മായിക്കപ്പെടാത്ത കാല്‍പാദങ്ങള്‍

~ ലിബിന്‍ ജോ ഉടയാന്‍കുഴിമണ്ണില്‍ ~

വൃദ്ധന്‍ കൊച്ചുമകനെ കൂട്ടി കൊണ്ട് കടല്‍ തീരത്തേക്ക് പോയി.ആര്‍ത്തിരമ്പുന്ന തിരമാലകളും ഇളംകാറ്റിന്‍റെ തെനലും മണല്‍ത്തരികളും കൊച്ചുമനസ്സില്‍ സന്തോഷം വാരിവിതറി. കടല്‍ തീരത്ത് ഒരുപാട് സമയം കുട്ടി ഓടി കളിച്ചു.തിരികെ വൃദ്ധന്‍റെ കൈപിടിച്ച് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ തീരത്തെ മണല്‍ത്തരികളിലേക്ക് നോക്കി അവന്‍ ഇപ്രകാരം ചോദിച്ചു- മുത്തച്ഛാ നമ്മള്‍ നടന്നുനീങ്ങിയപ്പോള്‍ മണ്ണില്‍ പതിഞ്ഞ കാല്‍പാദങ്ങള്‍ ആരൊക്കെയോ മായിച്ചുവല്ലേ..? ആരാണ് മുത്തച്ഛാ നമ്മുടെ മണ്ണില്‍ പതിഞ്ഞകാല്‍പാദങ്ങള്‍ മായിച്ചുകളഞ്ഞത്…?  പുഞ്ചിരിച്ചുകൊണ്ട് വൃദ്ധന്‍ മറുപടി നല്‍കി- അത് നമ്മുടെ പുറികെ വന്നവരായിരിക്കാം.

ജീവിതത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയ ഒരു നുറുങ്ങുചിന്തയാണിത്. നേട്ടങ്ങളും വിജയങ്ങളും കൈമുതലാക്കിയ മഹാډാരുടെ പേരുകള്‍ ഒരുപാട് നാം കേട്ടിട്ടുണ്ട്. നേട്ടങ്ങളുടെ പറുദീസായിലേക്ക് നോക്കി അഭിമാനിക്കുവാനാണ് നമ്മുക്ക് എപ്പോഴും താല്പര്യം. സ്വന്തം കഴിവിന്‍റെ മേന്‍മ പറഞ്ഞ് സ്വയം അഭിമാനിക്കാന്‍ നാം വെമ്പല്‍കൊള്ളുന്നു.
എപ്പോഴും നേട്ടങ്ങളും വിജയങ്ങളും കാംഷിക്കുന്നവരില്‍ അഹങ്കാരത്തിന്‍റെ ചിതല്‍പുറ്റുകള്‍ രൂപപ്പെട്ടുവെന്നുവരാം. അപ്പോഴൊക്കെ ഈ നുറുങ്ങുചിന്ത ഉപയോഗപ്രദമാണ്. മണ്ണില്‍ പതിഞ്ഞ പാദങ്ങളൊക്കെയും പിറകെ വന്നവരൊക്കെ മായിച്ചുകളയുമ്പോള്‍ ഉള്ളില്‍ സങ്കടവും നഷ്ടബോധവും തോന്നിയേക്കാം. ചില നേട്ടങ്ങളും കഴിവുകളും നമ്മെ നാം അറിയാതെ തന്നെ വശികരിക്കുന്നുണ്ട്. സ്വന്തം കഴിവിനപ്പുറം സഹോദരന്‍റെ കഴിവുകളിലേക്ക് ഉറ്റുനോക്കുവാന്‍ നമ്മുക്ക് കഴിയാറില്ല. എന്നിലെ കുറവുകളൊക്കെ അപരന്‍റെ കഴിവുകളാല്‍ നികത്തപ്പെടുവാനാണ് ദൈവം വ്യത്യസ്തമായ കഴിവുകള്‍ നല്കിയതെന്ന തിരിച്ചറിവ് ഇന്ന് ഇല്ലാതെപോകുന്നു.

ഒരുപാട് നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കിയ ഒരു വ്യക്തിയെ ഒരിക്കല്‍ കാണാനിടയായി. പഠിച്ച വിദ്യാലയങ്ങളിലും കോളേജുകളിലുമെല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഒരു യുവാവ്.എം ബി. എ പഠിച്ചു കഴിഞ്ഞപ്പോള്‍ തന്നെ പ്രമുഖരായ വ്യാപാരികള്‍ അവന് നിരവധി ജോലി സാധ്യകള്‍ മുമ്പോട്ട് വെച്ചു. മാസം ഒരു ലക്ഷം രൂപയോളം ശമ്പളം വാങ്ങി ജോലിയില്‍ പ്രവേശിക്കുമ്പോഴും അവന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. വിദ്യാഭ്യാസവും പണവും സമ്പത്തും കൈമുതലാക്കിയിട്ടും യഥാര്‍ത്ഥ സന്തോഷം അവന് കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

