“പരിശുത്മാവില്ലെങ്കില് ക്രിസ്തീയ ജീവിതം ചിതറിപ്പോകും”: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിന്റെ ചൈതന്യം ഇല്ലാതെ വന്നാല്‍ നമ്മെയെല്ലാം ഒരുമിച്ചു ചേര്‍ക്കുന്ന സ്നേഹം നഷ്ടപ്പെട്ട് നമ്മുടെ ക്രിസ്തീയ ജീവിതം ചിതറിപ്പോകുമെന്ന് ഫ്രാന്‍സിസ് പാപ്പാ.
പരിശുദ്ധാത്മിവിന്റെ ദാനങ്ങളില്ലാതെ ക്രിസ്ത്യാനികളുടെ ജീവചൈതന്യം ചോര്‍ന്നു പോകുമെന്നും പാപ്പാ പറഞ്ഞു. പെന്തക്കുസ്താ ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു, പാപ്പാ.
ആത്മാവില്ലെങ്കില്‍ യേശു നമ്മെ സംബന്ധിച്ച് കഴിഞ്ഞു പോയ കാലത്തുള്ള ഒരാളായി മാറും. പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോള്‍ നമുക്ക് യേശു ഇന്നും ജീവിക്കുന്നവനായി അനുഭവപ്പെടും. പരിശുദ്ധാത്മാവ് അമൂര്‍ത്തമായ ഒരു യാഥാര്‍ത്ഥ്യമല്ല, നമ്മോട് ഏറ്റവും അടുത്തുള്ള, നമ്മുടെ ജീവിതം മാറ്റി മറിക്കാന്‍ കഴിവുള്ള, ത്രിതൈ്വക ദൈവത്തിലെ മൂന്നാമത്തെ വ്യക്തിയാണ്. പാപ്പാ വിശദീകരിച്ചു.
സെഹിയോന്‍ ശാലയില്‍ സമ്മേളിച്ചിരുന്ന അപ്പോസ്തലന്മാരുടെ മേലും മറിയത്തിന്റെ മേലും യേശുവിന്റെ മറ്റ് അനുയായികളുടെ മേലും പരിശുദ്ധാത്മാവ് വന്നിറങ്ങിയ സംഭവമാണ് പെന്തക്കുസ്താ.
പരിശുദ്ധാത്മാവ് ജീവിതങ്ങളെ എപ്രകാരമാണ് മാറ്റി മറിക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.
‘അപ്പോസ്തലന്മാരെ നോക്കൂ. പരിശുദ്ധാത്മാവ് വന്നതു കൊണ്ട് അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായില്ല. അവരുടെ പ്രശ്നങ്ങള്‍ എടുത്തു മാറ്റുകയോ ശത്രുക്കളെ ഇല്ലായ്മ ചെയ്യുകയോ മഹാത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. പരിശുദ്ധാത്മാവ് അസ്വസ്ഥതകളിലേക്ക് വന്ന് എല്ലാം ശാന്തമാക്കുന്ന ശക്തിയാണ്. സന്താപത്തില്‍ ആനന്ദവും വൃദ്ധരില്‍ യുവത്വമായും, പരീക്ഷയില്‍ ധൈര്യമായും ആത്മാവ് നിറയുന്നു’ പാപ്പാ പറഞ്ഞു.
‘പരിശുദ്ധാത്മാവിന്റെ ശാന്തിയാല്‍ നിറഞ്ഞു കഴിയുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ കടല്‍ പോലെ ആഴമുള്ളതാകുന്നു. ഉപരിതലത്തില്‍ പ്രശ്നങ്ങളുടെ തിരമാലകള്‍ അലതല്ലുമ്പോഴും ആഴത്തില്‍ ശാന്തത നിറഞ്ഞു കിടക്കും’ പാപ്പാ വിശദമാക്കി.