തെക്കാന്‍ സുഡാന് പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു
വത്തിക്കാന്‍: തെക്കന്‍ സുഡാന് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സാല്വ കീര്‍ മയാര്‍ദിത്ത് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹം വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി.
പാപ്പായുമായി സുഡാന് പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയില്‍ വത്തിക്കാനും സുഡാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ധാരണയായി. സുഡാനില്‍, പ്രത്യേകിച്ച് അവിടത്തെ വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളില്‍ കത്തോലിക്ക സഭ ചെയ്യുന്ന ശ്ലാഘനീയമായ സേവനങ്ങളെ സുഡാന് പ്രസിഡന്റ് പ്രശംസിച്ചു.
സമീപഭാവിയില്‍ സുഡാന് സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം മാര്‍പാപ്പ പ്രകടിപ്പിച്ചു. സുഡാന് ജനതയോടുള്ള തന്റെ അടുപ്പത്തിന്റെയും സമാധാനത്തിന്റെയും പ്രകടനമായിരിക്കും തന്റെ സന്ദര്‍ശനം എന്നും പാപ്പാ വ്യക്തമാക്കി.