മലയാളി വൈദികന് ഉന്നത പേപ്പല്‍ ബഹുമതി

വത്തിക്കാൻസിറ്റി: ക്ലരീഷൻ സന്യാസസഭാംഗവും മലയാളിയുമായ ഫാ. ജോസ് കൂനംപറമ്പിൽ സി.എം.എഫിന് ആഗോളസഭയ്ക്കും പാപ്പയ്ക്കും വേണ്ടി സ്തുത്യർഹ സേവനം ചെയ്യുന്ന സന്യസ്തർക്കു നൽകുന്ന ‘പ്രൊ എക്‌ളേസിയ എത്ത് പൊന്തിഫിച്ചേ’ ബഹുമതി സമ്മാനിച്ച് ഫ്രാൻസിസ് പാപ്പ. ക്ലരീഷൻ സമൂഹത്തിന്റെ കേരളത്തിലെ സെന്റ് തോമസ് പ്രൊവിൻസ് അംഗമായ ഫാ. ജോസ് കൂനംപറമ്പിൽ 2000 മുതൽ നവസുവിശേഷവത്ക്കരണ തിരുസംഘത്തിൽ സഭാ നിയമവിദഗ്ധനായി സേവനം ചെയ്യുകയാണ്.

ഇദ്ദേഹത്തിന്റെ സന്യാസ വ്രതവാഗ്ദാന സുവർണ ജൂബിലിദിനമായ മേയ് 31ന് വത്തിക്കാനിൽവെച്ച് നവസുവിശേഷവത്ക്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് ടാഗ്ലേ പേപ്പൽ ബഹുമതി മുദ്ര ഫാ. കൂനംപറമ്പിലിനെ അണിയിച്ചു. റോമിലെ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് സഭാനിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 1985 മുതൽ ബംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് സെമിനാരി ഉൾപ്പെടെ നിരവധി വൈദിക പരിശീലന കേന്ദ്രങ്ങളിൽ അധ്യാപകനായിരുന്നു.

കോതമംഗലം രൂപത പള്ളിക്കാമുറി ഇടവക കൂനംപറമ്പിൽ പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles