ജീസസ് ഓഫ് നസ്രത്ത് സിനിമയുടെ സംവിധായകന്‍ അന്തരിച്ചു
ലോകപ്രസിദ്ധ ചലച്ചിത്രപരമ്പരയായ ജീസസ് ഓഫ് നസ്രത്ത് ഒരുക്കിയ ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാന്‍കോ സെഫിറെല്ലി അന്തരിച്ചു. അദ്ദേഹത്തിന് 96 വയസ്സുണ്ടായിരുന്നു.
1977 ല്‍ ടെലിവിഷന്‍ പരമ്പരയായാണ് ജീസസ് ഓഫ് നസ്രത്ത് പുറത്തിറങ്ങിയത്. അതില്‍ യേശുവായി അഭിനയിച്ച റോബര്‍ട്ട് പവലിന്റെ രൂപംം പിന്നീട് വിശ്വപ്രസിദ്ധമായി. യേശുവിന്റെ ജനനവും പരസ്യജീവിതവും കുരിശു മരണവും ഉത്ഥാനവും വളരെ ഹൃദ്യമായി അവതരിപ്പിച്ച ടെലിവിഷന്‍ പരമ്പര നിരവധി പുരസ്‌കാരം നേടി.
ബ്രദര്‍ സണ്‍, സിസ്റ്റര്‍ മൂണ്‍ എന്ന പേരില്‍ വി. ഫ്രാന്‍സിസ് അസ്സീസിയെ കുറിച്ചുള്ള ഒരു ചലച്ചിത്രവും ഫ്രാങ്കോ സെഫിറെല്ലി ഒരുക്കിയിട്ടുണ്ട്.
1923 ഫെബ്രുവരി 12 ന് ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ജനിച്ച ഫ്രാങ്കോയെ അമ്മാവന്‍ എട്ടാം വയസ്സില്‍ ഓപ്പെറ കാണിക്കാന്‍ കൊണ്ടു പോയി. അദ്ദേഹം ഓപ്പറയുടെ സീനുകളില്‍ അത്യധികം ആകൃഷ്ടനാവുകയും വീട്ടിലെത്തിയ ശേഷം ആ സെറ്റിന്റെ ഒരു ചെറിയ രൂപം കാര്‍ഡ്‌ബോര്‍ഡില്‍ നിര്‍മിക്കുകയും ചെയ്തു.
അദ്ദേഹം രണ്ടു തവണ ഇറ്റാലിയന്‍ പാര്‍ലമെന്റ് അംഗം ആയിരുന്നിട്ടുണ്ട്.