ചുരുങ്ങിയ സമയം കൊണ്ടു തന്നെ ബിസ്നസ്സ് രംഗത്ത് അറിയപ്പെടുന്ന ഒരു വ്യക്തിയായി അവന്‍ മാറി. മാതാപിതാക്കള്‍ തങ്ങളുടെ ഏക മകന്‍റെ നേട്ടങ്ങളില്‍ സന്തോഷിച്ചു. എന്നാല്‍ എന്തുകൊണ്ടോ അവന് മാത്രം സ്വന്തം നേട്ടങ്ങളില്‍ സന്തോഷിക്കുവാനോ സമാധാനം കണ്ടെത്തുവാനോ കഴിഞ്ഞില്ല.മാതാപിതാക്കള്‍ അവന് കല്യാണാലോചനകള്‍ നടത്തി. സമ്പത്തിന്‍റെയും പണത്തിന്‍റെയും മേല്‍ക്കോയ്മ്മ കണ്ടറിഞ്ഞ് ഒരുപാട് ആലോചനകള്‍ വന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം മാതാപിതാക്കളുടെ ഒപ്പം അവന്‍ ഒരു ആശ്രമം സന്ദര്‍ശിക്കുകയുണ്ടായി, അവിടെ കുറെ നേരം ശാന്തമായി ഇരുന്നു. അവിടുത്തെ സന്യാസികളുടെ ജീവിതരീതികള്‍ അവനെ വല്ലാതെ ആകര്‍ഷിച്ചു. പുറം ലോകത്തെ വൃഥമായ ഓട്ടങ്ങളും നേട്ടങ്ങളും മനസ്സില്‍ ശൂന്യത മാത്രം സൃഷ്ടിക്കുന്നതായി അവന് തോന്നി. ജീവിതത്തിന്‍റെ പരമമായ ആനന്ദം ആ സന്യാസികളുടെ മുഖത്തെ പുഞ്ചിരിയില്‍ അവന്‍ കണ്ടു.

കുറെദിവസം കഴിഞ്ഞ് മാതാപിതാക്കളോട് തന്‍റെ തിരുമാനം അവന്‍ അറിയിച്ചു. ഒരു സന്യാസിയായി മാറുവാനുള്ള തിരുമാനം!, മാതാപിതാക്കളും ബന്ധുക്കളും ശക്തമായി തന്നെ എതിര്‍ത്തു. എല്ലാവരും ഭ്രാന്താണെന്ന് മുദ്രകുത്തി ആക്ഷേപിച്ചു.ഇടയ്ക്കിടെ അവന്‍ സന്യാസ ആശ്രമം സന്ദര്‍ശിച്ചുകൊണ്ടെയിരുന്നു. ലൗകീക നേട്ടങ്ങളെക്കാളുപരി ആത്മീയനേട്ടമാണ് സന്തോഷം പ്രദം എന്ന് മാതാപിതാക്കളെ അവന്‍ കൂടെ കൂടെ ഓര്‍മ്മിപ്പിച്ചു. കുറെനാളുകള്‍ കഴിഞ്ഞ് മാതാപിതാക്കളുടെ സമ്മതത്തോടെ തന്നെ അദ്ദേഹം സന്യാസ ആശ്രമത്തില്‍ അര്‍ത്ഥിയായി ചേര്‍ന്നു.ഇന്ന് നിരവധി വൈദികാര്‍ത്ഥികള്‍ക്ക് നډയുടെ പാഠങ്ങള്‍ ചൊല്ലികൊടുത്ത് ഒരു ആത്മീയ ഗുരുവായി അദ്ദേഹം ജീവിക്കുന്നു. അന്ന് അദ്ദേഹം പറഞ്ഞ ചില വാക്കുകള്‍ എന്നെ ഒരുപാട് ചിന്തിപ്പിക്കാറുണ്ട്.

ജീവിതത്തില്‍ എന്തൊക്കെ നേടിയാലും ആത്മ സംതൃപ്തി ലഭിക്കുന്നിലെങ്കില്‍ അതൊക്കെ വൃത്ഥമാണ്. പുറമെ കാണുന്ന നേട്ടങ്ങളല്ല യഥാര്‍ത്ഥ വിജയത്തിന്‍റെയും സന്തോഷത്തിന്‍റെയും അളവുകോല്‍ മറിച്ച് മനസ്സില്‍ നമ്മുക്ക് അനുഭവവേദ്യമാകുന്ന ആത്മനിര്‍വൃതിയാണ്.
പുറമെ കാണുന്ന നേട്ടങ്ങളൊക്കെയും മായിക്കപ്പെടുക തന്നെ ചെയ്യും, എന്നാല്‍ അകമേ നേടുന്ന നേട്ടങ്ങള്‍ ആര്‍ക്കും തന്നെ നമ്മില്‍ നിന്ന് മായിച്ചുകളയുവാന്‍ കഴിയുകയില്ല. അങ്ങനെ സംഭവിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ വിജയികളായി തീരുന്നത്.
ക്രിസ്തുവിന് വഴിയൊരുക്കുവാന്‍ വന്ന സ്നാപകയോഹന്നാന്‍റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ്. ڇഞാന്‍ കുറയുകയും അവന്‍ വളരുകയും വേണം(യോഹ 3:30). ഈ മനോഭാവത്തിനു മുമ്പില്‍ സ്നാപകന്‍റെ കാല്‍പാദങ്ങള്‍ മായാതെ നില്‍ക്കുന്നു. അതുകൊണ്ടു തന്നെയാവണം ക്രിസ്തു അവനെ കുറിച്ച് പറഞ്ഞത്- സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ സ്നാപക യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല   (മത്തായി 11:11).

“വിദൂരതയില്‍ നിന്ന് നിനക്ക് എന്‍റെ പ്രകാശം മാത്രമേ കാണുവാന്‍ കഴിയു..കൂടുതല്‍ അടുത്തുവരുക അങ്ങനെ മനസ്സിലാക്കുക ഞാന്‍ നീ തന്നെയാണെന്ന്”  – റൂമി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles