മജ്ജ കൊടുത്ത് ഒരമ്മയുടെ ജീവന്‍ രക്ഷിച്ച് അമേരിക്കന്‍ മെത്രാന്‍

കോര്‍പുസ് ക്രിസ്റ്റി: ടെക്‌സാസിലെ കോര്‍പുസ് ക്രിസ്റ്റി രൂപതയിലെ മെത്രാന്‍ മിഖായേല്‍ മുള്‍വി ക്രിസ്തുവിന്റെ ഉദാത്ത സ്‌നേഹത്തിന് സാക്ഷ്യം വഹിച്ചത് സ്വന്തം അസ്ഥിയിലെ മജ്ജ രക്താര്‍ഭുതം ബാഝിച്ച് ഒരു സ്ത്രീക്ക് ദാനമായി നല്‍കി കൊണ്ടാണ്.

മെത്രാന്‍ ആകുന്നതിന് മുമ്പേ മുള്‍വി ലോകത്തിലെ ഏറ്റവും വലിയ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് രജിസ്റ്ററായ ബീ ദ മാച്ച് രജിസ്ട്രിയില്‍ പേര് ചേര്‍ത്തിരുന്നു. ബ്ലഡ് കാന്‍സര്‍ ബാധിച്ച് സ്ത്രീയുടേതും ബിഷപ്പിന്റെ മജ്ജ തമ്മില്‍ ചേരുന്നുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇക്കാര്യം സംഘടന പിതാവിനെ അറിയിച്ചു. 70 വയസ്സുകാരനായ മുള്‍വി സാന്‍ അന്റോണിയോയിലേക്ക് യാത്ര ചെയ്ത് സ്റ്റം സെല്‍ ദാനം ചെയ്തു.

ജീവിതത്തില്‍ ഒരിക്കലും താന്‍ മജ്ജ ദാനം ചെയ്ത സ്്ത്രീയെ കണ്ടിട്ടില്ലെങ്കിലും തന്റെ മജ്ജ ദാനം ചെയ്യാന്‍ കഴിഞ്ഞതില്‍ താന്‍ അവരോട് ഏറെ നന്ദിയുള്ളവനാണെന്ന് അദ്ദേഹം അറിയിച്ചു.

‘ദൈവം എനിക്ക് നല്‍കിയ ഈ ജീവിതം വഴി മറ്റൊരാളുടെയും അയാളുടെ കുടുംബത്തിന്റെയും ജീവിതത്തില്‍ വലിയൊരു മാറ്റം ഉണ്ടാക്കാന്‍ കഴിയണം എന്ന് എന്റെ ഏറെ നാളത്തെ ആഗ്രമായിരുന്നു’ ദാനം ചെയ്ത ശേഷം ബിഷപ്പ് മുള്‍വി പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles