍ബാനയ്ക്കിടയില്‍ വീഞ്ഞുകുപ്പി പൊട്ടിച്ചിതറിയപ്പോള്‍

ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ആത്മകഥയില്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്. കുട്ടികളോട് സമയോചിതവും കരുണാമയവുമായ ഇടപെടല്‍ അവരുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

‘ഇല്ലിനോയിസിലെ പെയോറിയയില്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ടു വയസ്സുള്ളപ്പോള്‍ തന്നെ ഞാന്‍ കുര്‍ബാനയ്ക്ക കൂടിത്തുടങ്ങി. ഒരു ദിവസം രാവിലെ ഞാന്‍ പ്രശസ്തനായ ജോണ്‍ എല്‍ സ്പാല്‍ഡിംഗ് മെത്രാന്റെ കുര്‍ബാനയ്ക്കാണ് ശുശ്രൂഷിയായി കൂടേണ്ടി വന്നത്. ടെന്‍ഷന്‍ കൊണ്ടാകാം, അള്‍ത്താരയില്‍ ഉപയോഗിക്കുന്ന വീഞ്ഞു കുപ്പി കൈവിട്ടു മാര്‍ബിള്‍ തറയില്‍ വീണ് ചിന്നിച്ചിതറി.

സ്ഥലത്തെ മെത്രാന്റെ കത്തീഡ്രലില്‍ അദ്ദേഹമര്‍പ്പിച്ച ബലിയുടെ സമയത്ത് വീണു ചിതറിയ വീഞ്ഞു കുപ്പി സൃഷ്ടിച്ച സ്വരം ഒരു ആറ്റംബോംബു പൊട്ടിയാലെന്നതിനെക്കാള്‍ ഭീകരമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. മെത്രാനെന്തു പറയും എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ ഇടിവാള്‍ മിന്നി.

കുര്‍ബാന കഴിഞ്ഞ് മെത്രാന്‍ അടുത്തേക്ക് വിളിച്ചപ്പോള്‍ വിറച്ചു വീണുപോകുമായിരുന്ന എന്നെ ചേര്‍ത്തു നിര്‍ത്തി ചോദിച്ച ചോദ്യം ഇന്നും ഓര്‍മയിലുണ്ട്. ‘വലുതാകുമ്പോള്‍ നീ ഏത് സ്‌കൂളിലാ പഠിക്കാന്‍ പോകുന്നത്?’ വലുതാകുമ്പോള്‍ എന്ന് പറഞ്ഞാല്‍ ഹൈസ്‌കൂള്‍ എന്നാണല്ലോ സൂചന. അതു കൊണ്ട് ഞാന്‍ പറഞ്ഞു. സ്പാല്‍ഡിംഗ് ഹൈസ്‌കൂളില്‍. അദ്ദേഹത്തിന്റെ പേരില്‍ തന്നെ സ്ഥാപിക്കപ്പെട്ട സ്‌കൂളാണെന്ന് അന്നെനിക്കറിയില്ലായിരുന്നതു കൊണട് അതൊരു ആളെ മയക്കാനുള്ള നയപരമായ മറുപടി അല്ലായിരുന്നു.

അദ്ദേഹം വീണ്ടും ചോദിച്ചു: ‘ഞാന്‍ പറഞ്ഞത് നീ അതിലും വലുതാകുമ്പോഴാത്തെ കാര്യമാണ്. ലുവെയ്ന്‍ എന്ന് നീ കേട്ടിട്ടുണ്ടോ?’
‘ഇല്ല പിതാവേ’
‘ശരി. എന്നാല്‍ നീ വീട്ടില്‍ ചെല്ലുമ്പോള്‍ നിന്റെ അമ്മയോട് നീ വലുതാകുമ്പോള്‍ നിന്നെ ലുവെയ്‌നില്‍ വിടണമെന്നും ഒരു കാലത്ത് നീയും എന്നെപ്പോലെ ആകുമെന്നും പറയണം.
ഞാനിത് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയാണ് ലൂവെയ്ന്‍ ലോകത്തിലെ എണ്ണപ്പെട്ട സര്‍വകലാശാലകളില്‍ ഒന്നാണെന്നും അത് ബെല്‍ജിയത്തിലാണെന്നുമൊക്കെ പറഞ്ഞു തന്നത്.
എന്റെ പൗരോഹിത്യ സ്വീകരണത്തിനു രണ്ടു വര്‍ഷത്തിന് ശേഷം ലൂവെയ്‌നില്‍ ഉപരിപഠനത്തിനായി എത്തിയപ്പോഴാണ്. പണ്ട് സ്പാല്‍ഡിംഗ് മെത്രാന്‍ എന്നോട് പഠിക്കാന്‍ പോകണമെന്ന് പറഞ്ഞ സ്ഥലം ഇതാണല്ലോ എന്ന് ഓര്‍ത്തത്.’

മണ്‍പാത്രത്തിലെ നിധി എന്ന പേരില്‍ ഫുള്‍ട്ടന്‍ ജെ ഷീന്‍ മെത്രാപ്പോലീത്ത എഴുതിയ ആത്മകഥയില്‍ നി്ന്നുള്ള സംഭവമാണിത്. സ്പാല്‍ഡിംഗ് മെത്രാന്‍ പ്രവചിച്ചതു പോലെ അദ്ദേഹം മെത്രാനും ആര്‍ച്ചുബിഷപ്പുമായി തീര്‍ന്നു. ഇതാണ് ദൈവം എല്ലാം മുന്‍കൂട്ടി ക്രമീകരിക്കുന്നു എന്ന് പറയുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles