ചിക്കാഗോ രൂപതയുടെ പ്രഥമ ചാൻസിലർ ഫാ. സക്കറിയാസ് തോട്ടുവേലിൽ അന്തരിച്ചു
ചിക്കാഗോ: അമേരിക്കയിലെ പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപതയുടെ ആദ്യത്തെ ചാന്‍സലറായിരുന്ന ഫാ. സക്കറിയാസ് തോട്ടുവിലില് അന്തരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായ അഹമ്മദാബാദില്‍ ശുശ്രൂഷ ചെയ്യുകയായിരുന്നു. പാലാ രൂപതയില്‍ സെന്റ് ജോര്‍ജ് ഇടവകാംഗമാണ്.
പരേതരായ വര്‍ക്കിയുടെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ച ഫാ. സക്കറിയാസ് 1983 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. ചിക്കാഗോ സെന്റ് തോമസ് രൂപത സ്ഥാപിതമായപ്പോള്‍ 2001 ല്‍ അവിടെ ചാന്‍സലറായി നിയമിതനായി. ചിക്കാഗോ രൂപത മെത്രാന് മാര്‍ ജേക്കബ് അങ്ങാടയത്തിന്റെ സെക്രട്ടിസ്ഥാനവും അദ്ദേഹം അലങ്കരിച്ചിരുന്നു.