പുണ്യ കരങ്ങളെ… ഇനിയും ഈശോയുടെ അടുക്കല്‍ നിന്നും അഭിവാദനവും, ആശീര്‍വാദവും തരണേ.

കോടിക്കണക്കിനു ജനങ്ങളെ ആശീർവ്വദിച്ച കരങ്ങൾ…
അഞ്ച് പതിറ്റാണ്ട് ഈശോയുടെ തിരുശരീരവും കാസയും ഉയർത്തിയ കരങ്ങൾ…
ഈ കരങ്ങളുടെ ചലനം കാണാൻ വത്തിക്കാനിൽ ദിനം പ്രതി കാത്തിരുന്നു ആയിരങ്ങൾ…
ലോകമെമ്പാടും അനേകരെ സ്നേഹത്താൽ, വാത്സല്യത്താൽ, കരുണയാൽ തഴുകിയ കരങ്ങൾ…
ജനഹൃദയങ്ങളെ സ്പർശിച്ച ചക്രികലേഖനങ്ങൾ എഴുതിയ കരങ്ങൾ…
എത്രയോ രോഗികൾക്കും, കുഞ്ഞുങ്ങൾക്കും ആശ്വാസമേകിയ കരങ്ങൾ…
എത്രയോ അഭിവാദനങ്ങൾ അർപ്പിച്ച കരങ്ങൾ…
എല്ലാറ്റിനും ഉപരി കർത്താവിന്റെ മുൻപിൽ കൂപ്പിനിന്ന കരങ്ങൾ…
ജപമാല മണികളിലൂടെ ചലിച്ച കരങ്ങൾ…
മരണത്തിന് തൊട്ടു മുന്നേ അങ്ങ് കൈകൾ ഉയർത്തി വീശി… ഇനിയും ഞങ്ങളെ ആശീർവ്വദിക്കാൻ കൊതിച്ച കരങ്ങൾ…

ഇന്നവ നിശ്ചലങ്ങൾ ആണ് കാരണം, പ്രാർത്ഥന കഴിഞ്ഞു, എല്ലാവരെയും ആശീർവ്വദിച്ചും, സ്നേഹിച്ചും പ്രാർത്ഥിച്ച ജപമണികളിൽ ഒന്നിറുക്കി പിടിച്ചു അമ്മയോടൊപ്പം, യൗസപ്പ് താതനോടൊപ്പം ഈശോക്കരികിൽ എത്തി പുഞ്ചിരിയോടെ നിത്യ സന്തോഷത്തിൽ ലയിച്ചിരിക്കുന്നു.

പുണ്യ കരങ്ങളെ… ഇനിം ഈശോയുടെ അടുക്കൽ നിന്നും അഭിവാദനവും, ആശീർവാദവും തരണേ.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles