ഫുള്‍ട്ടന്‍ ജെ ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്
വത്തിക്കാന്‍ സിറ്റി: അമേരിക്കയുടെ മഹാനായ ടെലിവിഷന്‍ – റേഡിയോ പ്രഭാഷകനും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധനായ സുവിശേഷപ്രഘോഷകന്മാരില് ഒരാളുമായ ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പാ അനുമതി നല്കി.
ഷീനിനെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തുന്നതിന് കാരണമായ അത്ഭുതം വത്തിക്കാന്‍ കോണ്ഗ്രിഗേഷന് ഓഫ് സെയിന്റസ് ജൂലൈ 6 ന് അംഗീകരിച്ചു.
2010 സെപ്തംബറില്‍ മരിച്ച നിലയില്‍ ജനിച്ച ജെയിംസ് ഫുള്‍ട്ടന്‍ എംഗ്സ്റ്റേണ് എന്ന കുഞ്ഞിന്റെ അത്ഭുതകരമായ സൗഖ്യം ഫുള്ച്ചന് ജെ ഷീനിന്റെ മധ്യസ്ഥതയാലാണെന്ന് വത്തിക്കാന്‍ അംഗീകരിച്ചു. ജനിച്ചപ്പോള്‍ ജീവന്റെ യാതൊരു ലക്ഷണവും കുഞ്ഞ് കാണിച്ചില്ല. ഡോക്ടര്‍മാര്‍ പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും കുഞ്ഞ് അനങ്ങിയില്ല. എന്നാല്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ ഫുള്‍ട്ടന്‍ ജെ ഷീനിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും കുഞ്ഞ് അതിശയകരമായ ജീവിക്കുകയും ചെയ്യുകയായിരുന്നു.
ഈ അത്ഭുതത്തിന് 2014 ല്‍ വത്തിക്കാന്‍ കോണ്ഗ്രിഗേഷന് ഓഫ് സെയിന്റ്സ് ഐകകണ്ഠ്യേന അംഗീകാരം നല്‍കിയിരുന്നു.
1950, 1960 കളില്‍ യുണൈറ്റഡ്് സ്റ്റേറ്റ്സില്‍ അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷന്‍ പ്രഭാഷകനായിരുന്നു ഫുള്‍ട്ടന്‍ ജെ ഷീന്‍. ലൈഫ് ഈസ് വര്‍ത്ത് ലീവിംഗ് (ഈ ജീവിതം ജീവിക്കാന്‍ കൊള്ളാവുന്നതാണ്) എന്ന പേരിലുള്ള ടെലിവിഷന്‍ ഷോ എമ്മി അവാര്‍ഡ് നേടിയിട്ടുണ്ട്.