എന്തുകൊണ്ട് യേശുവിനെ അനുഗമിക്കണം?

എന്തുകൊണ്ടാണ് യേശു എന്ന ഒരു വ്യക്തിക്ക് പിന്നാലെ നാം ചരിക്കുന്നത്? നമുക്കായി അപ്പം വർദ്ധിപ്പിക്കാൻ, നമുക്ക് സുഖസൗകര്യങ്ങൾ നൽകാൻ അവന് സാധിക്കുമെന്ന ചിന്തയാണോ നമ്മെ നയിക്കുന്നത്? ജീവിതത്തിൽ, നമ്മെ അടക്കിഭരിക്കുന്ന ശക്തികളെ, നമ്മുടെ സംശയങ്ങളെ, ഭീതികളെ, അനിശ്ചിതത്വങ്ങളെ, മേധാവിത്വങ്ങളെ ഒക്കെ ഇളക്കിമാറ്റുവാൻ, ഇല്ലാതാക്കി മാറ്റാൻ കഴിവുള്ള ഒരു അത്ഭുതശക്തിയാണോ നാം അവനിൽ തേടുന്നത്? മോശയിലൂടെയെന്നതുപോലെ, മറ്റു പലരിലൂടെയും അവൻ നടത്തുന്ന അത്ഭുതങ്ങളാണോ അവനിലേക്ക് നമ്മെ അടുപ്പിക്കുന്നത്? മറ്റു ദൈവസങ്കല്പങ്ങളെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട ദൈവസങ്കല്പം എന്ന ചിന്തയാണോ യേശുവിനെ തേടാൻ നമ്മെ പ്രേരിപ്പിക്കുക? അതോ, പിതാവായ ദൈവം അയച്ച ജീവനുള്ള അപ്പമാണ് യേശു എന്ന ബോധ്യമാണോ നമ്മെ യേശുവിനോട് ചേർത്തുനിറുത്തുന്നത്? അവനിലൂടെയാണ്, ദൈവം തന്റെ സ്നേഹം മനുഷ്യമക്കൾക്ക് വ്യക്തമായി വെളിപ്പെടുത്തുന്നതെന്ന് നാം വിശ്വസിക്കുന്നുണ്ടോ? അവന്റെ ജീവിതസമർപ്പണമാണ് നമുക്ക് ജീവനേകിയതെന്ന് നാം മനസ്സിലാക്കുന്നുണ്ടോ? കൂടുതൽ ആഴമുള്ള വിശ്വാസം നമുക്കെകണമേയെന്ന് നമുക്ക്  ആഗ്രഹിച്ച് പ്രാർത്ഥിക്കാം. ദൈവത്തെ ആഴത്തിൽ അറിഞ്ഞ്, കൂടുതലായി മനസ്സിലാക്കി, പൂർണ്ണമായി അവനെ സ്നേഹിച്ച്, അവനെ പിഞ്ചെല്ലുന്നവരിൽ തന്റെ അനുഗ്രഹങ്ങൾ ദൈവം അളവുകളില്ലാതെ ചൊരിയും. ഉലയുന്ന തിരമാലകളിൽ നമ്മുടെ ജീവിതതോണി ഉലയുമ്പോൾ ശാന്തതയുടെ മറുതീരങ്ങളിലേക്ക് ദൈവം നമ്മെ നയിക്കട്ടെ. പിതാവായ ദൈവമേകുന്ന ജീവന്റെ അപ്പമായ യേശുവിനെ സ്വീകരിക്കുവാൻ നമ്മുടെ ഹൃദയങ്ങളെ പരിശുദ്ധാത്മാവ് വിശുദ്ധിയുള്ളതാകട്ടെ. ബാഹ്യമായ പ്രവൃത്തികളിലും കടമകളിലും മാത്രം ഒതുങ്ങാതെ, ആത്മാർത്ഥമായ സ്നേഹത്തോടെ ദൈവത്തോട് ചേർന്ന്, അവിടുത്തെ ഹിതമറിഞ്ഞ് ജീവിക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles