രണ്ടു ഹൃദയങ്ങൾക്കിടയിൽ വിരിയുന്ന കരുതലാവാം ‘സൗഹൃദം’ എന്നു പറയുന്നത്
നന്മകൾ മാത്രമല്ല ;ചില ക്ഷതങ്ങളും സൗഹൃദങ്ങൾക്ക് വല്ലാതെ കരുത്തേകുന്നുണ്ട്.
സന്തോഷങ്ങൾ മാത്രമല്ല, ചില നൊമ്പരങ്ങളും സൗഹൃദങ്ങളെ പിടിച്ചു നിർത്തുന്നുണ്ട് എന്നു പഠിപ്പിച്ച ഒരു സൗഹൃദമുണ്ട് തിരുവെഴുത്തുകളിൽ ….
ഒത്തിരി സ്നേഹവും അതിലേറെ നൊമ്പരങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ട ഒരു സൗഹൃദം.
തെറ്റിദ്ധാരണകളുടെ കൂരമ്പുകളും വിമർശനത്തിൻ്റെ മുറുമുറുപ്പുകളുമൊക്കെ ആവോളമുണ്ടായിരുന്ന ഒരു സൗഹൃദം.
” ജോബ് തൻ്റെ സ്നേഹിതർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവനുണ്ടായിരുന്ന ഐശ്വര്യം കർത്താവ് തിരിയെക്കൊടുത്തു.
അവിടുന്ന് അത് ഇരട്ടിയായിക്കൊടുത്തു് ”
(ജോബ് 42:10 )
അവഗണിക്കുന്ന സൗഹൃദങ്ങളെ ….
നെഞ്ചോട് ചേർത്ത് കരുതലേകി….
ദൈവസന്നിധിയിൽ അർച്ചനായായ് നൽകുമ്പോൾ ഐശ്വര്യത്തിൻ്റെ ഇരട്ടി മധുരം നമ്മെയും തേടിയെത്തും.
സൗഹൃദത്തിൻ്റെ ആഴം അളക്കേണ്ടത്
പരസ്പരം കരുതലേകുമ്പോൾ മാത്രമല്ല;
മറിച്ച്…, ഒരുവൻ അവഗണിക്കുമ്പോഴും അപരൻ തൻ്റെ കരുതൽ തുടരുമ്പോഴാണ്.
~ Jincy ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.