രോഗികളെ ശുശ്രൂഷിക്കുന്നവര്‍ യേശുവിനെയാണ് ശുശ്രൂഷിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: രോഗികളെ ശുശ്രൂഷിക്കുന്നവര്‍ യേശു ക്രിസ്തുവിനെ തന്നെയാണ് ശുശ്രൂഷിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബാംഗുയില്‍ റോമിലെ ബംബിനോ ഗേസു ചില്‍ഡ്രന്‍സ് ഹോസ്പ്റ്റലിന്റെ സഹായത്തോടെ പുതുതായി ആരംഭിച്ച കുട്ടികളുടെ വിഭാഗത്തിന്റെ ഉദ്ഘാടന വേളയില്‍ ഒരു വീഡിയോ സന്ദേശത്തിലാണ് പാപ്പാ സംസാരിച്ചത്.
പുതിയ ആശുപത്രി കരുണയുടെ മൂര്‍ത്തമായ അടയാളമാണെന്നും കരുണയുടെ വര്‍ഷത്തിലാണ് അത് ആരംഭിച്ചതെന്നും പാപ്പാ പറഞ്ഞു.
മധ്യ ആഫ്രിക്കയിലേക്ക് നടത്തിയ അപ്പസ്‌തോലിക സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് പാപ്പാ ബാംഗുയി കത്തീഡ്രലിന്റെ വിശുദ്ധ കവാടത്തിലൂടെ 2017 നവംബര്‍ 29 ന് അകത്തു കടന്നിരുന്നു. ‘ബാംഗുയി ഇപ്പോള്‍ പിതാവിന്റെ കരുണയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ആത്മീയ തലസ്ഥാനമായി മാറിയിരിക്കുന്നു’ പാപ്പാ പറഞ്ഞു.