ഡോമിനിക്കന്‍ സഭയ്ക്ക് ആദ്യമായി ഏഷ്യന്‍ തലവന്‍

കത്തോലിക്കാ സഭയിലെ പ്രമുഖ സന്ന്യാസ സഭയായ ഡോമിനിക്കന്‍ സഭ 800 വര്‍ഷത്തിലെ ചരിത്രത്തില്‍ ആദ്യമായി ഏഷ്യയില്‍ നിന്നൊരു തലവനെ തെരഞ്ഞെടുത്തിരിക്കുന്നു.
ഫിലിപ്പൈന്‍സുകാരനായ ഫാ. ജെരാര്‍ദ് ടിമോണര്‍ ഡോമിനക്കന്‍ സഭയുടെ 88 ാമത്തെ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്. വിയെറ്റ്നാമിലെ ബിയെന്‍ ഹോയയില് വച്ചായിരുന്നു തെരഞ്ഞെടുപ്പ്.
ഡോമിക്കന്‍ സഭയുടെ ഫിലപ്പൈന്‍ പ്രോവിന്സിലെ മുന്‍ നേതാവാണ് ഫാ. ജെരാര്‍ദ്. 2013 ല്‍ അദ്ദേഹത്തെ കോണ്ഗ്രിഗേഷന് ഫോര്‍ ദ ഡോക്ട്രിന്‍ ഓഫ് ഫെയ്ത്തിനുള്ള ഉപദേശക സമിതിയായ ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷനില്‍ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചിരുന്നു.