ബന്ധിയാക്കപ്പെട്ട നൈജീരിയന്‍ വൈദികനെ മോചിപ്പിച്ചു
ലാഗോസ്: കഴിഞ്ഞയാഴ്ച തോക്കുധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടു പോയ നൈജീരിയന്‍ വൈദികന് ഫാ. നിക്കോളസ് ഒബോയെ മോചിപ്പിച്ചു. ഉറോമി രൂപതയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
‘ കഴിഞ്ഞ വ്യാഴാഴ്ച അക്രമികള്‍ തട്ടിക്കൊണ്ടു പോയ ഞങ്ങളുടെ വൈദികന് റവ. ഫാ. നിക്കോളസ് ഓബോ മോചിതനായി. ഇന്ന് വൈകുന്നേരമാണ് അദ്ദേഹം മോചിതനായത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സന്മനസ്സിനും ഏറെ നന്ദി’ രൂപത വക്താവ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ രൂപത വൈകാതെ അറിയിക്കും.
ഫാ. ഓബോ തട്ടിക്കൊണ്ടു പോകപ്പെട്ട അതേ സമയം തന്നെ അനേകം കുട്ടികളെയും അക്രമികള്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ടുകളുണ്ട്. അവര്‍ക്ക് എന്തു സംഭവിച്ചു എന്ന് അറിവില്ല.