വഴക്കിട്ടപ്പോള്‍ മനസ്സിന് മുറിവേറ്റോ? ക്ഷമിക്കാന്‍ അഞ്ച് വഴികള്‍…

പങ്കാളിയുമായുണ്ടാകുന്ന വഴക്കുകള്‍ പലപ്പോഴും മനസ്സിന്റെ സൈ്വര്യം കെടുത്താറുണ്ടോ?. നിസാര വഴക്കുകള്‍ എല്ലാ ബന്ധത്തിലും സാധാരണമാണ്. എന്നാല്‍ അത് പരിധി വിടുമ്പോഴാണ് വലിയ പ്രശ്‌നങ്ങളിലേക്ക് പോകുന്നത്. വഴക്കിടുമ്പോള്‍ ഉപയോഗിക്കുന്ന ക്രൂരമായ വാക്കുകളും മോശം പെരുമാറ്റങ്ങളും പരസ്പരം മനസ്സു മടുപ്പിച്ചേക്കാം. എങ്കിലും പരസ്പരം വെറുക്കാതെ ക്ഷമിക്കാന്‍ പഠിച്ചാല്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാം.

പങ്കാളിയോട് ക്ഷമിക്കാന്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

1. നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നന്നായി വിലയിരുത്തുക. പങ്കാളിയുടെ സ്വഭാവത്തിലെ ഏതു കാര്യമാണ് നിങ്ങള്‍ക്കിഷ്ടപ്പെടാത്തത് എന്ന് അവലോകനം ചെയ്യുക. അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതിനുള്ള ഉത്തരവാദിത്തം ആര്‍ക്കാണെന്ന് തിരിച്ചറിയുക. എന്തുകൊണ്ട് അത്തരം ഒരു സാഹചര്യമുണ്ടായി എന്ന് തിരിച്ചറിയുകയും അത്തരം കാരണങ്ങളെ ഒഴിവാക്കാന്‍ മനപൂര്‍വം ശ്രമിക്കുകയും ചെയ്യുക. മനസ്സിലെ അസ്വസ്ഥത മാറി പങ്കാളിയോടു ക്ഷമിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.

2. പങ്കാളിയോട് ക്ഷമിക്കുന്നത് അവരുടെ മാത്രം നന്മയ്ക്കുവേണ്ടിയല്ല എന്ന സത്യം ആദ്യം തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കണം. ബന്ധം ഉലയാതെ കാക്കാന്‍ മാത്രമല്ല സ്വന്തം മനസ്സമാധാനത്തിനും സന്തോഷത്തിനും കൂടിയാണ് അങ്ങനെ ചെയ്യുന്നതെന്ന് മനസ്സിനെ ബോധ്യപ്പെടുത്തിയാല്‍ പിന്നെ സ്വന്തം വികാരങ്ങളെ അവഗണിച്ചുവെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാവില്ല.

3. പങ്കാളിയുടെ വ്യക്തിത്വമാണോ അതോ ഏതെങ്കിലും പ്രത്യേക സ്വഭാവമാണോ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുക. മറ്റൊരാളുടെ വ്യക്തിത്വത്തെ പൂര്‍ണ്ണമായും മാറ്റാന്‍ ആര്‍ക്കുമാവില്ല എന്ന കാര്യം ഓര്‍മയില്‍ വയ്ക്കുക. ഏതെങ്കിലും പ്രത്യേക പെരുമാറ്റമാണ് അസ്വസ്ഥതയുണ്ടാക്കുന്നതെങ്കില്‍ ആ സ്വഭാവം പതുക്കെ മാറ്റിയെടുക്കാന്‍ അവര്‍ക്ക് സമയം കൊടുക്കാം. അവരെ അവരായിത്തന്നെ അംഗീകരിക്കാന്‍ ശ്രമിക്കാം. എന്തൊക്കെ കുറവുകളുണ്ടായാലും അത് സ്വന്തം പങ്കാളിയാണെന്ന കാര്യം മറക്കാതെ പെരുമാറാം.

4. ഏതെങ്കിലും കാരണവശാല്‍ വഴക്കുണ്ടായാല്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ആ വഴക്ക് ഉറപ്പായും പറഞ്ഞു തീര്‍ക്കണം. ദേഷ്യവും വെറുപ്പും നിറഞ്ഞ മനസ്സോടെ ഒരിക്കലും ഉറങ്ങാന്‍ പോകരുത്. സംസാരിച്ചിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ അടുത്ത ദിവസം ഉണരുമ്പോഴെങ്കിലും പഴയ പക മനസ്സില്‍ വയ്ക്കാതെ സാധാരണ പോലെ പെരുമാറാന്‍ ശ്രദ്ധിക്കണം. ഇത് വഴക്കവസാനിപ്പിക്കാന്‍ സഹായിക്കും.

5. ദേഷ്യം, വെറുപ്പ്, വിഷമം തുടങ്ങിയ വികാരങ്ങള്‍ എപ്പോഴും നഷ്ടബോധമേയുണ്ടാക്കൂവെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാം. അത് ദാമ്പത്യബന്ധത്തിന്റെ താളം തെറ്റിക്കും. ഒരിക്കലും അങ്ങനെ സംഭവിക്കാനിട വരരുത്. വികാരങ്ങളെ സ്വയം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. അങ്ങനെയൊരു മാനസികാവസ്ഥയുണ്ടായാല്‍ വഴക്കുണ്ടാക്കിയ പങ്കാളിയോടു മാത്രമല്ല, നിങ്ങളെ പ്രകോപിപ്പിക്കാന്‍ വരുന്നവരോടു പോലും ക്ഷമിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles