തെരുവില്‍ സേവനം ചെയ്യുന്ന വൈദികന്‍ അഭയാര്‍ത്ഥിയുടെ കുത്തേറ്റു മരിച്ചു

വടക്കേ ഇറ്റലിയിലെ കൊമോ രൂപതയിലെ വൈദികനായ റോബർത്തോ (റോബോർട്ട്) മഗെസീനിയെ ഇന്ന് രാവിലെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ നിന്നുള്ള 53 വയസുള്ള ഒരു അഭയാർത്ഥി കുത്തി കൊലപെടുത്തി.

കോമോ നഗരത്തിൽ തന്നെയുള്ള പിയാസ്സ സാൻ റോക്കോയിൽ രാവിലെ 7 മണിക്കാണ് വൈദീക നെ കുത്തികൊലപെടുത്തിയത്. ഫാ. റോബർത്തോ തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അഭയാർത്ഥികളുടെ ചുമതല വഹിക്കുന്ന രൂപത വൈദികൻ ആയിരുന്നു. റോബർത്തോ അച്ചനെ അറിയാവുന്നർ അത് അച്ചന് ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞ് വേദനിക്കുന്നു ഉണ്ടായിരുന്നു. അച്ചനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണപ്പെട്ടിരുന്നു.

അച്ചൻ്റെ താമസ സ്ഥലമായ വൽതെലീന അടുത്ത് തന്നെ ആയിരുന്നു സംഭവം നടന്നത്. കൊമോയിലെ ബിഷപ് ഓസ്കാർ കതോണി സംഭവസ്ഥലം സന്ദർശിച്ച്‌ ഇത് ഒരു രക്സ്തസാക്ഷിത്തം ആണെന്ന് പറഞ്ഞു.

കാരിത്താസിന്റെ ഡയറക്ടർ ആയ അച്ചൻ രൂപതയ്ക്ക് വേണ്ടി തുടർ നടപടിക്രമങ്ങൾ പൂർത്തികരിക്കുകയും മരണമടഞ്ഞ രൊബർത്തോ അച്ചന്റെ പാവപ്പെട്ടവർക്കും അശരണർക്കും വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

1999 ജനുവരി മാസത്തിൽ കോമോ രൂപതയിലെ തന്നെ വൈദികനായ റൻസോ ബരെത്ത എന്ന അച്ചനെ ഇതുപോലെ ഒരു അഭയാർത്ഥി കുത്തികൊല പെടുത്തിയിട്ടുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles